അ​പ്ര​തീ​ക്ഷി​ത​മാ​യ​ത് പ്ര​തീ​ക്ഷി​ക്കു​ക..!
Wednesday, December 18, 2024 2:51 PM IST
റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വ​രു​ന്ന പ​ന്തി​നു പു​റ​കെ ഒ​രു കു​ട്ടി​യു​ണ്ടാ​വും എ​ന്ന് ചി​ന്തി​ക്കു​ക എ​ന്ന​താ​ണു പ്ര​തി​രോ​ധ ഡ്രൈ​വിം​ഗി​ന്‍റെ അ​ടി​സ്ഥാ​നം. ന​മ്മ​ൾ ഒ​രു കൊ​ടും​വ​ള​വ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നി​രി​ക്ക​ട്ടെ. സ്വാ​ഭാ​വി​ക​മാ​യും ആ ​വ​ള​വി​ന്‍റെ അ​പ്പു​റ​ത്ത് ഒ​രു വാ​ഹ​നം ഉ​ണ്ടാ​കും എ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ൽ ഹോ​ൺ മു​ഴ​ക്കു​ക എ​ന്നു​ള്ള​താ​ണ് ആ​ദ്യ​പ​ടി.

എ​ന്നാ​ൽ മ​റു​ഭാ​ഗ​ത്തു​ള്ള ഡ്രൈ​വ​ർ ഹോ​ൺ മു​ഴ​ക്കി​യി​ല്ലെ​ങ്കി​ലോ? അ​വി​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്ല എ​ന്ന മു​ൻ​ധാ​ര​ണ​യി​ൽ ന​മു​ക്ക് മു​ന്നോ​ട്ട് പോ​കാം.

എ​ന്നാ​ൽ ആ ​വ​ള​വി​ന്‍റെ അ​പ്പു​റ​ത്ത് ഒ​രു വാ​ഹ​നം ഹോ​ൺ മു​ഴ​ക്കാ​തെ വ​രു​ന്നു​ണ്ടെ​ങ്കി​ലോ? അ​പ്പു​റ​ത്ത് ഒ​രു വാ​ഹ​നം ഉ​ണ്ടെ​ന്നും പ്ര​സ്തു​ത വാ​ഹ​നം അ​യാ​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്താ​വും എ​ന്ന ധാ​ര​ണ​യി​ൽ ന​മു​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​കൂ​ടി വ​ള​വ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക എ​ന്നു​ള്ള​താ​ണ് ര​ണ്ടാ​മ​ത്തേ​ത്.

ഇ​നി അ​യാ​ൾ വ​ള​വി​ന​പ്പു​റം ന​മു​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള റോ​ഡി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തെ പ​കു​തി​യി​ലാ​ണെ​ങ്കി​ലോ. വ​ള​വി​ന്‍റെ അ​പ്പു​റ​ത്തു​ള്ള അ​പ​ക​ട​സാ​ധ്യ​ത മു​ൻ​കൂ​ട്ടി ക​ണ്ടു​കൊ​ണ്ടു​ള്ള സു​ര​ക്ഷി​ത​മാ​യ വേ​ഗ​ത്തി​ലേ​ക്കു മാ​റു​ക​യും വേ​ണ​മെ​ങ്കി​ൽ വാ​ഹ​നം നി​ർ​ത്താ​ൻ ക​ഴി​യും എ​ന്നു​ള്ള ബോ​ധ്യ​ത്തോ​ടെ വാ​ഹ​നം ഓ​ടി​ക്കു​ക​യും ചെ​യ്യു​ക എ​ന്നു​ള്ള​താ​ണു മൂ​ന്നാ​മ​ത്തെ കാ​ര്യം.

എ​ന്നാ​ൽ, അ​യാ​ൾ അ​തി​വേ​ഗ​ത്തി​ൽ ന​മു​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​കു​തി​യി​ലൂ​ടെ വ​ള​വ് തി​രി​ഞ്ഞു വ​രു​ന്ന, ന​മ്മു​ടെ വാ​ഹ​ന​ത്തി​നു​നേ​രേ ഓ​ടി​ച്ചു വ​രു​ന്ന ഒ​രു ഒ​രു വി​ഡ്ഢി​യോ മ​ദ്യ​പാ​നി​യോ സ്ഥി​ര​ബു​ദ്ധി ഇ​ല്ലാ​ത്ത ഒ​രാ​ളോ ആ​ണെ​ങ്കി​ലോ. അ​പ്പോ​ഴും അ​വ​സാ​ന​നി​മി​ഷം ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യു​ന്ന​തോ അ​ല്ലെ​ങ്കി​ൽ താ​ര​ത​മ്യേ​ന ല​ഘു​വാ​യ അ​പ​ക​ടം മാ​ത്രം സൃ​ഷ്ടി​ക്കു​ന്ന ഒ​രു എ​സ്കേ​പ്പ് റൂ​ട്ട് കൂ​ടി മു​ൻ​കൂ​ട്ടി ക​ണ്ടു​കൊ​ണ്ടു​ള്ള നാ​ലാ​മ​ത്തെ ഘ​ട്ട​മാ​ണ് പ്ര​തി​രോ​ധ ഡ്രൈ​വിം​ഗ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ഒ​രു വാ​ഹ​ന​ത്തി​ന്‍റെ മ​റ​വി​ലൂ​ടെ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഒ​രാ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാം. സൈ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ഒ​രു വാ​ഹ​ന​ത്തി​ന്‍റെ ഡോ​ർ തു​റ​ക്കാം. ആ ​വാ​ഹ​നം പെ​ട്ടെ​ന്നു വ​ല​ത്തോ​ട്ട് എ​ടു​ക്കാം. അ​ങ്ങ​നെ "അ​പ്ര​തീ​ക്ഷി​ത​മാ​യ​ത് പ്ര​തീ​ക്ഷി​ക്കു​ക’ എ​ന്ന ഡി​ഫ​ൻ​സ് ഡ്രൈ​വിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത​ത്വം മ​ന​സി​ലാ​ക്കി വേ​ണം വാ​ഹ​ന​മോ​ടി​ക്കാ​ൻ.

പ്ര​തി​രോ​ധ ഡ്രൈ​വിം​ഗി​ൽ ഏ​റ്റ​വും പ്ര​ധാ​നം കൃ​ത്യ​മാ​യ അ​റി​വു​ക​ളും കാ​ഴ്ച​യും കേ​ൾ​വി​യും ഇ​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്തി​യു​മാ​ണ്. മ​റ്റു വാ​ഹ​ന​ങ്ങ​ളു​മാ​യി കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ക്ക​ൽ, ഉ​ചി​ത​മാ​യ വേ​ഗം, മ​റ്റ് റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധം, ക​ണ്ണാ​ടി​ക​ളു​ടെ ഫ​ല​പ്ര​ദ​മാ​യ ഉ​പ​യോ​ഗം, കൃ​ത്യ​മാ​യ സി​ഗ്ന​ലു​ക​ളും ആ​ശ​യ​വി​നി​മ​യ​വും നി​താ​ന്ത ജാ​ഗ്ര​ത, ട്രാ​ഫി​ക് നി​യ​മ അ​വ​ബോ​ധ​വും അ​വ പാ​ലി​ക്കു​ക​യും ചെ​യ്യ​ൽ എ​ന്നി​വ​യെ​ല്ലാം പ്ര​തി​രോ​ധ ഡ്രൈ​വിം​ഗി​ന്‍റെ ഘ​ട​ക​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.