വ​ഴ​ക്കും ക്ഷ​മ പ​റ​ച്ചി​ലും കെ​ട്ടി​പ്പി​ടി​ത്ത​വും..!
Monday, December 16, 2024 1:24 PM IST
വി​നീ​ത ശേ​ഖ​ർ
ചി​രി​യും വ​ഴ​ക്കും അ​ടി​പി​ടി​യും ക്ഷ​മ പ​റ​ച്ചി​ലും പി​ന്നെ​യൊ​രു കെ​ട്ടി​പ്പി​ടി​ത്ത​വും... ഇ​വ​യൊ​ന്നു​മി​ല്ല​ങ്കി​ൽ എ​ന്ത് ജീ​വി​തം. ഇ​തൊ​ന്നു​മി​ല്ലെ​ങ്കി​ൽ പ​ല​തും ഉ​ള്ളി​ൽ​കി​ട​ന്ന​ങ്ങ​നെ പു​ക​യും... അ​ല്ല​റ ചി​ല്ല​റ ത​ർ​ക്ക​ങ്ങ​ളും അ​ത് ക​ഴി​ഞ്ഞു​വ​രു​ന്ന ഇ​ണ​ക്ക​ങ്ങ​ളും ബ​ന്ധ​ങ്ങ​ളു​ടെ ഇ​ഴ​യ​ടു​പ്പം കൂ​ട്ടു​ന്നു.

കൂ​ടെ​യു​ള്ള​വ​രു​ടെ ചി​ന്ത​ക​ൾ, അ​ഭി​പ്രാ​യം ഇ​വ​യൊ​ക്കെ മ​ന​സി​ലാ​ക്കാ​ൻ അ​ത്ത​രം ചി​ല വ​ഴ​ക്കു​ക​ൾ സ​ഹാ​യി​ക്കാ​റു​മു​ണ്ട്. എ​ന്നാ​ൽ, അ​തി​ൽ​ത്ത​ന്നെ ഉ​ണ്ട് ആ​രോ​ഗ്യ​ക​ര​മാ​യ വ​ഴ​ക്കി​ട​ലും അ​നാ​രോ​ഗ്യ​ക​ര​മാ​യ വ​ഴ​ക്കി​ട​ലും.വ​ഴ​ക്കു കൂ​ടു​മ്പോ​ൾ ചി​ല കാ​ര്യ​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

ജോ​ലി ക​ഴി​ഞ്ഞ് ത​ള​ർ​ന്നു വ​രു​ന്ന​വ​രോ​ട് ചാ​ടി​ക്കേ​റി വ​ഴ​ക്കി​ടാ​ൻ നി​ൽ​ക്ക​രു​ത്. വാ​ക്കു​ക​ൾ സൂ​ക്ഷി​ച്ചു​പ​യോ​ഗി​ക്കു​ക. കു​ടും​ബ​ത്തി​ലു​ള്ള മ​റ്റു​ള്ള​വ​രെ ആ​വ​ശ്യ​മി​ല്ലാ​തെ വ​ഴ​ക്കു​ക​ൾ​ക്കി​ട​യി​ൽ വ​ലി​ച്ചി​ഴ​യ്ക്കാ​തി​രി​ക്കു​ക. പ​റ​ഞ്ഞ​വ​ർ മ​റ​ക്കു​മെ​ങ്കി​ലും കേ​ൾ​ക്കു​ന്ന​വ​രെ ഇ​ട​യ്ക്കി​ടെ അ​തു കു​ത്തി​നോ​വി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.

വ​ഴ​ക്കി​ടു​മ്പോ​ൾ ഒ​രി​ക്ക​ലും അ​ല​റി വി​ളി​ച്ചു കൂ​വ​രു​ത്. മ​റ്റേ​യാ​ൾ കേ​ൾ​ക്കു​ന്ന രീ​തി​യി​ൽ പ​റ​യാ​മ​ല്ലോ. അ​പ്പു​റ​ത്തു​ള്ള വീ​ട്ടു​കാ​രെ കേ​ൾ​പ്പി​ച്ച് അ​വ​ർ​ക്ക് പ​റ​ഞ്ഞു ര​സി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കാ​തി​രി​ക്കു​ക. വെ​റു​തെ മ​ല​ർ​ന്നു കി​ട​ന്ന് തു​പ്പ​ണ്ട കാ​ര്യ​മു​ണ്ടോ?

വ​ഴ​ക്കി​ടാ​ൻ എ​ന്തെ​ങ്കി​ലും ഒ​രു കാ​ര​ണം കാ​ണു​മ​ല്ലോ.. അ​തു ക​ഴി​യു​മ്പോ​ൾ അ​തെ​ന്താ​ണെ​ന്നു മ​റ്റേ​യാ​ൾ​ക്ക് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യ​ണം. ഇ​ല്ല​ങ്കി​ൽ ഇ​ത്രേം വാ​യി​ട്ട​ല​ച്ചി​ട്ട് എ​ന്ത് പ്ര​യോ​ജ​നം.

കു​ട്ടി​ക​ൾ വീ​ട്ടി​ലു​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ മു​ൻ​പി​ൽ വ​ച്ച് വ​ലി​യ വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക. വ​ലി​യ കു​ട്ടി​ക​ൾ ചി​ല​പ്പോ​ൾ ഇ​വ​യൊ​ന്നും അ​ത്ര​ക​ണ്ടു ശ്ര​ദ്ധി​ച്ചെ​ന്നു വ​രി​ല്ല. ചെ​റി​യ കു​ട്ടി​ക​ൾ അ​ങ്ങ​നെ​യ​ല്ല. വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ൾ കൂ​ടി അ​മി​ത​മാ​യി സാ​ധ​ന​ങ്ങ​ൾ എ​റി​ഞ്ഞു​ട​യ്ക്കു​ന്ന​തൊ​ക്കെ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക വ്യാ​പാ​ര​ങ്ങ​ളെ ബാ​ധി​ക്കും..

അ​ല്ല​റ ചി​ല്ല​റ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളൊ​ക്കെ എ​ല്ലാ വീ​ട്ടി​ലും ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് ഒ​രു​പ​രി​ധി​വ​രെ കു​ട്ടി​ക​ൾ അ​റി​യു​ന്ന​ത് ന​ല്ല​താ​ണ്. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ മു​തി​ർ​ന്ന​വ​ർ പ​ക്വ​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും അ​വ​ർ ക​ണ്ട​റി​യ​ണം. അ​ല്ലാ​ത്ത​പ​ക്ഷം നാ​ളെ സ​മൂ​ഹ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​മ്പോ​ൾ പ്ര​ശ്ന​ങ്ങ​ൾ​ക്ക് മു​ൻ​പി​ൽ അ​വ​ർ പ​ക​ച്ചു​പോ​കും.

എ​ന്നാ​ൽ നി​ര​ന്ത​ര​മാ​യ വ​ഴ​ക്കു​ക​ൾ കു​ട്ടി​ക​ളി​ൽ അ​ര​ക്ഷി​ത​ത്വ​ബോ​ധം ജ​നി​പ്പി​ക്കും. അ​ത്ത​രം കു​ട്ടി​ക​ളി​ൽ വി​ഷാ​ദം, ഉ​ത്ക​ണ്ഠ, ഉ​ൾ​വ​ലി​യ​ൽ... എ​ന്നി​വ​യോ​ടൊ​പ്പം വ​ഴ​ക്കു​ക​ൾ​ക്ക് കാ​ര​ണം താ​നാ​ണോ എ​ന്ന ചി​ന്ത​യും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​രോ​ഗ്യ​ക​ര​മാ​യ വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ ശീ​ലി​ക്കു​ക. ത​ർ​ക്ക​ങ്ങ​ൾ കാ​ല​താ​മ​സ​മി​ല്ലാ​തെ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.