60 സെ​ക്ക​ൻ​ഡി​ൽ 60 വ​ട; റി​ക്കാ​ര്‍​ഡ് ല​ക്ഷ്യ​മി​ട്ട് വാ​വ​ച്ച​ന്‍
Monday, December 16, 2024 1:07 PM IST
സാ​ന്‍റോ ജേ​ക്ക​ബ്
അ​റു​പ​ത് സെ​ക്ക​ൻ​ഡി​ൽ അ​റു​പ​ത് ഉ​ഴു​ന്നു​വ​ട ത​യാ​റാ​ക്കി ലോ​ക റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കു​വാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യാ​യ കി​ഴ​ക്കേ​മു​റി പു​ര​യി​ട​ത്തി​ല്‍ നൗ​ഷാ​ദ് വാ​വ​ച്ച​ന്‍.

പ​തി​നെ​ട്ടാ​മ​ത്തെ വ​യ​സി​ലാ​ണ് വാ​വ​ച്ച​ൻ ഉ​ഴു​ന്നു​വ​ട​യും പ​ല​ഹാ​ര​ങ്ങ​ളും ഉ​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഇ​ന്ന് മു​ണ്ട​ക്ക​യം ടൗ​ണി​ൽ കൂ​ട്ടി​ക്ക​ൽ റോ​ഡി​ലു​ള്ള ത​ന്‍റെ കോ​ഫി ഷോ​പ്പി​ൽ ഉ​ഴു​ന്നു​വ​ട, നെ​യ്യ​പ്പം, സ​മൂ​സ, ബോ​ണ്ട എ​ന്നി​ങ്ങ​നെ നാ​വി​ൽ കൊ​തി​യൂ​റു​ന്ന നി​ര​വ​ധി പ​ല​ഹാ​ര​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ണ്ടാ​ക്കി ന​ൽ​കു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് ലോ​ക റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം മ​ന​സി​ലു​ദി​ച്ച​ത്. തു​ട​ർ​ന്ന് ഇ​തി​നാ​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ആ​ദ്യം ഒ​രു മി​നി​റ്റി​ൽ 39 ഉ​ഴു​ന്നു​വ​ട​വ​രെ വാ​വ​ച്ച​ൻ ഉ​ണ്ടാ​ക്കി. പി​ന്നീ​ട് ഇ​തി​നു​ള്ള പ​രി​ശ്ര​മം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കി. ക​ത്തു​ന്ന സ്റ്റൗ​വി​ൽ എ​ണ്ണ നി​റ​ച്ച ച​ട്ടി​യും ഇ​തി​നോ​ടു ചേ​ർ​ത്ത് പാ​ത്ര​ത്തി​ൽ നി​റ​യെ ഉ​ഴു​ന്നു​വ​ട​ക്കൂ​ട്ടും പ്ര​ത്യേ​ക രീ​തി​യി​ൽ ക്ര​മീ​ക​രി​ച്ചു​വ​ച്ചാ​ണ് വ​ള​രെ വേ​ഗ​ത്തി​ൽ ഉ​ഴു​ന്നു​വ​ട ചു​ടു​ന്ന​ത്. ഇ​ന്ന് ഒ​രു മി​നി​റ്റി​ൽ 60 ഉ​ഴു​ന്നു​വ​ട വ​രെ വാ​വ​ച്ച​ൻ ഒ​രു കൈ ​കൊ​ണ്ട് നി​ർ​മി​ക്കു​ന്നു​ണ്ട്.

ഇ​രു കൈ​ക​ളും ഉ​പ​യോ​ഗി​ച്ച് ഒ​രു മി​നി​റ്റി​ൽ 100 ഉ​ഴു​ന്നു​വ​ട ഉ​ണ്ടാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ വാ​വ​ച്ച​ൻ. വേ​ഗ​ത്തി​ൽ ഉ​ഴു​ന്നു​വ​ട നി​ർ​മി​ക്കു​മ്പോ​ഴും ആ​കൃ​തി​യി​ലും തൂ​ക്ക​ത്തി​ലും വ്യ​ത്യാ​സം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ഇ​പ്പോ​ൾ വേ​ൾ​ഡ് ഗി​ന്ന​സ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ് വാ​വ​ച്ച​ൻ. ഭാ​ര്യ നി​ഷ​യും മ​ക്ക​ളാ​യ ദി​യ​യും ദി​ല്‍​സ​ജും പ്രോ​ത്സാ​ഹ​ന​വു​മാ​യി വാ​വ​ച്ച​ന് ഒ​പ്പ​മു​ണ്ട്.

ഗാ​യ​ക​ന്‍​കൂ​ടി​യാ​ണ് നൗ​ഷാ​ദ് വാ​വ​ച്ച​ന്‍. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പാ​ടി​ത്തു​ട​ങ്ങി​യ ഇ​ദ്ദേ​ഹം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​യി പ്രോ​ഗ്രാ​മു​ക​ളി​ല്‍ പാ​ടാ​നും സ​മ​യം ക​ണ്ടെ​ത്തു​ന്നു.

കൂ​ടാ​തെ ചെ​സ് ക​ളി​ക്കാ​ര​നാ​യ വാ​വ​ച്ച​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ചെ​സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്. നാ​ടി​ന​ക​ത്തും പു​റ​ത്തു​മു​ള്ള നൂ​റു​ക​ണ​ക്കി​നു മ​ത്സ​ര​വേ​ദി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.