കേ​ട്ടാ​ൽ നി​ങ്ങ​ൾ​ക്ക് കൊ​ള്ളാം..!
Thursday, December 19, 2024 2:48 PM IST
കൃഷ്ണന്‍ രാംദാസ്
ന​ല്ല ആ​ശ​യ​വി​നി​മ​യ​ത്തി​ൽ അ​തി​പ്ര​ധാ​ന​മാ​യ ഒ​രു ഘ​ട​ക​മാ​ണ് ന​ല്ല ശ്രോ​താ​ക്ക​ൾ. മു​ൻ​വി​ധി​ക​ളി​ല്ലാ​തെ ശ്ര​ദ്ധാ​പൂ​ർ​വം കേ​ൾ​ക്കാ​ൻ ത​യാ​റാ​ണെ​ങ്കി​ൽ​ത്ത​ന്നെ മി​ക്ക പ്ര​ശ്ന​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​വും. എ​ന്നാ​ൽ, നാം ​പ​ല​പ്പോ​ഴും കാ​ര്യ​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​ത് പ​റ​ഞ്ഞ​ത് മ​ന​സി​ലാ​ക്കാ​ന​ല്ല മ​റി​ച്ച്, കേ​ട്ട​തി​നു മ​റു​പ​ടി പ​റ​യാ​നാ​ണ്.

ഉ​രു​ള​യ്ക്കു​പ്പേ​രി​പോ​ലെ കേ​ൾ​ക്കു​ന്ന​തി​നെ​ല്ലാം അ​പ്പ​പ്പോ​ൾ മ​റു​പ​ടി പ​റ​യാ​തെ, പ​റ​യു​ന്ന​തു മു​ഴു​വ​ൻ ശ്ര​ദ്ധാ​പൂ​ർ​വം കേ​ട്ടു മ​ന​സി​ലാ​ക്കി​യ​ശേ​ഷം മ​റു​പ​ടി പ​റ​യു​ക​യാ​ണെ​ങ്കി​ൽ ഒ​ട്ടു​മി​ക്ക വാ​ക്കു​ത​ർ​ക്ക​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​വും.

ക്ഷ​മ​യോ​ടെ കേ​ട്ടി​രി​ക്കാ​നാ​വു​ന്ന​ത് വ​ലി​യൊ​രു ക​ഴി​വു​ത​ന്നെ​യാ​ണ്. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് ന​ന്നാ​യി സം​സാ​രി​ക്കു​ന്ന​വ​രേ​ക്കാ​ൾ ന​ല്ല സൗ​ഹൃ​ദ​വ​ല​യ​ങ്ങ​ളു​ണ്ടാ​കും. ന​ല്ലൊ​രു ശ്രോ​താ​വി​നു മാ​ത്ര​മേ കാ​ര്യ​ങ്ങ​ൾ ശ​രി​യാ​യി മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കൂ. പ​റ​യു​ന്ന​തു പൂ​ർ​ത്തി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ​യു​ള്ള, മു​ൻ​വി​ധി​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ഗു​ണ​മ​ല്ല, ദോ​ഷ​മാ​ണു ചെ​യ്യു​ക.

സ്‌​കൂ​ളി​ലോ കോ​ള​ജി​ലോ പോ​യി വ​രു​ന്ന കു​ട്ടി​ക​ളു​ടെ ഏ​റ്റ​വും ന​ല്ല ശ്രോ​താ​വാ​യി അ​മ്മ​യോ അ​ച്ഛ​നോ സ​ഹോ​ദ​ര​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ അ​നാ​വ​ശ്യ​സൗ​ഹൃ​ദ​ങ്ങ​ൾ അ​വ​ർ സ്വ​യം ഒ​ഴി​വാ​ക്കും. മാ​ത്ര​മ​ല്ല, ന​ല്ല ശ്രോ​താ​ക്ക​ളാ​കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന​വ​ർ പ​ഠി​ക്കു​ക​യും ചെ​യ്യും. അ​ത​വ​ർ​ക്കു ഗു​ണ​വും ചെ​യ്യും.

ലി​സ​ണിം​ഗ് പ​ല വി​ഭാ​ഗ​ങ്ങ​ളി​ലു​ണ്ട്. ക്രി​ട്ടി​ക്ക​ൽ, എം​പ​ത​റ്റി​ക്, റി​ഡ​ക്ടീ​വ്, എ​ക്സ്പാ​ൻ​സീ​വ്, ആ​ക്ടീ​വ്, പാ​സീ​വ് എ​ന്നി​ങ്ങ​നെ. ക്രി​ട്ടി​ക്ക​ൽ ലി​സ​ണിം​ഗി​ൽ നാം ​കേ​ൾ​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ അ​പ്പ​പ്പോ​ൾ അ​പ​ഗ്ര​ഥി​ക്കും. ഒ​രാ​ൾ പ​റ​യു​ന്ന​ത് സ​ഹാ​നു​ഭൂ​തി​യോ​ടെ കേ​ട്ടി​രി​ക്കു​ന്ന​താ​ണ് എം​പ​തെ​റ്റി​ക് ലി​സ​ണിം​ഗ്.

അ​തി​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ൾ അ​തി​വേ​ഗം അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ അ​വ​ലം​ബി​ക്കു​ന്ന​ത് റി​ഡ​ക്ടീ​വ് ലി​സ​ണിം​ഗ് മോ​ഡാ​ണ്. ഒ​രു സ​ർ​ജ​റി ചെ​യ്യു​മ്പോ​ൾ സ​ർ​ജ​ൻ ന​ഴ്സി​നോ​ട് സ്കാ​ൽ​പെ​ൽ എ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ഉ​ട​നെ അ​തെ​ടു​ത്തു​കൊ​ടു​ക്കു​ന്ന​ത് റി​ഡ​ക്ടീ​വ് ലി​സ​ണിം​ഗ് മോ​ഡി​ലാ​ണ്. താ​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ഒ​രു ധാ​ര​ണ പ​റ​യു​ന്ന​യാ​ൾ​ക്കി​ല്ലാ​തി​രി​ക്കു​മ്പോ​ൾ അ​തു ക്ഷ​മ​യോ​ടെ കേ​ട്ടി​രി​ക്കു​ന്ന രീ​തി​യാ​ണ് എ​ക്സ്പാ​ൻ​സീ​വ് ലി​സ​ണിം​ഗ്.

ഒ​രാ​ൾ പ​റ​യു​ന്ന​ത് മ​ന​സി​ലാ​ക്കാ​ൻ ശ്ര​ദ്ധ​യോ​ടെ കേ​ട്ടി​രി​ക്കു​ന്ന​ത് ആ​ക്‌​ടീ​വ് ലി​സ​ണിം​ഗ്. ശ്ര​ദ്ധി​ക്കു​ന്നു​ണ്ട് എ​ന്ന ഭാ​വേ​ന കേ​ട്ടു​വെ​ന്ന് വ​രു​ത്തു​ന്ന​ത് പാ​സീ​വ് ലി​സ​ണിം​ഗ്. ഇ​തി​ൽ ഏ​താ​ണ്ടെ​ല്ലാ ലി​സ​ണിം​ഗ് രീ​തി​ക​ളും ഒ​രി​ക്ക​ല​ല്ലെ​ങ്കി​ൽ മ​റ്റൊ​രി​ക്ക​ൽ ന​മ്മ​ളെ​ല്ലാ​വ​രും അ​നു​വ​ർ​ത്തി​ക്കാ​റു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.