റോ​ഡി​ന് മു​ക​ളി​ൽ ഇ​രു​നി​ല വീ​ട്; വൈ​റ​ലാ​യി വീ​ഡി​യോ
Thursday, November 28, 2024 11:59 AM IST
താ​മ​സി​ക്കാ​നൊ​രി​ടം അ​ല്ലെ​ങ്കി​ൽ സ്വ​ന്ത​മാ​യി ഒ​രു വീ​ട് പ​ല​രു​ടെ​യും സ്വ​പ്ന​ങ്ങ​ളി​ലൊ​ന്നാ​ണ്. എ​ന്നാ​ൽ സ്വ​ന്ത​മാ​യി വീ​ട് നി​ർ​മി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും ജോ​ലി സം​ബ​ന്ധ​മാ​യി പ​ല​യി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും വാ​ട​ക വീ​ട് ത​ന്നെ​യാ​ണ് ആ​ശ്ര​യി​ക്കാ​ൻ സാ​ധി​ക്കു​ക.

ലോ​ക​മെ​ങ്ങും ഇ​ന്ന് വാ​ട​ക വീ​ടു​ക​ള്‍​ക്ക് അ​മി​ത​മാ​യ വി​ല​യാ​ണ് ഈ​ട​ക്കു​ന്ന​ത്. പ​തി​നാ​യി​രം മു​ത​ലാ​ണ് ചെ​റു​മു​റി​ക​ള​ട​ങ്ങു​ന്ന വീ​ടു​ക​ൾ​ക്ക് വാ​ങ്ങു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ല്‍ ഒ​റ്റ മു​റി വീ​ടു​ക​ള്‍​ക്ക് ഇ​രു​പ​തി​നാ​യി​ര​വും ഇ​രു​പ​ത്തി​യ​യ്യാ​യി​രം രൂ​പ​യാ​ണ് വാ​ട​ക വാ​ങ്ങു​ന്ന് സ​മൂ​ഹ മാ​ധ്യ​മ കു​റി​പ്പു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഒ​രു വീ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്.

ബാ​ദ​ൽ​തി ഹേ ​ദു​നി​യ എ​ന്ന പേ​രി​ലു​ള്ള ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ട് നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത് ഒ​രു റോ​ഡി​ന് മു​ക​ളി​ലാ​ണ്. അ​തും ര​ണ്ട് നി​ല വീ​ട്. റോ​ഡി​ലൂ​ടെ അ​ത്യാ​വ​ശ്യം വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് കൂ​ടി ക​ട​ന്ന് പോ​കാ​ന്‍ പാ​ക​ത്തി​നാ​ണ് നി​ർ​മാ​ണം. മൂ​ന്ന് കോ​ടി​യി​ല​ധി​കം പേ​രാ​ണ് വീ​ഡി​യോ ഇ​തി​ന​കം ക​ണ്ട​ത്.





അ​തേ​സ​മ​യം വീ​ടി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്തം. ക​ല്ല് കെ​ട്ടി മേ​ല്‍​ക്കൂ​ര വാ​ർ​ത്തി​ട്ടേ​യു​ള്ളൂ. വാ​തി​ലു​ക​ളോ ജ​ന​ലു​ക​ളോ ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല. സി​മ​ന്‍റ് തേ​ച്ചി​ട്ടു​മി​ല്ല. അ​തേ​സ​മ​യം വീ​ട് താ​ങ്ങി നി​ർ​ത്തു​ന്ന തൂ​ണു​ക​ള്‍ റോ​ഡി​ന് ഇ​രു​വ​ശു​മു​ള്ള പ​റ​മ്പു​ക​ളു​ടെ മ​തി​ലി​ന് മു​ക​ളി​ലാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ട​ത് വ​ശ​ത്തെ പ​റ​മ്പി​ല്‍ നി​ന്നും കെ​ട്ടി​ട​ത്തി​ലേ​ക്ക് ഒ​രു പ​ണി​തീ​രാ​ത്ത കോ​ണി​പ്പ​ടി കാ​ണാം.

നി​ര​വ​ധി പേ​രാ​ണ് ത​മാ​ശ​ക്കു​റി​പ്പു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ന്ത്യ​ന്‍ ഗ്രാ​മ​ങ്ങ​ൾ പോ​ലും തു​ട​ക്ക​ക്കാ​ര്‍​ക്കു​ള്ള​ത​ല്ലെ​ന്ന് ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു. മ​റ്റൊ​രു കാ​ഴ്ച​ക്കാ​ര​ന്‍ എ​ഴു​തി​യ​ത് ഈ ​കെ​ട്ടി​ടം ത​ന്‍റെ വീ​ടി​ന​ടു​ത്ത് ആ​ണെ​ന്നും അ​ത് അ​വി​ടു​ത്തെ സ​ര്‍​പ​ഞ്ചി​ന്‍റേ​ത് (ഗ്രാ​മ​മു​ഖ്യ​ന്‍) എ​ന്നു​മാ​യി​രു​ന്നു. പി​ന്നാ​ലെ അ​ദ്ദേ​ഹം സ​ര്‍​പ​ഞ്ച് അ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ത​ര​ത്തി​ലൊ​ന്ന് ഒ​രി​ക്ക​ലും പ​ണി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​റ്റൊ​രു കാ​ഴ്ച​ക്കാ​ര​ന്‍ എ​ഴു​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.