പ്രേ​താ​ല​യ​മ​ല്ല, നീ​തിപാ​ല​ക​രു​ടെ പ​ഴ​യ താ​വ​ള​മാ​ണ്
Thursday, November 14, 2024 12:43 PM IST
ഡൊ​മി​നി​ക് ജോ​സ​ഫ്
കാ​ടി​നു ന​ടു​വി​ൽ ഇ​ടി​ഞ്ഞ് പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ ഒ​രു കെ​ട്ടി​ട​മു​ണ്ട്. പ​ഴ​യ സി​നി​മ​ക​ളി​ലെ പ്രേതാ​ല​യം പോ​ലെ തോ​ന്നി​ക്കു​ന്ന ഈ ​സ്ഥ​ലം ഒ​രു​കാ​ല​ത്ത് പ്ര​താ​പ​ത്തോ​ടെ ത​ല​യു​യ​ർ​ത്തി നീ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന കെ​ട്ടി​ട​വും സ്ഥ​ല​വു​മാ​ണ്.

ഒ​രു പ​തി​റ്റാ​ണ്ടോ​ളം നീ​തി​പാ​ല​ക​ർ കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്തി​യി​രു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നാ​ണ് ഇ​ന്ന് പ്രേ​താ​ല​യംപോ​ലെ കി​ട​ക്കു​ന്ന​ത്.

മാ​ന്നാ​റി​ലെ ഈ ​പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​കൂ​ടി പ​ക​ൽ​പോ​ലും സ​ഞ്ച​രി​ക്കാ​ൻ നാ​ട്ടു​കാ​ർ​ക്കു പേ​ടി​യാ​യി​രി​ക്കു​ക​യാ​ണ്. മാ​ന്നാ​ർ ടൗ​ണി​ന്‍റെ ഹൃ​ദ​യ‌​ഭാ​ഗ​ത്ത് പോ​സ്റ്റോ​ഫീ​സ്, മാ​ന്നാ​ർ കെ​എ​സ്ഇ​ബി ഓ​ഫീ​സ്, തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ​ർ ക്ഷേ​ത്രം എ​ന്നി​വ​യ്ക്കു വ​ട​ക്കു​വ​ശ​ത്താ​ണ് കാ​ടു​പി​ടി​ച്ചു ഈ ​പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ.

ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ഇ​തി​ന്‍റെ പ​രി​സ​ര​ത്തു​കൂ​ടി നാ​ട്ടു​കാ​ർ​ക്കു സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം തെ​രു​വു​നാ​യ്ക്ക​ൾ ക​യ്യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. തൊ​ണ്ടി മു​ത​ല​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇവിടെ കാ​ടു​ക​യ​റി കി​ട​പ്പു​ണ്ട്.

ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രി​ക്കെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​നു സ​മീ​പ സ്ഥ​ല​ത്തു​ത​ന്നെ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് 2014 ഫെ​ബ്രു​വ​രി 25നു ​പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ ഈ ​പ​ഴ​യ​കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ​ത്തുവ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.

1994 ലാ​ണ് മാ​ന്നാ​ര്‍, എ​ട​ത്വ, വീ​യ​പു​രം എ​ന്നീ സ്റ്റേ​ഷ​നു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി മാ​ന്നാ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫി​സ് ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് പി​ന്നീ​ട് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റി.

പു​തി​യ​ കെട്ടിടം നി​ർ​മി​ച്ചി​ല്ലെ​ങ്കി​ലും പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​സ​രം വൃ​ത്തി​യാ​ക്കി തെ​രു​വ്നാ​യ്ക്ക​ളി​ൽനി​ന്നും ഇ​ഴ​ജ​ന്തു​ക്ക​ളി​ൽനി​ന്നും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.