ബൈ​ക്കു​കാ​ര​നെ വി​റ​പ്പി​ച്ച് കാ​ണ്ടാ​മൃ​ഗം; ഭ​യം ജ​നി​പ്പി​ക്കു​ന്ന കാ​ഴ്ച
Friday, November 15, 2024 2:27 PM IST
കാ​ണ്ടാ​മൃ​ഗം എ​ത്ര അ​പ​ക​ട​കാ​രി​യാ​ണെ​ന്ന് ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. സിം​ഹ​ങ്ങ​ള്‍ പോ​ലും അ​വ​യു​ടെ മു​ന്നി​ല്‍ ഒ​ന്ന് പ​ത​റും. ന​മ്മ​ള്‍ മ​നു​ഷ്യ​ര്‍ അ​വ​റ്റ​ക​ളു​ടെ മു​ന്നി​ല്‍ എ​ത്ത​പ്പെ​ട്ടാ​ല്‍ പ​റ​യേ​ണ്ട​തി​ല്ല​ല്ലൊ.

ഭാ​ഗ്യം ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്രം ര​ക്ഷ​പ്പെ​ടും. ഇ​പ്പോ​ഴി​താ വ​ഴി​യെ പോ​യ ഒ​രാ​ളെ ഈ ​മൃ​ഗം ആ​ക്ര​മി​ക്കു​ന്ന കാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു നി​ര​ത്തി​ലൂ​ടെ ഒ​രാ​ള്‍ ബൈ​ക്കി​ല്‍ വ​രു​ന്ന​താ​യി കാ​ണാം. ന​ഗ​ര​പ്ര​ദേ​ശ​ത്തേ​ക്ക് അ​ല​ഞ്ഞു​തി​രി​യു​ന്ന ഒ​രു കാ​ണ്ടാ​മൃ​ഗം കൃ​ത്യ​മാ​യി അ​യാ​ള്‍​ക്ക് മു​ന്നി​ല്‍ എ​ത്തു​ന്നു. അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ ആ​ള്‍ ബൈ​ക്കും ക​ള​ഞ്ഞ് ഓ​ടു​ന്നു.

ബൈ​ക്കി​നെ ആ​ക്ര​മി​ക്കാ​ന്‍ മു​തി​ര്‍​ന്ന കാ​ണ്ടാ​മൃ​ഗം പി​ന്നീ​ട് ഇ​യാ​ള്‍​ക്ക് പി​ന്നാ​ലെ ഓ​ടു​ന്നു. യു​വാ​വ് എ​ങ്ങ​നെ​യോ ഓ​ടി മാ​റു​ന്നു. ഈ ​സ​മ​യ​മ​ത്ര​യും ​സം​ഭ​വം അ​യാ​ളു​ടെ ഹെ​ല്‍​മെ​റ്റി​ന്‍റെ കാ​മ​റ​യി​ല്‍ പ​തി​ഞ്ഞു. പി​ന്നീ​ട് ആ​ളു​ക​ള്‍ ശ​ബ്ദം വ​യ്ക്കു​മ്പോ​ള്‍ കാ​ണ്ടാ​മൃ​ഗം ഓ​ടു​ന്നു.

ഈ ​യു​വാ​വും അ​തി​ന് പി​ന്നാ​ലെ ഓ​ടു​ന്നു. ശേ​ഷം ത​ന്‍റെ ബൈ​ക്ക് എ​ടു​ത്തു​യ​ര്‍​ത്തി. ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ ആ​ശ്വാ​സ​ത്തി​ല്‍ അ​യാ​ള്‍ പോ​കു​ന്നു. ഭ​യ​മു​ള​വാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "കാ​മ​റാ​മാ​ന്‍ ഒ​രി​ക്ക​ലും മ​രി​ക്കു​ന്നി​ല്ല' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ര​ക്ഷ​പ്പെ​ട്ട​ല്ലൊ; വൈ​റ​ലാ​യി' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.