"പീ​ന​ട്ട് ദി ​സ്‌​ക്വുരല്‍' ഇ​നി​യി​ല്ല; സൈ​ബ​ര്‍ ലോ​കം പ്ര​തി​ഷേ​ധ​ത്തി​ല്‍
Monday, November 4, 2024 11:38 AM IST
മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും ത​മ്മി​ലെ സ്‌​നേ​ഹം പ​റ​യേ​ണ്ട​തി​ല്ല​ല്ലൊ. ഇ​ണ​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ അ​വ മ​നു​ഷ്യ​നെ ഏ​റ്റ​വും സ്‌​നേ​ഹി​ക്കും. അ​തി​പ്പോ​ള്‍ സിം​ഹം ആ​ണെ​ങ്കി​ലും ചെ​റി​യ കി​ളി ആ​ണെ​ങ്കി​ലും അ​ങ്ങ​നെ​ത​ന്നെ.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ പ​ല​രും ത​ങ്ങ​ളു​ടെ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കൊ​പ്പ​മു​ള്ള വീ​ഡി​യോ​യു​മാ​യി നെ​റ്റി​സ​ണ്‍​സി​നി​ടെ എ​ത്താ​റു​ണ്ട്. അ​ങ്ങ​നെ ഈ ​മൃ​ഗ​ങ്ങ​ള്‍ മ​റ്റ് മ​നു​ഷ്യ​ര്‍​ക്കും പ്രി​യ​പ്പെ​ട്ട "വ്യ​ര്‍​ച്വ​ല്‍ വ​ള​ര്‍​ത്തു​മൃ​ഗം' ആ​കും. അ​ങ്ങ​നെ വ​ള​രെ ആ​രാ​ധ​ക​രു​ള്ള ഒ​ന്നാ​ണ് "പീ​ന​ട്ട് ' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു അ​ണ്ണാ​ന്‍.

അ​മേ​രി​ക്ക​കാ​ര​നാ​യ മാ​ര്‍​ക്ക് ലോം​ഗോ വ​ള​ര്‍​ത്തു​ന്ന ഈ ​"പീ​ന​ട്ട് ദി ​സ്‌​ക്വുരല്‍' ത​ന്‍റെ ചെ​യ്തി​ക​ള്‍ നി​മി​ത്തം പ്ര​സി​ദ്ധ​നാ​യി​രു​ന്നു. മാ​ര്‍​ക്കും പീ​ന​ട്ടും കൂ​ടി ന​ട​ത്തു​ന്ന പ്ര​ക​ട​ന​ങ്ങ​ള്‍ മ​ല്യ​ണ്‍ കാ​ഴ്ച​ക്കാ​രെ നി​സാ​ര​മാ​യി നേ​ടി​യി​രു​ന്നു.

എ​ന്നാ​ലി​പ്പോ​ള്‍ ആ ​ദുഃ​ഖ​വാ​ര്‍​ത്ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യി​രി​ക്കു​ന്നു. പീ​ന​ട്ട് എ​ന്ന അ​വ​രു​ടെ പ്രി​യ അ​ണ്ണാ​ന്‍ ഇ​നി​യി​ല്ല. ഇ​ന്‍​സ്റ്റ​ഗ്രാം വീ​ഡി​യോ​​യി​ല്‍ ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് മാ​ര്‍​ക്കും കൂ​ട്ടു​കാ​രി​യും ഇ​ക്കാ​ര്യം നെ​റ്റി​സ​ണ്‍​സി​നോ​ട് പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ ഏ​റെ ഖേ​ദ​ക​ര​മാ​യ കാ​ര്യം പീ​ന​ട്ടി​നെ​യും മ​റ്റൊ​രു റാ​ക്കൂ​ണി​നെ​യും ന്യൂ​യോ​ര്‍​ക്കി​ലെ അ​ധി​കാ​രി​ക​ള്‍ ദ​യാ​വ​ധം ചെ​യ്യു​ക​യാ​യി​രു​ന്ന​ത്രെ. പേ​വി​ഷ​ബാ​ധ​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നും മ​നു​ഷ്യ​ര്‍​ക്ക് ഹാ​നി​ക​ര​മാ​യ രോ​ഗം ബാ​ധി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നു​മാ​യി​ട്ടാ​ണ് പീ​ന​ട്ടി​നെ​യും "ഫ്രെ​ഡ് ദി ​റാ​ക്കൂ​ണി​നെ​യും' കൊ​ന്ന​ത് എ​ന്നാ​ണ് എ​ന്‍​വൈ സ്റ്റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന ന്യാ​യം.

ഈ ​പ്ര​വൃ​ത്തി ആ​ളു​ക​ളി​ല്‍ കോ​പം ജ്വ​ലി​പ്പി​ച്ചു. നി​ര​വ​ധി​പേ​ര്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. "ഇ​ത് വ​ലി​യ ക്രൂ​ര​ത​യാ​ണ്. എ​ന്നെ അ​വി​ശ്വ​സ​നീ​യ​മാം​വി​ധം സ​ങ്ക​ട​പ്പെ​ടു​ത്തു​ന്നു' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "പീ​ന​ട്ടി​ന് സം​ഭ​വി​ച്ച അ​നീ​തി മ​റ്റ് അ​ണ്ണാ​ന്‍​മാ​ര്‍​ക്ക് സം​ഭ​വി​ക്ക​രു​തെ​ന്ന് താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി' മാ​ര്‍​ക്ക് പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ പി​ന്തു​ണ​യ്ക്കു​മെ​ന്ന് നെ​റ്റി​സ​ണ്‍​സ് പ​റ​ഞ്ഞു​വ​യ്ക്കു​ന്നു...





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.