ആ​രെ കാ​ണി​ക്കാ​നാ​ണ് ഇ​ത്ത​രം സാ​ഹ​സി​ക​ത​ക​ൾ? ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ക​ളി​ൽ യു​വാ​വി​ന്‍റെ സാ​ഹ​സി​ക​യാ​ത്ര; വീ​ഡി​യോ
Thursday, December 19, 2024 1:17 PM IST
റീ​ലു​ക​ളു​ടെ ലോ​ക​മാ​ണി​ത്. ചെ​യ്യു​ന്ന​തെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്യാ​നു​ള്ള വ്യ​ഗ്ര​ത​യി​ലാ​ണ് യു​വ​ത​ല​മു​റ​യി​ൽ പ​ല​രും ജീ​വി​ക്കു​ന്ന​ത്. ചെ​യ്യു​ന്ന​ത് അ​പ​ക​ട​ത്തി​ലേ​യ്ക്ക് ന​യി​ക്കു​ന്ന​താ​ണോ​യെ​ന്നു പോ​ലും ചി​ന്തി​ക്കാ​തെ​യാ​ണ് പ​ല​രും സാ​ഹ​സി​ക​ത​യി​ലേ​യ്ക്ക് എ​ടു​ത്ത് ചാ​ടു​ന്ന​ത്.

എ​ന്താ​യാ​ലും, അ​തു​പോ​ലെ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 29,000 -ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സു​ള്ള ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​ണ് രാ​ഹു​ൽ ഗു​പ്ത.

ത​ന്‍റെ ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യാ​ണ് അ​യാ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. 'ത്രി​ല്ലിം​ഗ്' എ​ന്നാ​ണ് ത​ന്‍റെ അ​നു​ഭ​വ​ത്തെ കു​റി​ച്ച് രാ​ഹു​ൽ പ​റ​യു​ന്ന​ത്.




വീ​ഡി​യോ​യി​ൽ ഇ​യാ​ൾ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ക​ളി​ൽ കി​ട​ന്ന് വീ​ഡി​യോ എ​ടു​ക്കു​ന്ന​ത് കാ​ണാം. ന​ല്ല വേ​ഗ​ത്തി​ൽ ത​ന്നെ​യാ​ണ് ട്രെ​യി​ൻ ഓ​ടു​ന്ന​ത്. യാ​തൊ​രു സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കാ​തെ​യാ​ണ് രാ​ഹു​ലി​ന്‍റെ ഈ ​സാ​ഹ​സം.

എ​ന്നാ​ൽ, ഇ​ത് ആ​ദ്യ​മാ​യി​ട്ട​ല്ല ഇ​യാ​ൾ ഇ​ങ്ങ​നെ​യു​ള്ള വീ​ഡി​യോ ചെ​യ്യു​ന്ന​ത്. നേ​ര​ത്തെ​യും ഇ​തു​പോ​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ ഇ​യാ​ൾ ചെ​യ്തു ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. അ​തി​ൽ ട്രെ​യി​നി​ൽ തൂ​ങ്ങി​പ്പി​ടി​ച്ച് നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന​തും, ട്രെ​യി​നി​ന് മു​ക​ളി​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന​തും ഒ​ക്കെ കാ​ണാം.

എ​ന്താ​യാ​ലും, ഈ ​വീ​ഡി​യോ​യും വൈ​റ​ലാ​യി മാ​റി​യി​ട്ടു​ണ്ട്. 19 മി​ല്ല്യ​ൺ ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്. നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഒ​പ്പം ഈ ​വീ​ഡി​യോ​ക്ക് വ​രു​ന്ന​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.