സോ​ഷ്യ​ല്‍ മീ​ഡി​യ സ്റ്റാ​ര്‍ അ​പ്പ​ള​മ്മ; എ​ഴു​പ​താം വ​യ​സി​ലും ത​ക​ര്‍​ത്ത​ഭി​ന​യി​ക്കു​ന്നു
Wednesday, November 20, 2024 11:48 AM IST
സാ​ധാ​ര​ണ വ​യ​സ് അ​റു​പ​ത് ആ​യാ​ല്‍ ആ​ളു​ക​ള്‍ ഒ​തു​ങ്ങി​ക്കൂ​ടും. പ​ല​രും പി​ന്നെ യാ​ത്ര​ക​ള്‍ പോ​ലും കു​റ​യ്ക്കും. മ​റ്റ് ചി​ല​ര്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങും. എ​ന്നാ​ല്‍ എ​ല്ലാ വ​യോ​ധി​ക​രും അ​ങ്ങ​നെ​യ​ല്ല. പ്രാ​യ​മൊ​ക്കെ സം​ഖ്യ എ​ന്ന് തെ​ളി​യി​ക്കു​ന്ന ഒ​ട്ട​ന​വ​ധി​പേ​രു​ണ്ട്.

അ​ക്കൂ​ട്ട​ത്തി​ലൊ​രാ​ളാ​ണ് അ​പ്പ​ള​മ്മ. ത​ന്‍റെ 70-ാം വ​യ​സി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​ര​മാ​യി തി​ള​ങ്ങു​ക​യാ​ണി​വ​ര്‍. ആ​ന്ധ്ര​യി​ലെ ശ്രീ​കാ​കു​ളം ജി​ല്ല​യി​ലെ ക​വി​ടി മ​ണ്ഡ​ല​ത്തി​ലെ പെ​ഡ്ഡ കാ​രി​വാ​ണി എ​ന്ന ചെ​റി​യ ഗ്രാ​മ​ത്തി​ല്‍ നി​ന്നു​ള്ള ആ​ളാ​ണ് അ​പ്പ​ള​മ്മ.

തന്‍റെ പ്രാ​യ​ത്തി​ലു​ള്ള പ​ല​രും ന​ട​ക്കാ​നോ ഇ​രി​ക്കാ​നോ ച​ലി​ക്കാ​നോ ബു​ദ്ധി​മു​ട്ടു​മ്പോ​ള്‍ ഈ ​മു​ത്ത​ശ്ശി ത​ന്‍റെ ചെ​റു​മ​ക​ന്‍ ശി​വ​യ്‌​ക്കൊ​പ്പം റീ​ലു​ക​ള്‍ ചെ​യ്ത് ആരാ​ധ​ക​രെ നേ​ടു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഇ​വ​രു​ടെ വീ​ഡി​യോ​യി​ല്‍ കൂ​ടു​ത​ലും സി​നി​മാ രം​ഗ​ങ്ങ​ള്‍ അ​നു​ക​രി​ക്കു​ന്ന​താ​ണു​ള്ള​ത്.

പ​വ​ന്‍ ക​ല്യാ​ണ്‍, മ​ഹേ​ഷ് ബാ​ബു, പ്ര​ഭാ​സ് തു​ട​ങ്ങി​യ തെ​ലു​ങ്ക് സി​നി​മാ താ​ര​ങ്ങ​ളു​ടെ ഡ​യ​ലോ​ഗു​ക​ള്‍ പ​റ​യു​ക മാ​ത്ര​മ​ല്ല, അ​വ​രു​ടെ ആ​ക്ഷ​നു​ക​ള്‍ അനു​ക​രി​ക്കു​ക​യും വി​ല്ല​ന്മാ​രോ​ട് പോ​രാ​ടി ജ​യി​ക്കു​ക​യും ചെ​യ്യു​ന്നു ന​മ്മു​ടെ അ​പ്പ​ള​മ്മ.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ല്‍ പെ​ട്ട അ​പ്പ​ള​മ്മ ഭ​ര്‍​ത്താ​വ് നാ​ട്ടി​ലെ കു​ള​ങ്ങ​ളി​ല്‍ നി​ന്ന് കൊ​ണ്ടു​വ​രു​ന്ന മീ​ന്‍ വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്നു. അ​വ​ര്‍​ക്ക് ര​ണ്ട് ആ​ണ്‍​മ​ക്ക​ളും ഒ​രു മ​ക​ളു​മു​ണ്ട്. മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​ന് ശേ​ഷം അ​വ​ര്‍ വീ​ട്ടി​ല്‍ ഒ​തു​ങ്ങി. അ​ന്നേ​ര​മാ​ണ് ചെ​റു​മ​ക​ന്‍ ശി​വ അ​പ്പ​ള​മ്മ​യു​മാ​യി ചേ​ര്‍​ന്ന് ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്.

സി​നി​മ​യി​ലെ സം​ഭാ​ഷ​ണ​ങ്ങ​ളും സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളും അ​നു​ക​രി​ക്കു​ന്ന അ​പ്പ​ള​മ്മ​യു​ടെ വീ​ഡി​യോ​ക​ള്‍ അ​തി​വേ​ഗം വൈ​റ​ലാ​യി. മൂ​ന്ന് വ​ര്‍​ഷം മു​മ്പ്, അ​വ​ര്‍ ത​ന്‍റെ ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ചു.

അ​ഭി​ന​യ​ത്തി​ലും ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​യി​ലും അ​പ്പ​ള​മ്മ​യു​ടെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ജ​ന​പ്രീ​തി അ​വ​രു​ടെ ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് ചാ​ന​ലാ​യ "അ​പ്പ​ള​മ്മ'​യു​ടെ സ​മാ​രം​ഭ​ത്തി​ലേ​ക്ക് ന​യി​ച്ചു.

എ​ന്തി​നാ​ണ് ഈ ​പ്രാ​യ​ത്തി​ലും സം​ഘ​ട്ട​ന രം​ഗ​ങ്ങ​ള്‍ അ​ഭി​ന​യി​ക്കു​ന്ന​തെ​ന്ന് സ​മ​പ്രാ​യ​ക്കാ​ര്‍ ചോ​ദി​ച്ച​പ്പോ​ള്‍ അ​പ്പ​ള​മ്മ​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ: "എ​ന്‍റെ കൊ​ച്ചു​മ​ക​ന്‍റെ സ​ന്തോ​ഷ​ത്തി​നാ​യി ഞാ​ന്‍ സൃ​ഷ്ടി​ക്കു​ന്ന വീ​ഡി​യോ​ക​ള്‍ ക​ണ്ട് ലോ​കം മു​ഴു​വ​ന്‍ ചി​രി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ല്‍, അ​വ​ന്‍റെ സ​ന്തോ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​തി​ല്‍ ഞാ​ന്‍ സ​ന്തോ​ഷി​ക്കു​ന്നു' എ​ന്നാ​യി​രു​ന്നു.

എ​ഴു​പ​താം വ​യ​സി​ല്‍ റീ​ലി​നാ​യി മ​ണ​ലി​ല്‍ ഓ​ടു​ന്ന​തും ചാ​ടു​ന്ന​തും അ​പ്പ​ള​മ്മ​യ്ക്ക് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. പ​ല​പ്പോ​ഴും മു​റി​വേ​ല്‍​ക്കു​ക​യും ശ​രീ​ര​വേ​ദ​ന അ​നു​ഭ​വി​ക്കു​ക​യും വേ​ദ​ന സ​ഹി​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​അ​ര്‍​പ്പ​ണ​ബോ​ധ​വും സ​ഹി​ഷ്ണു​ത​യും അ​വ​രെ അ​നേ​ക​ര്‍​ക്ക് പ്ര​ചോ​ദ​ന​മാ​ക്കി​ത്തീ​ര്‍​ക്കു​ന്നു. സ​ന്തോ​ഷം പി​ന്തു​ട​രു​ന്ന​തി​നും മ​റ്റു​ള്ള​വ​ര്‍​ക്ക് സ​ന്തോ​ഷം ന​ല്‍​കു​ന്ന​തി​നും പ്രാ​യം ഒ​രു ത​ട​സ​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് അ​പ്പ​ള​മ്മ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.