പ​ണം ഉ​ണ്ടെ​ങ്കി​ൽ എ​വി​ടെ​യും അ​ഡ്മി​ഷ​ൻ കി​ട്ടു​മോ..?
Tuesday, January 21, 2025 12:38 PM IST
വി​നീ​ത ശേ​ഖ​ർ
ഈ​യി​ടെ ന​ടി എ​സ്ത​ർ അ​നി​ലി​ന് ല​ണ്ട​ൻ സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ൽ പി​ജി അ​ഡ്മി​ഷ​ൻ കി​ട്ടി​യ​പ്പോ​ൾ ചി​ല മ​ല​യാ​ളി​ക​ൾ എ​ഴു​തി​യ ക​മ​ന്‍റു​ക​ൾ വാ​യി​ക്കു​ക​യു​ണ്ടാ​യി. അ​ച്ഛ​ന്‍റെ കൈ​യി​ൽ പൂ​ത്ത​പ​ണ​മു​ണ്ട​ല്ലോ, കൈ​യി​ൽ കാ​ഷ് ഉ​ണ്ടെ​ങ്കി​ൽ എ​വി​ടെ​യും അ​ഡ്മി​ഷ​ൻ കി​ട്ടു​മ​ല്ലോ എ​ന്നാ​യി​രു​ന്നു ചി​ല ക​മ​ന്‍റു​ക​ൾ. എ​ത്ര ബാ​ലി​ശ​മാ​യ ചി​ന്താ​ഗ​തി​യാ​ണ് ന​മ്മ​ൾ മ​ല​യാ​ളി​ക​ളു​ടെ എ​ന്നോ​ർ​ത്തു​പോ​യി.

ല​ണ്ട​ൻ സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സ് പോ​ലെ​യു​ള്ള ഏ​റ്റ​വും മി​ക​ച്ച ഒ​രു സ്ഥാ​പ​ന​ത്തി​ൽ അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടാ​ൻ എ​ന്തെ​ല്ലാം ക​ട​മ്പ​ക​ൾ ക​ട​ക്ക​ണ​മെ​ന്ന വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലാ​തെ ഇ​ത്ത​രം ക​മ​ന്‍റു​ക​ൾ ഇ​ടു​ന്ന​വ​രെ എ​ന്തു പ​റ​യാ​ൻ? ആ ​കു​ട്ടി​യു​ടെ ബ​യോ​ഡാ​റ്റ നോ​ക്കി​യാ​ൽ അ​റി​യാം 23 വ​യ​സി​ൽ ആ ​കു​ട്ടി നേ​ടി​യ പ​ഠ​ന/​പ​ഠ​നേ​ത​ര മി​ക​വു​ക​ൾ.

സാ​ധാ​ര​ണ കു​ട്ടി​ക​ളെ​പോ​ലെ വെ​റും പു​സ്ത​ക​പ്പു​ഴു​വാ​യി സി​ല​ബ​സി​ൽ ഉ​ള്ള​തു മാ​ത്രം പ​ഠി​ച്ചെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഉ​ള്ള​ത​ല്ല ഇ​ത്ത​രം യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ. 400 വാ​ക്കു​ക​ളി​ൽ ക​വി​യാ​തെ എ​ഴു​തേ​ണ്ട ബ​യോ​ഡാ​റ്റ​യി​ൽ അ​ക്കാ​ഡ​മി​ക് മാ​ർ​ക്കു​ക​ളെ​പോ​ലെ മു​ൻ​ഗ​ണ​ന​യു​ണ്ട് ന​മ്മ​ൾ പ​ഠി​ക്കാ​ൻ പോ​കു​ന്ന സ​ബ്ജ​ക്ടി​ന് ന​മ്മ​ൾ എ​ന്ത് കോ​ൺ​ട്രി​ബ്യൂ​ഷ​ൻ ചെ​യ്തു എ​ന്ന​തി​ന്. ഇ​ങ്ങ​നെ​യു​ള്ള യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ടു​പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ അ​ത്ത​രം ത​യാ​റെ​ടു​പ്പു​ക​ൾ ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളു​ടെ തു​ട​ക്കം മു​ത​ൽ ചെ​യ്യേ​ണ്ടി​വ​രു​ന്നു.

ന​മ്മ​ളെ​ക്കാ​ൾ എ​ത്ര​യോ നി​ല​വാ​ര​മു​ള്ള ബ​യോ​ഡാ​റ്റ ദി​നം​പ്ര​തി കി​ട്ടു​ന്ന യൂ​ണി​വേ​ഴ്സി​റ്റി​യാ​ണ് ല​ണ്ട​ൻ സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സ്. ക​ണ്ടീ​ഷ​ണ​ൽ ഓ​ഫ​ർ കി​ട്ടി​യാ​ലും പേ​ടി​ക്ക​ണം. ടെ​സ്റ്റ്‌, ഇ​ന്‍റ​ർ​വ്യൂ... അ​ങ്ങ​നെ ക​ട​മ്പ​ക​ൾ വേ​റെ. പ​റ​ഞ്ഞു​വ​ന്ന​ത് ഇ​ത്ര​യെ​യു​ള്ളൂ. കാ​ഷ് കൈ​യി​ൽ ഉ​ണ്ടെ​ന്നു ക​രു​തി വെ​റു​തെ അ​ഡ്മി​ഷ​ൻ കി​ട്ടു​ന്ന യൂ​ണി​വേ​ഴ്സി​റ്റി​യ​ല്ല ഇ​തൊ​ന്നും.

എം​ഐ​ടി, സ്റ്റാ​ൻ​ഫോ​ർ​ഡ്, ഹാ​ർ​വാ​ഡ്, ഓ​ക്സ്ഫ​ഡ്, കേം​ബ്രി​ജ് തു​ട​ങ്ങി​യ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ഒ​രു സീ​റ്റ് നേ​ടി​യെ​ടു​ക്കാ​ൻ കാ​ശു​ണ്ടെ​ങ്കി​ൽ പ​റ്റും എ​ന്ന ധാ​ര​ണ തി​ക​ച്ചും ബാ​ലി​ശ​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ക​ഠി​ന​പ്ര​യ​ത്നം അ​തി​ന് പി​ന്നി​ലു​ണ്ട്. അ​തി​നെ ചെ​റു​താ​യി കാ​ണ​രു​ത്.

ഇ​ത് എ​സ്ത​ർ അ​നി​ലി​നെ പ്ര​മോ​ട്ട് ചെ​യ്യു​ന്ന പോ​സ്റ്റ​ല്ല. ഞാ​നാ കു​ട്ടി​യു​ടെ ഫാ​നും അ​ല്ല. പ​ക്ഷേ, ആ ​കു​ട്ടി​യു​ടെ നേ​ട്ട​ത്തെ വി​ല കു​റ​ച്ചു കാ​ണു​ന്നു​മി​ല്ല. ആ ​കു​ട്ടി​യെ മാ​ത്ര​മ​ല്ല ആ​രെ​യും. കു​ട്ടി​ക​ളാ​യാ​ലും മു​തി​ർ​ന്ന​വ​രാ​യാ​ലും സ്വ​ന്തം ക​ഴി​വു​കൊ​ണ്ട് ഉ​ന്ന​ത സ്ഥാ​ന​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത​ത്ര ചെ​റി​യ കാ​ര്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.