എടാ ​കു​ര​ങ്ങ​ച്ചാ, നീ ​ഇ​രി​ക്കു​ന്ന​ത് ഞ​ങ്ങ​ളു​ടെ എം​പി​യു​ടെ മ​ടി​യി​ലാ​ണ്! ശ​ശി ത​രൂ​രി​ന്‍റെ മ​ടി​യി​ലി​രു​ന്നു ഉ​റ​ങ്ങു​ന്ന വാ​ന​ര​ൻ
Friday, December 6, 2024 3:30 PM IST
രാ​വി​ലെ ത​ന്‍റെ പൂ​ന്തോ​ട്ട​ത്തി​ലി​രു​ന്നു ചാ​യ​കു​ടി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം എം​പി ശ​ശി ത​രൂ​ർ. ചാ​യ​കു​ടി​ക്കൊ​പ്പം പ​ത്ര​വാ​യ​ന​യും ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. അ​തി​നി​ടി​യി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ അ​തി​ഥി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ കൗ​തു​കം നി​റ​യ്ക്കു​ന്ന​ത്.

ഒ​രു കു​ര​ങ്ങ​നാ​ണ് എ​വി​ടെ​നി​ന്നോ ഓ​ടി​യെ​ത്തി എം​പി​യു​ടെ മ​ടി​യി​ൽ ഇ​രു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ ത​രൂ​ർ ത​ന്നെ​യാ​ണ് എ​ക്സി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നാ​ല് ചി​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്. ഇ​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ടി​യി​ല്‍ ക​യ​റി ഇ​രി​ന്ന് പി​ന്നി​ലേ​ക്ക് നോ​ക്കു​ന്ന​താ​ണ് ഒ​രു ചി​ത്രം.

ര​ണ്ടാ​മ​ത്തേ​തി​ല്‍ കു​ര​ങ്ങ​ന്‍ ഒ​രു പ​ഴം ക​ഴി​ക്കു​ന്നു. മൂ​ന്നാ​മ​ത്തെ ചി​ത്ര​ത്തി​ല്‍ പ​ഴ​ത്തി​ന്‍റെ തൊ​ലി അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ടി​യി​ല്‍ ത​ന്നെ ഉ​പേ​ക്ഷി​ച്ച് കു​ര​ങ്ങ​ന്‍ ജാ​ക്ക​റ്റ് പ​രി​ശോ​ധി​ക്കു​ന്ന​ത് കാ​ണാം. നാ​ലാ​മ​ത്തെ ചി​ത്ര​ത്തി​ല്‍ കു​ര​ങ്ങ​ന്‍ ശ​ശി ത​രൂ​രി​ന്‍റെ മ​ടി​യി​ല്‍ കി​ട​ന്ന് സു​ഖ​മാ​യി ഉ​റ​ങ്ങു​ന്ന​തും കാ​ണാം.

ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് കൊ​ണ്ട് ശ​ശി ത​രൂ​ർ എം ​പി ഇ​ങ്ങ​നെ കു​റി​ച്ചു' അ​സാ​ധാ​ര​ണ​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഞാ​ൻ പൂ​ന്തോ​ട്ട​ത്തി​ൽ ഇ​രു​ന്ന് രാ​വി​ലെ​ത്തെ പ​ത്ര​ങ്ങ​ൾ വാ​യി​ക്കു​മ്പോ​ൾ, ഒ​രു കു​ര​ങ്ങ​ൻ അ​ല​ഞ്ഞു​തി​രി​ഞ്ഞ് നേ​രെ എ​ന്‍റെ അ​ടു​ത്തേ​ക്ക് വ​ന്ന് എ​ന്‍റെ മ​ടി​യി​ൽ ക​യ​റി ഇ​രു​ന്നു. ഞ​ങ്ങ​ൾ കൊ​ടു​ത്ത ര​ണ്ട് പ​ഴ​ങ്ങ​ൾ അ​വ​ൻ ക​ഴി​ഞ്ഞു. പി​ന്നെ എ​ന്നെ കെ​ട്ടി​പ്പി​ടി​ച്ച് എ​ന്‍റെ നെ​ഞ്ചി​ൽ ത​ല ചാ​യ്ച്ചു കി​ട​ന്നു. ഞാ​ൻ പ​തു​ക്കെ എ​ഴു​ന്നേ​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ള്‍, അ​വ​ൻ ചാ​ടി എ​ഴു​ന്നേ​റ്റു.

മ​റ്റൊ​രു കു​റി​പ്പി​ല്‍ അ​ദ്ദേ​ഹം ഇ​ങ്ങ​നെ കൂ​ട്ടി​ച്ചേ​ര്‍​ത്തു. "വ​ന്യ​ജീ​വി​ക​ളോ​ടു​ള്ള ബ​ഹു​മാ​നം ഞ​ങ്ങ​ളി​ൽ വേ​രൂ​ന്നി​യ​താ​ണ്. അ​തി​നാ​ൽ കു​ര​ങ്ങു​ക​ടി​യു​ടെ അ​പ​ക​ട​സാ​ധ്യ​ത​യെ​ക്കു​റി​ച്ച് എ​നി​ക്ക് അ​ൽ​പ്പം ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും (ഇ​തി​ന് പേ​വി​ഷ​ബാ​ധ ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം), ഞാ​ൻ ശാ​ന്ത​നാ​യി​രു​ന്നു, അ​വ​ന്‍റെ സാ​ന്നി​ധ്യം ഭീ​ഷ​ണി​യ​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. എ​ന്‍റെ വി​ശ്വാ​സം ശ​രി​യാ​യ​തി​ലും ഞ​ങ്ങ​ളു​ടെ ക​ണ്ടു​മു​ട്ട​ൽ തി​ക​ച്ചും സ​മാ​ധാ​ന​പ​ര​വും സൗ​മ്യ​വു​മാ​യി​രു​ന്ന​തി​നാ​ലും ഞാ​ൻ സം​തൃ​പ്ത​നാ​ണ്.



നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന് ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യ​ത്. അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ചി​ത്രം ഇ​തി​നോ​ട​കം ക​ണ്ടു​തീ​ർ​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.