ഇ​ന്തോ​നേ​ഷ്യ​ന്‍ ബ്ര​ദേ​ഴ്സ് വ​ക "ച​ല്‍​തെ ച​ല്‍​തെ'; അ​ഭി​ന​ന്ദി​ച്ച് നെ​റ്റി​സ​ണ്‍​സ്
Monday, November 4, 2024 3:07 PM IST
ഷാ​രൂ​ഖ് ഖാ​ന്‍-​ഐ​ശ്വ​ര്യ റാ​യ് ചി​ത്ര​മാ​ണ് മൊ​ഹ​ബ​ത്തേ​ന്‍. ചി​ത്ര​ത്തി​ലെ "ച​ല്‍​തെ ച​ല്‍​തെ' എ​ന്ന ഗാ​നം ഹി​റ്റാ​യി​രു​ന്നു. കാ​ല​ങ്ങ​ള്‍​ക്കി​പ്പു​റം മ​റ്റൊ​രു രാ​ജ്യ​ത്തു​ള്ള സ​ഹോ​ദ​ര​ങ്ങ​ള്‍ ഈ ​ഗാ​നം വീ​ണ്ടും ഹി​റ്റാ​ക്കു​ന്നു.

ഇ​ന്തോ​നേ​ഷ്യ​യി​ലു​ള്ള ര​ണ്ട് കു​ട്ടി​ക​ളാ​ണ് ഈ ​സ​ഹോ​ദ​ര​ങ്ങ​ള്‍. പാ​ലം​ബാം​ഗ് ന​ഗ​ര​ത്തി​ലെ റെസ്തു സിം​ഗി ഹം​ഗാ​ര​യാ​ണ് ഇ​ത് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ മൂ​ത്ത​യാ​ള്‍ ഒ​രു ഗി​റ്റാ​റു​മാ​യി ഇ​രി​ക്കു​ന്നു. ഇ​ള​യ​വ​ന്‍ അ​ടു​ത്താ​യി നി​ല്‍​പ്പു​ണ്ട്. മൂ​ത്ത സ​ഹോ​ദ​ര​ന്‍ പാ​ട്ട് ആ​ല​പി​ക്കു​മ്പോ​ള്‍ ഇ​ള​യ ആ​ള്‍ ചു​വ​ട് വ​യ്ക്കു​ന്നു. ര​സ​ക​ര​മാ​യ കാ​ര്യം ഗി​റ്റാ​റി​ല്‍ കൊ​ട്ടി​യും മൂ​ത്ത​യാ​ള്‍ താ​ള​മു​ണ്ടാ​ക്കു​ന്നു.

ഇ​വ​രു​ടെ ഈ ​പ്ര​ക​ട​നം നെ​റ്റി​സ​ണ്‍​സി​ന് ന​ന്നേ ഇ​ഷ്ട​പ്പെ​ട്ടു. "മൂ​ത്ത​യാ​ള്‍ ക്ലാ​സി​ക് രീ​തി​യി​ല്‍ ഗി​റ്റാ​ര്‍ വാ​യി​ക്കു​ക മാ​ത്ര​മ​ല്ല ചെ​യ്ത​ത്. ത​ബ​ല പോ​ലു​ള്ള ചി​ല ബീ​റ്റു​ക​ള്‍ അ​ടി​ക്കാ​ന്‍ അ​ദ്ദേ​ഹം ഉ​പ​ക​ര​ണ​ത്തി​ന്‍റെ ഉ​പ​രി​ത​ലം ഉ​പ​യോ​ഗി​ച്ചു. ഗി​റ്റാ​റി​നെ ത​ബ​ല​യും ഗി​റ്റാ​റും ഒ​രു മ​ള്‍​ട്ടി പ​ര്‍​പ്പ​സ് ഉ​പ​ക​ര​ണ​മാ​ക്കി മാ​റ്റാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു​' ആ​ളു​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

നി​ര​വ​ധി​പേ​ര്‍ ഈ ​സ​ഹോ​ദ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി. "ഹൃ​ദ്യം, അ​ദ്ഭു​ത​ക​രം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.