ഡ്രൈ​വ​ർ​മാ​ർ​ക്ക് കാ​ണാ​ൻ പ​റ്റാ​ത്ത​ത്...
Thursday, January 23, 2025 1:14 PM IST
(കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്)
വാ​ഹ​ന​ത്തി​ലി​രു​ന്നു നോ​ക്കു​മ്പോ​ൾ ഡ്രൈ​വ​ർ​ക്ക് നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥ​ല​ങ്ങ​ളാ​ണു ബ്ലൈ​ൻ​ഡ് സ്പോ​ട്ടു​ക​ൾ. വാ​ഹ​ന​ത്തി​ന്‍റെ നാ​ലു​വ​ശ​ത്തും ബ്ലൈ​ൻ​ഡ് സ്പോ​ട്ടു​ക​ളു​ണ്ട്. ഇ​തോ​ടൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​ൽ മ​ഞ്ഞ​വ​ര​യ്ക്കു​ള്ളി​ലു​ള്ള സ്ഥ​ലം ബ്ലൈ​ൻ​ഡ് സ്പോ​ട്ടു​ക​ളി​ൽ​പ്പെ​ടു​ന്നു.

ആ ​സ്ഥ​ല​ത്തു​ള്ള ആ​ളു​ക​ൾ, വ​സ്തു​ക്ക​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ഡ്രൈ​വ​ർ​ക്കു നേ​രി​ട്ടോ ക​ണ്ണാ​ടി​യി​ലൂ​ടെ​യോ കാ​ണാ​ൻ സാ​ധി​ക്കി​ല്ല. ബ്ലൈ​ൻ​ഡ് സ്പോ​ട്ട് മു​ൻ​കൂ​ട്ടി പ​രി​ശോ​ധി​ക്കാ​തെ ഡ്രൈ​വ​ർ ദി​ശ മാ​റ്റു​ന്ന​തു കാ​ര​ണം ഓ​രോ​വ​ർ​ഷ​വും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണു സം​ഭ​വി​ക്കു​ന്ന​ത്.

വാ​ഹ​ന​ത്തി​ലെ ഇ​ന്‍റേ​ണ​ൽ റി​യ​ർ വ്യൂ ​മി​റ​ർ പി​ന്നി​ലെ റോ​ഡി​ന്‍റെ മി​ക​ച്ച കാ​ഴ്ച ന​ൽ​കു​ന്നു​ണ്ട്. കൂ​ടാ​തെ ബാ​ഹ്യ സൈ​ഡ് മി​റ​റു​ക​ൾ പി​ൻ​വ​ശ​ത്തി​ന്‍റെ​യും ഇ​ട​ത് വ​ല​ത് വ​ശ​ങ്ങ​ളു​ടെ​യും കു​റ​ച്ച് നി​രീ​ക്ഷ​ണം ന​ൽ​കു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ത​രം, ഉ​പ​യോ​ഗി​ക്കു​ന്ന ക​ണ്ണാ​ടി​ക​ളു​ടെ വ​ലി​പ്പം, എ​ന്നി​വ​യെ ആ​ശ്ര​യി​ച്ച് ബ്ലൈ​ൻ​ഡ് സ്പോ​ട്ടു​ക​ൾ വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. ചി​ല​പ്പോ​ൾ ഒ​രു കാ​റി​നെ മു​ഴു​നാ​യും ബ്ലൈ​ൻ​ഡ് സ്പോ​ട്ടു​ക​ൾ​ക്ക് മ​റ​യ്ക്കാ​ൻ ക​ഴി​യും.

ഒ​രു ഡ്രൈ​വ​ർ ബ്ലൈ​ൻ​ഡ് സ്പോ​ട്ട് പ​രി​ശോ​ധി​ക്കേ​ണ്ട ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഏ​തൊ​ക്കെ​യെ​ന്നു നോ​ക്കാം.

1. പാ​ർ​ക്ക് ചെ​യ്ത സ്ഥാ​ന​ത്തു​നി​ന്നു വാ​ഹ​നം പു​റ​ത്തേ​ക്ക് എ​ടു​ക്കു​മ്പോ​ൾ.
2. പാ​ത മാ​റ്റു​ന്ന​തി​നു മു​മ്പ് (മെ​യി​ൻ റോ​ഡി​ൽ​നി​ന്നു ചെ​റു​റോ​ഡി​ലേ​ക്കോ തി​രി​ച്ചോ ക​യ​റു​ന്പോ​ഴും വ​ലി​യ റോ​ഡു​ക​ളി​ൽ ഒ​രു ലെ​യ്നി​ൽ​നി​ന്നു മ​റ്റൊ​രു ലെ​യ്നി​ലേ​ക്ക് മാ​റു​മ്പോ​ഴും).

ബ്ലൈ​ൻ​ഡ് സ്പോ​ട്ടി​ൽ വാ​ഹ​ന​ങ്ങ​ളും മ​റ്റു ത​ട​സ​ങ്ങ​ളും ഇ​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ നി​ങ്ങ​ൾ പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ദി​ശ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഉ​ചി​ത​മാ​യ ക​ണ്ണാ​ടി​യി​ൽ നോ​ക്കു​ക. എ​ങ്ങോ​ട്ടു തി​രി​യു​ന്നോ അ​ങ്ങോ​ട്ട് ഇ​ൻ​ഡി​ക്കേ​റ്റ​ർ ഇ​ടു​ക. എ​ന്നി​ട്ടു മാ​ത്രം വാ​ഹ​ന​ത്തി​ന്‍റെ ദി​ശ മാ​റ്റു​ക. ബ്ലൈ​ൻ​ഡ് സ്പോ​ട്ട് പ​രി​ശോ​ധി​ക്കു​ന്ന​ത് ല​ളി​ത​മാ​യ ന​ട​പ​ടി​ക്ര​മ​മാ​ണ്. അ​ത് ചെ​യ്യു​ന്ന​ത് ശീ​ല​മാ​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.