വിവാഹവീട്ടിൽ ഒ​രുകൂ​ട്ടം പു​രു​ഷ​ന്മാ​രു​ടെ ഭ്രാ​ന്ത​ന്‍ നൃ​ത്തം; വീ​ഡി​യോ
Tuesday, November 19, 2024 12:36 PM IST
ആ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ടെ പാ​ട്ടും ഡാ​ന്‍​സും സ്വാ​ഭാ​വി​ക കാ​ര്യ​മാ​ണ​ല്ലൊ. ചി​ല​ര്‍ വ​ള​രെ താ​ളാ​ത്മ​ക​മാ​യി നൃ​ത്തംചെ​യ്യു​മ്പോ​ള്‍ പ​ല​രും വ​ല്ലാ​ത്ത ത​ര​ത്തി​ല്‍ ഭ്രാ​ന്ത​മാ​യി ചു​വ​ടു​വ​യ്ക്കും. ഇ​ത്ത​ര​ത്തി​ലൊ​ന്നു ക​ഴി​ഞ്ഞ​യി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തു​ക​യു​ണ്ടാ​യി.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രു ക​ല്യാ​ണം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ ന​ട​ക്കു​ന്ന സം​ഭ​വ​മാ​ണു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രുകൂ​ട്ടം പു​രു​ഷ​ന്മാ​ര്‍ ആ​വേ​ശ​ക​ര​മാ​യ നൃ​ത്ത​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യാ​ണ്.

ഇ​വ​രി​ല്‍ ചി​ല​ര്‍ പാ​ത്ര​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്നു. ചി​ല​ര്‍ തൂ​ണു​ക​ളി​ല്‍ ക​യ​റു​ന്നു. നൃ​ത്ത​ത്തി​നി​ടെ ചി​ല​ര്‍ ക​സേ​ര​ക​ള്‍ വ​ലി​ച്ചെ​റി​യു​ക​യും ടെ​ന്‍റ് തു​ണി ഉ​പ​യോ​ഗി​ച്ച് ഓ​ടു​ക​യും ചെ​യ്യു​ന്നു. മാത്രമല്ല ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് നി​ല​ത്ത​ടി​ക്കു​ന്ന​തും കാ​ണാം. മു​ഴു​വ​ന്‍ ക്ലി​പ്പും ഒ​രു വ​ലി​യ വി​ചി​ത്ര​മാ​യ ആ​ഘോ​ഷ​മാ​ണ് കാ​ട്ടു​ന്ന​ത്.

ആ​ളു​ക​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യ നൃ​ത്ത​ത്തി​ന് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "അ​വ​ര്‍ എ​ത്ര സ​ന്തു​ഷ്ട​രാ​ണ്, ഒ​രു ദി​വ​സം അ​വ​രും വി​വാ​ഹി​ത​രാ​വും' എ​ന്നാണൊ​രാ​ള്‍ കു​റി​ച്ച​ത്. "നൃ​ത്തം ന​ന്നാ​ണ്. എ​ന്നാ​ല്‍ ക​സേ​ര​യും ടെ​ന്‍റ് തു​ണി​യും ത​ക​ര്‍​ക്കു​ന്ന​ത് അ​ത്ര ന​ന്ന​ല്ല' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.