ഹൃ​ദ​യം പൂ​ങ്കാ​വ​ന​മാ​ക്കു​ന്ന ഹ​രി​ത​ഭം​ഗി​ക്ക് 68; ഐ​ക്യ​കേ​ര​ള​ത്തി​ന് ഇ​ന്ന് പി​റ​ന്നാ​ള്‍
Friday, November 1, 2024 11:35 AM IST
ഓ​രോ മ​ല​യാ​ളി​യും ഇ​ട​നെ​ഞ്ചി​ല്‍ കൊ​ണ്ടു​ന​ട​ക്കു​ന്ന അ​ഭി​മാ​ന​മാ​ണ​ല്ലൊ കേ​ര​ളം. അ​തി​ന്‍റെ ഓ​ര്‍മ ​പോ​ലും വ​ല്ലാ​ത്ത ഊ​ര്‍​ജ​മാ​ണ് അ​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​ത്. പു​ഴ​യും മ​ല​യും പ​ച്ച​പ്പും പൂ​ത്തു​ല​യു​ന്ന കേ​ര​ള​മ​ണ്ണ് ആ​ധു​നി​ക കാ​ല​ത്ത് "ഗോ​ഡ്‌​സ് ഓ​ണ്‍ ക​ണ്‍​ട്രി'​യാ​ണ്.

ഇ​ന്ന് ന​വം​ബ​ര്‍ ഒ​ന്ന്, ന​മ്മു​ടെ കൊ​ച്ചു​കേ​ര​ള​ത്തി​ന് 68ാം പി​റ​ന്നാ​ള്‍. 1956 ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് നാ​ലുനാ​ടാ​യി കി​ട​ന്നി​രു​ന്ന ഭൂ​പ്ര​ദേ​ശങ്ങൾ ഒ​ത്തു​ചേ​ര്‍​ന്ന് ഐ​ക്യ​കേ​ര​ളം രൂ​പ​പ്പെ​ടു​ന്ന​ത്. തി​രു​വ​താം​കൂ​ര്‍, കൊ​ച്ചി, മ​ല​ബാ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നീ ഇ​ട​ങ്ങ​ള്‍ കൂ​ടി​ച്ചേ​ര്‍​ന്നാ​ണ് ഇ​ന്ന​ത്തെ കേ​ര​ള​മാ​യ​ത്.

ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് ഒ​ന്‍​പ​ത് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഐ​ക്യ​കേ​ര​ളം രൂ​പം കൊ​ണ്ട​ത്. ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ളെ തി​രി​ക്കാ​ന്‍ അ​ന്ന​ത്തെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ ഇ​ന്ത്യ​യി​ല്‍ കേ​ര​ള​മു​ള്‍​പ്പെ​ടെ 14 സം​സ്ഥാ​ന​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ടു.

അ​ക്കാ​ല​ത്ത് ഇ​ന്ത്യ​യി​ലെ 14 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും ചെ​റി​യ സം​സ്ഥാ​ന​മാ​യി​രു​ന്നു കേ​ര​ളം. അ​ഞ്ച് ജി​ല്ല​ക​ളാ​യി​രു​ന്നു കേ​ര​ള​ത്തി​ല്‍ അ​ന്നു​ണ്ടാ​യി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, തൃ​ശൂ​ര്‍, മ​ല​ബാ​ര്‍ എ​ന്നീ ജി​ല്ല​ക​ളാ​യി​രു​ന്നു അ​ന്നു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ല്‍1956 ന് ​മു​ന്നേ ഐ​ക്യ​കേ​ര​ളം ച​ര്‍​ച്ച​യാ​യി​രു​ന്നു. തി​രു​വി​താം​കൂ​ര്‍, കൊ​ച്ചി, മ​ദ്രാ​സ് പ്ര​സി​ഡ​ന്‍​സി​യു​ടെ മ​ല​ബാ​ര്‍ പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ​യെ ഉ​ള്‍​പ്പെ​ടു​ത്തി 1921ല്‍ ​കേ​ര​ള പ്ര​ദേ​ശ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രു​ന്നു. 1928ല്‍ ​എ​റ​ണാ​കു​ള​ത്ത് ചേ​ര്‍​ന്ന നാ​ട്ടു​രാ​ജ്യ പ്ര​ജാ​സ​മ്മേ​ള​ന​ത്തി​ലും അ​ഖി​ല കേ​ര​ള കു​ടി​യാ​ന്‍ സ​മ്മേ​ള​ന​ത്തി​ലും ഐ​ക്യ​കേ​ര​ളം ച​ര്‍​ച്ച​യാ​യി വ​ന്നു.

1937ല്‍ ​ചേ​ര്‍​ന്ന അ​ഖി​ല​കേ​ര​ള വി​ദ്യാ​ര്‍​ഥി സ​മ്മേ​ള​ന​വും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു.1949 ജൂ​ലൈ​യി​ല്‍ തി​രു - കൊ​ച്ചി സം​സ്ഥാ​നം നി​ല​വി​ല്‍ വ​ന്നു. ഇ​ത് ഐ​ക്യ​കേ​ര​ള​മെ​ന്ന ആ​ശ​യ​ത്തി​ന് ശ​ക്തി പ​ക​ര്‍​ന്നു. ഒ​ടു​വി​ല്‍ 1956 ന​വം​ബ​ര്‍ ഒ​ന്നി​ന് ആ ​സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​യി.

സം​സ്ഥാ​ന പു​നഃ​സം​ഘ​ട​നാ​ നി​യ​മ​പ്ര​കാ​രം തോ​വാ​ള, അ​ഗ​സ്തീ​ശ്വ​രം, ക​ല്‍​ക്കു​ളം, വി​ള​വ​ങ്കോ​ട് എ​ന്നീ നാ​ലു തെ​ക്ക​ന്‍ താ​ലൂ​ക്കു​ക​ളും ചെ​ങ്കോ​ട്ട താ​ലൂ​ക്കി​ന്‍റെ ഒ​രു ഭാ​ഗ​വും തി​രു​വി​താം​കൂ​ര്‍-​കൊ​ച്ചി​യി​ല്‍​നി​ന്നു മാ​റ്റി മ​ദി​രാ​ശി സം​സ്ഥാ​ന​ത്തോ​ട് ചേ​ര്‍​ത്തു. മ​ല​ബാ​ര്‍ ജി​ല്ല, തെ​ക്ക​ന്‍ കാ​ന​റാ ജി​ല്ല​യി​ലെ കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് എ​ന്നി​വ കേ​ര​ള​ത്തി​ലു​മാ​യി.

56 ന​വം​ബ​ര്‍ ഒ​ന്നി​ന് ചി​ത്തി​ര തി​രു​നാ​ള്‍ മ​ഹാ​രാ​ജാ​വ് തി​രു - കൊ​ച്ചി രാ​ജ​പ്ര​മു​ഖ സ്ഥാ​ന​ത്ത് നി​ന്നും വി​ര​മി​ച്ചു. ബി. ​രാ​മ​കൃ​ഷ്ണ​റാ​വു സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ദ്യ ഗ​വ​ര്‍​ണ​റാ​യി ചു​മ​ത​ല​യേ​റ്റു. 1957 ഫെ​ബ്രു​വ​രി 28 ന് ​സം​സ്ഥാ​ന​ത്ത് ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. ഇ​എം​എ​സിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ്യ സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ അ​ധി​കാ​ര​മേ​റ്റു.

കേ​ര​ളം എ​ന്ന പേ​ര് ല​ഭി​ച്ച​തി​ന് പി​ന്നി​ല്‍ നി​ര​വ​ധി ക​ഥ​ക​ളു​ണ്ട്. പ​ര​ശു​രാ​മ​ന്‍ എ​റി​ഞ്ഞ മ​ഴു അ​റ​ബി​ക്ക​ട​ലി​ല്‍ വീ​ണ സ്ഥ​ലം എ​ന്ന​താ​ണ് ഐ​തി​ഹ്യം. തെ​ങ്ങു​ക​ള്‍ ധാ​രാ​ള​മാ​യി കാ​ണു​ന്ന​തു​കൊ​ണ്ടാ​ണ് കേ​ര​ള​മാ​യ​തെ​ന്ന് ഒ​രു വാ​ദം. ആ​ധി​കാ​രി​ക​മാ​യ ഒ​ന്ന്, ചേ​ര രാ​ജാ​ക്ക​ന്മാ​രു​ടെ അ​ധീ​ന​ത​യി​ലാ​യി​രു​ന്ന ചേ​ര​ളം പി​ന്നീ​ട് കേ​ര​ള​മാ​യി മാ​റി എ​ന്ന വാ​ദ​മാ​ണ്.

ഇ​ന്ന് 14 ജി​ല്ല​ക​ളും 20 ലോ​ക​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും കേ​ര​ള​ത്തി​ലു​ണ്ട്. ശാ​സ്ത്ര സാ​ങ്കേ​തി​ക​മേ​ഖ​ല​യി​ലും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ് ന​മ്മു​ടെ ഈ ​സം​സ്ഥാ​ന​മു​ള്ള​ത്.

നി​ല​വി​ല്‍ ലോ​ക​ത്തി​ന്‍റെ ഏ​തു​കോ​ണി​ലും മ​ല​യാ​ളി ഉ​ണ്ട് എ​ന്ന​താ​ണ് സ്ഥി​തി. അ​താ​യ​ത് "കേ​ര​ളം' എ​ത്താ​ത്ത ഒ​രി​ട​വും ഈ ​ഭൂ​മി​യി​ല്‍ ഇ​ല്ലെ​ന്ന്... ന​മ്മു​ടെ നാ​ടി​നെ ഓ​ര്‍​ത്ത് അ​ഭി​മാ​നി​ക്കാം... ജ​ന്മ​നാ​ടി​ന് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍....
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.