പ്രാ​യം 29, വ​ര​നെ തേ​ടു​ന്നു, താ​ജി​ന് മു​ന്നി​ൽ വി​വാ​ഹ ബ​യോ​ഡാ​റ്റ​യു​മാ​യി യു​വ​തി; വീ​ഡി​യോ
Wednesday, November 27, 2024 12:36 PM IST
വി​വാ​ഹ പ​ര​സ്യ​ങ്ങ​ളു​ടെ മ​ട്ടും ഭാ​വ​വു​മൊ​ക്കെ മാ​റി​വ​രു​ക​യാ​ണ്. പ​ല​രീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ വി​വാ​ഹ​പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തും. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ര്‍​ക്ക് വി​വാ​ഹം ക​ഴി​ക്കാ​ന്‍ യു​വ​തി​ക​ളി​ല്ലെ​ന്ന വ​ര്‍​ത്ത​ക​ള്‍ ഇ​തി​ന് മു​മ്പും ഇ​ന്ത്യ​യി​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഉ​യ​ര്‍​ന്നു​വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​പ്പോ​ൾ വ​ന്നി​രി​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ ഒ​രു വി​വാ​ഹ പ​ര​സ്യ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ.

മും​ബൈ​യി​ലെ പ്ര​ശ​സ്ത​മാ​യ താ​ജ് ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ ത​ന്‍റെ വി​വാ​ഹ ബ​യോ​ഡാ​റ്റ പ​തി​ച്ച പ്ലേ​ക്കാ​ര്‍​ഡു​മാ​യി നി​ന്ന ഒ​രു യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​ത്.

29 കാ​രി​യാ​യ മും​ബൈ സ്വ​ദേ​ശി​നി സ​യാ​ലി സാ​വ​ന്താ​ണ് വ​ര​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് കാ​ണി​ച്ച് എ​ഴു​തി​യ പ്ലേ​ക്കാ​ർ​ഡും പി​ടി​ച്ച് മും​ബൈ താ​ജ് ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്. സ്ഥ​ല​ത്തെ​ത്തി​യ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മാ​യ നൂ​റ് ക​ണ​ക്കി​ന് പേ​ര്‍ യു​വ​തി​യു​ടെ വി​ചി​ത്ര​മാ​യ പ്ര​വൃ​ത്തി നോ​ക്കി ചി​രി​ക്കു​ന്ന​തും കാ​ണാം.




താ​ജ് ഹോ​ട്ട​ൽ, മ​റൈ​ൻ ഡ്രൈ​വ്, ഗേ​റ്റ്‍​വേ ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ മും​ബൈ​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സ​യാ​ലി സാ​വ​ന്ത്, ത​ന്‍റെ ബ​യോ​ഡാ​റ്റ പ്ര​ദ​ർ​ശി​പ്പി​ച്ച ബോ​ർ​ഡു​മാ​യി നി​ല്‍​ക്കു​ന്ന​ത് കാ​ണാം.

സ​യാ​ലി​യു​ടെ കൈ​യി​ലെ ബോ​ര്‍​ഡി​ല്‍ 'വി​വാ​ഹ ബ​യോ​ഡാ​റ്റ' എ​ന്ന് എ​ഴു​തി​യി​രി​ക്കു​ന്നു. ത​ന്‍റെ പ്രാ​യം, ഉ​യ​രം, മ​റ്റ് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ വി​ശ​ദീ​ക​രി​ക്കു​ന്ന ഒ​രു ബോ​ര്‍​ഡാ​ണ് അ​വ​ർ പി​ടി​ച്ചി​രു​ന്ന​ത്. കാ​ഴ്ച​ക്കാ​രെ​ല്ലാം സ​യാ​ലി​യു​ടെ പ്ര​വ​ര്‍​ത്തി ക​ണ്ട് ചി​രി​ക്കു​ക​യും ഒ​പ്പം ആ​ശം​സ​ക​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

ചി​ല പു​രു​ഷ​ന്മാ​ര്‍ സ​യാ​ലി​യോ​ടൊ​പ്പം സെ​ല്‍​ഫി എ​ടു​ക്കാ​നും മ​ടി​ക്കു​ന്നി​ല്ല. മ​റ്റ് ചി​ല​ർ സ​യാ​ലി​യു​ടെ വീ​ഡി​യോ പ​ക​ര്‍​ത്തു​ക​യും കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യു​ന്നു. ചി​ല​ര്‍ 'ഞ​ങ്ങ​ൾ ത​യ്യാ​റാ​ണ്' എ​ന്ന് സ​യാ​ലി​യോ​ട് പ​റ​യു​ന്ന​തും കാ​ണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.