എ​ന്തൊ​രു മ​ണ്ട​ൻ ഐ​ഡി​യ..!
Monday, December 23, 2024 10:44 AM IST
ജി. ​സാ​ജ​ൻ (ദൂ​ര​ദ​ർ​ശ​ൻ മു​ൻ പ്രോ​ഗ്രാം​സ് മേ​ധാ​വി)
പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ആ​ർ.​വി.​ജി. മേ​നോ​ൻ സാ​റി​ന്‍റെ ഒ​രു ലേ​ഖ​നം വാ​യി​ച്ച​പ്പോ​ഴാ​ണ് ത​നി​ക്കും ഒ​രു സ്റ്റാ​ർ​ട്ട​പ്പ് തു​ട​ങ്ങ​ണം എ​ന്ന തോ​ന്ന​ൽ അ​ജ​യ് തോ​മ​സി​ന് ഉ​ണ്ടാ​വു​ന്ന​ത്. ഫ്‌​ളോ​ട്ടിം​ഗ് സോ​ളാ​ർ എ​ന്ന ആ​ശ​യ​മാ​യി​രു​ന്നു ആ ​ലേ​ഖ​നം.

മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കാ​വു​ന്ന ഭൂ​മി​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ക​രം കേ​ര​ള​ത്തി​ലു​ള്ള വ​ലി​യ ജ​ലാ​ശ​യ​ങ്ങ​ളി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന സോ​ളാ​ർ പാ​ന​ലു​ക​ൾ. ജ​ല​ത്തി​ലാ​ക​യാ​ൽ പൊ​ടി പി​ടി​ക്കു​ന്ന​ത് കു​റ​യും. ബാ​ഷ്പീ​ക​ര​ണ​വും കു​റ​യും. ഉ​ഗ്ര​ൻ ഐ​ഡി​യ, ഇ​ത് ആ ​കൊ​ച്ചു​പ​യ്യ​ന്‍റെ ത​ല​യി​ൽ ക​യ​റി.

വ​യ​നാ​ട് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ അ​വി​ടെ സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ചി​ല അ​ധ്യാ​പ​ക​ർ ഉ​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ ആ​ദ്യ​ത്തെ മീ​റ്റിം​ഗി​ൽ അ​ജ​യ് എ​ഴു​ന്നേ​റ്റ് നി​ന്നു. ഫ്‌​ളോ​ട്ടിം​ഗ് സോ​ളാ​ർ എ​ന്ന അ​ജ​യി​ന്‍റെ ഐ​ഡി​യ കേ​ട്ട് മ​ണ്ട​ൻ ആ​ശ​യ​മെ​ന്നു പ​റ​ഞ്ഞ് മി​ക്ക​വ​രും പൊ​ട്ടി​ച്ചി​രി​ച്ചു. എ​ന്നാ​ൽ, ചി​രി​ക്കാ​ത്ത ചി​ല​രും ഉ​ണ്ടാ​യി​രു​ന്നു. താ​ജു​ദീ​ൻ സാ​റി​നെ​പോ​ലെ ചി​ല​ർ. ‘ഇ​തൊ​രു ഉ​ഗ്ര​ൻ ഐ​ഡി​യ ആ​ണ്’ - അ​വ​ർ പ​റ​ഞ്ഞു.

ഫ​ണ്ടിം​ഗി​നാ​യി പ​ല​രെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ഒ​രു മോ​ഡ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​രും സ​ഹാ​യി​ച്ചി​ല്ല. ഒ​ടു​വി​ൽ കേ​ര​ള​ത്തി​ൽ സ്റ്റാ​ർ​ട്ട് അ​പ്പ് മി​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന എം. ​ശി​വ​ശ​ങ്ക​റി​നെ ക​ണ്ടു. വ​ലി​യ പി​ന്തു​ണ​യാ​ണു സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. അ​വ​രു​ടെ ഫ​ണ്ടിം​ഗി​ൽ മോ​ഡ​ൽ ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കോ​ള​ജ് വ​ലി​യ സ​ഹാ​യം ന​ൽ​കി. ഇ​ൻ​ക്യൂ​ബേ​ഷ​ൻ സെ​ന്‍റ​റി​നു​ള്ള സ്ഥ​ലം കോ​ള​ജി​ൽ​ത​ന്നെ കി​ട്ടി.

മൂ​ന്നു പ​ഴ​യ പ്രി​ൻ​സി​പ്പ​ൽ​മാ​ര​ട​ക്കം പ​ല​രും ധ​ന​സ​ഹാ​യം ന​ൽ​കി. അ​ങ്ങ​നെ ബാ​ണാ​സു​ര​സാ​ഗ​ർ ഡാ​മി​ൽ ഇ​ന്ത്യ​യി​ൽ ആ​ദ്യ​ത്തെ ഫ്‌​ളോ​ട്ടിം​ഗ് സോ​ളാ​ർ രൂ​പ​പ്പെ​ട്ടു.​പി​ന്നീ​ടു​ള​ള യാ​ത്ര അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. ബാ​ണാ​സു​ര​സാ​ഗ​ർ പ്രോ​ജ​ക്റ്റ് കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ത്തു. അ​ഞ്ച് കി​ലോ​വാ​ട്ടി​ൽ​നി​ന്ന് ഉ​ത്പാ​ദ​നം ഒ​രു മെ​ഗാ​വാ​ട്ടാ​യി ഉ​യ​ർ​ന്നു.

കാ​യം​കു​ളം അ​ട​ക്കം ഇ​ന്ന് ഫ്‌​ളോ​ട്ടിം​ഗ് സോ​ളാ​റി​ൽ​നി​ന്ന് 150 മെ​ഗാ​വാ​ട്ട് പ​വ​റാ​ണ് കേ​ര​ളം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. അ​ജ​യ് തോ​മ​സ് സ്ഥാ​പി​ച്ച VAATSA എ​ന്ന ക​മ്പ​നി ആ​റ് ഗി​ഗാ​വാ​ട്ടി​ന്‍റെ പ്രോ​ജ​ക്ടു​ക​ളാ​ണ് ഇ​തേ​വ​രെ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഒ​രു കു​ഞ്ഞു​മു​റി​യി​ൽ തു​ട​ങ്ങി​യ ക​മ്പ​നി ഇ​പ്പോ​ൾ ആ​റ് മി​ല്യ​ൺ അ​മേ​രി​ക്ക​ൻ ഡോ​ള​റി​ന്‍റെ മൂ​ല്യ​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്നു. "ഇ​ന്ത്യ​യി​ൽ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഞാ​ൻ വി​ദ​ഗ്ധോ​പ​ദേ​ശം ന​ൽ​കു​ന്നു. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സോ​ളാ​ർ റൂ​ഫിം​ഗ് ടെ​ക്നോ​ള​ജി​യി​ൽ ഞ​ങ്ങ​ൾ​ക്ക് പേ​റ്റ​ന്‍റും ല​ഭി​ച്ചു’ -അ​ജ​യ് പ​റ​യു​ന്നു.

ത​ന്‍റെ യാ​ത്ര​യു​ടെ ക​ഥ ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ സം​രം​ഭ​ക​ർ​ക്കു വേ​ണ്ടി​യു​ള്ള മീ​റ്റിം​ഗി​ൽ അ​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഞാ​ൻ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ കേ​ട്ടി​രു​ന്നു.

അ​വ​ത​ര​ണ​ത്തി​ന്‍റെ അ​വ​സാ​നം അ​ജ​യ് പ​റ​ഞ്ഞു: "എ​നി​ക്ക് ന​ന്ദി പ​റ​യാ​നു​ള്ള​ത് എ​ന്നെ​പ്പോ​ലെ മ​റ്റൊ​രു വ​ഴി​യും ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന സ്റ്റേ​റ്റി​നോ​ടാ​ണ്.
ഈ ​വി​ദ്യാ​ഭ്യാ​സം കി​ട്ടി​യി​ല്ലെ​ങ്കി​ൽ ഞാ​ൻ ഇ​പ്പോ​ൾ ഇ​വി​ടെ എ​ത്തു​മാ​യി​രു​ന്നി​ല്ല’. അ​ജ​യി​ന്‍റെ മു​ന്നോ​ട്ടു​ള്ള യാ​ത്ര കൂ​ടു​ത​ൽ സാ​ർ​ഥ​ക​മാ​ക​ട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.