വി​ല​യ​റി​യാ​തെ വാ​തി​ല്‍​പ്പ​ടി​യി​ല്‍ ഒ​രു​പാ​ട് കാ​ലം; ജോ​ണ്‍ ഗോ​ര്‍​ഡ​ന്‍റെ പ്ര​തി​മ
Friday, November 15, 2024 3:21 PM IST
ന​മ്മു​ടെ ക​ണ്ണി​ന്‍ മു​ന്നി​ലു​ള്ള പ​ല​തി​ന്‍റെ​യും വി​ല അ​ന്നേ​രം പ​ല​ര്‍​ക്കും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യി​ല്ല. ചി​ല​പ്പോ​ള്‍ കൈ​വി​ട്ടു​പോ​ല​യ ശേ​ഷ​മാ​യി​രി​ക്കും പ​ല​ര്‍​ക്കും ഇ​ത് മ​ന​സി​ലാ​വു​ക. അ​ന്നാ​ളു​ക​ള​ത്ര​യും ഈ ​സാ​ധാ​നം ചെ​ളി​യി​ലൊ ച​വ​റ്റു​കു​ട്ട​യി​ലൊ ഒ​ക്കെ ആ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക.

സ്‌​കോ​ട്ട്‌​ല​ന്‍​ഡി​ലു​ള്ള ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഒ​രു മാ​ര്‍​ബി​ള്‍ പ്ര​തി​മ​യു​ടെ കാ​ര്യ​വും അ​ങ്ങ​നെ​ത​ന്നെ​യാ​ണ്. കാ​ല​ങ്ങ​ളോ​ളം പാ​ര്‍​ക്ക് ഡോ​ര്‍‌​സ്റ്റോ​പ്പാ​യി ഈ ​പ്ര​തി​മ ഉ​പ​യോ​ഗി​രു​ന്നു. ഇ​ന്‍​വ​ര്‍​ഗോ​ര്‍​ഡ​ന്‍ ക​മ്മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല്‍ 1930-ക​ളി​ല്‍ ആ​ണ​ത്രെ ഇ​ത് വാ​ങ്ങി​യ​ത്. ഡോ​ര്‍‌​സ്റ്റോ​പ്പാ​യി ഉ​പ​യോ​ഗി​ക്കാ​നാ​യി വെ​റും ആ​റു ഡോ​ള​റി​നാ​ണ് ഈ ​പ്ര​തി​മ അ​വ​ര്‍ വാ​ങ്ങി​യ​ത്. അ​താ​യാ​ത് ഏ​ക​ദേ​ശം 506 രൂ​പ​യ്ക്ക്.

വാ​സ്ത​വ​ത്തി​ല്‍ 27 കോ​ടി രൂ​പ വി​ല​യു​ള്ള​താ​ണ​ത്രെ ഈ ​പ്ര​തി​മ. പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടിന്‍റെ തു​ട​ക്ക​ത്തി​ല്‍ ഫ്ര​ഞ്ച് ശി​ല്പി​യാ​യ ആ​ദം ബൗ​ച്ചാ​ര്‍​ഡാ​ണ് ഇ​ത് നി​ര്‍​മി​ച്ച​ത്. അ​ക്കാ​ല​ത്തെ പ്ര​ശ​സ്ത ഭൂ​വു​ട​മ​യും രാ​ഷ്ട്രീ​യ​ക്കാ​ര​നു​മാ​യ ജോ​ണ്‍ ഗോ​ര്‍​ഡ​ന്‍റെ പ്ര​തി​മ​യാ​ണ് ഇ​ത്.

2017-ല്‍ ​ലോ​സ് ഏ​ഞ്ച​ല്‍​സി​ലെ ഗെ​റ്റി മ്യൂ​സി​യ​ത്തി​ലേ​ക്ക് പ്ര​തി​മ​യെ മാറ്റി. നി​ല​വി​ല്‍ പ്ര​തി​മ വി​ല്‍​ക്കാ​ന്‍ ക​മ്പ​നി തീ​രു​മാ​നി​ച്ചു. എ​ന്നാ​ല്‍ സം​ഗ​തി കോ​ട​തി ക​യ​റി. ഒ​ടു​വി​ല്‍ ഇ​ത് ലേ​ല​ത്തി​ന് വ​യ്ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ട​മ​ക​ള്‍​ക്ക് കോ​ട​തി ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം.

സ​മാ​ന​മാ​യ ഒ​രു കേ​സ് 2018-ല്‍ ​സം​ഭ​വി​ച്ചി​രു​ന്നു. സെ​ന്‍​ട്ര​ല്‍ മി​ഷി​ഗ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഒ​രു പാ​റ ക​ണ്ടെ​ത്തി, അ​ത് ആ​ദ്യം സാ​ധാ​ര​ണ​മാ​ണെ​ന്ന് ക​രു​തി വാ​തി​ല്‍​ക്ക​ല്‍ ഉ​പ​യോ​ഗി​ച്ചൂ. നി​ര​വ​ധി പ​തി​റ്റാ​ണ്ടു​ക​ളാ​യി പാ​റ​യു​ടെ പ്രാ​ധാ​ന്യം ആ​രും മ​ന​സി​ലാ​ക്കി​യി​രു​ന്നി​ല്ല.

പി​ന്നീ​ടാ​ണ് പ​തി​റ്റാ​ണ്ടു​ക​ളി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്രം വീ​ഴു​ന്ന അ​പൂ​ര്‍​വ ഉ​ല്‍​ക്കാ​ശി​ല​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന് ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ത് പി​ന്നീ​ട് 75,000 ഡോ​ള​റി​ന് അ​ഥ​വാ ഏ​ക​ദേ​ശം 63 ല​ക്ഷം രൂ​പ​യ്ക്ക് വി​റ്റു​പോ​വു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.