പി​ണ​ക്ക​ശേ​ഷ​മു​ള്ള ഇ​ണ​ക്കം വൈ​ക​രു​ത്..!
Wednesday, November 13, 2024 3:07 PM IST
വിനീത ശേഖർ
എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല, പി​ണ​ങ്ങി​യാ​ൽ എ​നി​ക്ക് അ​ര​മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ആ​രോ​ടും മി​ണ്ടാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. പ്ര​ത്യേ​കി​ച്ച് അ​ത്ര​മേ​ൽ പ്രി​യ​പ്പെ​ട്ട​വ​രോ​ട്.വ​ഴ​ക്കി​ടു​മ്പോ​ൾ എ​ന്തൊ​ക്കെ​യാ വി​ളി​ച്ചു പ​റ​യു​ന്ന​തെ​ന്ന് ഓ​ർ​ത്തി​ട്ടു പി​ന്നീ​ട് ഒ​രു സ​മാ​ധാ​ന​വും കി​ട്ടി​ല്ല. പി​ന്നെ ഇ​രു​ന്നൊ​രാ​ലോ​ച​ന​യാ​ണ്. അ​യ്യോ.. അ​ങ്ങ​നെ പ​റ​യ​രു​താ​യി​രു​ന്നു.. അ​വ​ർ​ക്ക് സ​ങ്ക​ട​മാ​യി കാ​ണും...

പി​ന്നെ, വേ​റൊ​രു ആ​ലോ​ച​ന​യു​ണ്ട്. അ​വ​രെ​ന്നോ​ട് എ​ന്തൊ​ക്കെ പ​റ​ഞ്ഞു, എ​ന്നാ​ലും അ​ങ്ങ​നെ പ​റ​യാ​മോ, ഇ​തൊ​ക്കെ അ​വ​രു​ടെ മ​ന​സി​ലു​ണ്ടാ​യി​രു​ന്നോ, അ​പ്പോ​ൾ സം​സാ​രി​ക്കാ​ൻ പോ​കു​വേ വേ​ണ്ട, അ​താ​ണു ന​ല്ല​ത്...

ഇ​ങ്ങ​നെ ഓ​രോ​ന്നി​രു​ന്നു ചി​ന്തി​ച്ചു കൂ​ട്ടി ത​ല പെ​രു​ക്കും. ഹൃ​ദ​യ​ത്തി​ൽ ഒ​രു മു​ട്ട​ൻ പാ​റ​ക്ക​ല്ലെ​ടു​ത്തു വ​ച്ച​പോ​ലൊ​ക്കെ തോ​ന്നും. പി​ന്നെ ആ​കെ​യൊ​രു വി​മ്മി​ഷ്ടം. കൈ​യൊ​ക്കെ ത​ണു​ക്കും.

ചെ​റു​പ്പ​ത്തി​ൽ ഞാ​നും അ​നി​യ​ത്തി​യും ത​മ്മി​ൽ നാ​ഴി​ക​യ്ക്ക് നാ​ല്പ​ത് വ​ട്ടം വ​ഴ​ക്കി​ടു​മാ​യി​രു​ന്നു. അ​വ​ളെ​ന്‍റെ അ​ലു​മി​നി​യം പെ​ട്ടി ഞാ​ന​റി​യാ​തെ തു​റ​ക്കും. മു​ഴു​വ​ൻ വാ​രി​വ​ലി​ച്ചു താ​ഴെ​യി​ടും. സൂ​ക്ഷി​ച്ചു വ​ച്ചി​രി​ക്കു​ന്ന വ​ള​പ്പൊ​ട്ടു​ക​ൾ, മ​ഞ്ചാ​ടി​മ​ണി​ക​ൾ, അ​വ​ധി​ക്കു മാ​ല കൊ​രു​ക്കാ​ൻ വ​ച്ചി​രി​ക്കു​ന്ന മു​ത്തു​ക​ൾ... എ​ല്ലാം എ​ടു​ത്തു തി​രി​ച്ചും മ​റി​ച്ചും നോ​ക്കും. സി​ഗ​ര​റ്റ് കൂ​ടി​ന്‍റെ ക​വ​ർ വ​ച്ച് ഞാ​നു​ണ്ടാ​ക്കി​യ ചി​ത്ര​ങ്ങ​ളെ​ല്ലാം എ​ടു​ത്ത് നാ​ശ​മാ​ക്കും.

എ​ന്‍റെ അ​ന​ക്കം കേ​ട്ടാ​ൽ അ​വ​ള​ത് ധൃ​തി​യി​ൽ തി​രി​കെ വ​യ്ക്കാ​ൻ നോ​ക്കും. ക​ഷ്ട​കാ​ല​ത്തി​നു ഞാ​ൻ ക​ണ്ടു​പി​ടി​ക്കും. പി​ന്നെ അ​ടി​യാ​യി. ഞാ​ന​വ​ളു​ടെ നീ​ണ്ട മു​ടി​യി​ൽ പി​ടി​ച്ചു​വ​ലി​ക്കും. അ​വ​ളെ​ന്നെ മാ​ന്തും... ക​ടി​ക്കും... വേ​ദ​നി​ച്ചി​ല്ലെ​ങ്കി​ലും അ​വ​ൾ വ​ലി​യ വാ​യി​ൽ കി​ട​ന്നു ക​ര​യും.

ബ​ഹ​ളം കേ​ട്ട് എ​ങ്ങാ​ണ്ടു​നി​ന്ന് അ​മ്മ പ്ര​ത്യ​ക്ഷ​പ്പെ​ടും. "ഇ​വി​ടെ ര​ണ്ടെ​ണ്ണ​മു​ണ്ട്.. സ്വ​സ്ഥ​ത ത​രി​ല്ല...​അ​ച്ഛ​ൻ ഇ​ങ്ങു​വ​ര​ട്ടെ...’ അ​മ്മ​യ്ക്കെ​ന്ത​റി​യാം, അ​ച്ഛ​ൻ ഞ​ങ്ങ​ളെ ഒ​ന്നും ചെ​യ്യി​ല്ല.. വേ​ണോ​ങ്കി പ​റ​യാ​ൻ ചെ​ല്ലു​ന്ന അ​മ്മ​യ്ക്ക് കി​ട്ടും വ​ഴ​ക്ക്.

രാ​ത്രി​യാ​കു​ന്പോ​ൾ ന​ല്ല ഗാ​ന​മേ​ള​യൊ​ക്കെ ന​ട​ത്തി അ​വ​ൾ യേ​ശു​ദാ​സും ഞാ​ൻ ജാ​ന​കി​യു​മാ​കും. എ​ന്നി​ട്ട് ഞ​ങ്ങ​ൾ ഒ​രേ ക​ട്ടി​ലി​ൽ കെ​ട്ടി​പ്പി​ടി​ച്ചു കി​ട​ന്നു​റ​ങ്ങും. അ​താ​യി​രു​ന്നു ഞ​ങ്ങ​ൾ. വ​ഴ​ക്ക്.. അ​ടി.. ബ​ഹ​ളം.. അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് ശു​ഭം..

വാ​ക്കു​ക​ൾ​കൊ​ണ്ടു വ​ല്ലാ​തെ മു​റി​വേ​ൽ​പ്പി​ക്കു​ന്ന ചി​ല​രൊ​ക്കെ എ​ല്ലാ​വ​രു​ടെ ജീ​വി​ത​ത്തി​ലും കാ​ണും. ഒ​രു പ​രി​ധി​യി​ൽ കൂ​ടു​ത​ൽ അ​വ​രു​മാ​യി ച​ങ്ങാ​ത്തം ഉ​ണ്ടാ​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നു തോ​ന്നാ​റു​ണ്ട്. അ​ത് പി​ണ​ങ്ങി​യി​ട്ട​ല്ല. അ​വ​രു​ടെ സം​സാ​ര​രീ​തി അ​താ​വും. അ​വ​രു​മാ​യി ടാ​ലി​യാ​കാ​ൻ ന​മു​ക്ക് ക​ഴി​യി​ല്ല എ​ന്നേ​യു​ള്ളു.

എ​ന്‍റെ വാ​ക്കു​ക​ൾ മു​റി​പ്പെ​ടു​ത്തി​യെ​ങ്കി​ൽ സോ​റി... ഞാ​ൻ അ​ങ്ങ​നെ ക​രു​തി പ​റ​ഞ്ഞ​ത​ല്ല എ​ന്നൊ​ക്കെ ഒ​രു​പാ​ടു പേ​രോ​ട് ഞാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. പി​ണ​ക്ക​ത്തി​നു​ശേ​ഷ​മു​ള്ള ഇ​ണ​ക്ക​ങ്ങ​ൾ സ്വ​ല്പം വേ​ഗ​ത്തി​ൽ ആ​ക്കു​ന്ന​താ​ണു ന​ല്ല​തെ​ന്നു തോ​ന്നാ​റു​ണ്ട്. മ​റ്റൊ​ന്നും കൊ​ണ്ട​ല്ല, പി​ണ​ക്കം തീ​രും മു​ൻ​പേ അ​വ​രി​ലാ​രെ​ങ്കി​ലും മ​രി​ച്ചു​പോ​യാ​ൽ അ​തൊ​രു വ​ലി​യ വേ​ദ​ന​യാ​യി മ​ന​സി​ൽ അ​വ​ശേ​ഷി​ക്കു​ക​ത​ന്നെ ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.