ഈ ​ഈ​ശോയെ ഒ​ന്നു സൂ​ക്ഷി​ച്ചു​നോ​ക്കി​ക്കേ; ഇ​ത് നെ​ൽ​കൃ​ഷി​യിലൂടെ അ​ജ​യ​കു​മാ​ർ ഒരുക്കിയത്
Wednesday, December 4, 2024 1:35 PM IST
ജൈ​വ​ക​ർ​ഷ​ക​നാ​യ പു​ല്ലാ​ട്ടെ അ​ജ​യ​കു​മാ​ർ വ​ല്ലു​ഴ​ത്തി​ൽ പു​തി​യ ഒ​രു ശ്ര​മ​ത്തി​ലാ​ണ്. ത​ന്‍റെ ഫാ​മി​ൽ നാ​ട​ൻ നെ​ൽ​വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ര​നെ​ൽ കൃ​ഷി തു​ട​ങ്ങി​യ അ​ദ്ദേ​ഹം വി​ത്തു​ക​ൾ മു​ള​പ്പി​ച്ചെ​ടു​ത്ത​ത് ഈ​ശോ​യു​ടെ രൂ​പം വ​ര​ച്ചു​കൊ​ണ്ടാ​ണ്. വി​ത്തു​ക​ൾ മു​ള​ച്ചു​വ​ന്ന​തോ​ടെ ചി​ത്രം പ​ച്ച​പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​ണ്.

മ​ല​യാ​ള​ത്തി​ന് ന​ഷ്ട​മാ​യ പ​ര​മ്പ​രാ​ഗ​ത നെ​ൽ​വി​ത്തു​ക​ൾ കൊ​ണ്ടാ​ണ് ഈ ​ക​ര​നെ​ൽ​കൃ​ഷി എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. വ​യ​ലി​ൽ മാ​ത്ര​മ​ല്ല ക​ര​യി​ലും നെ​ൽ​കൃ​ഷി വി​ജ​യ​മാ​കു​മെ​ന്നാ​ണ് അ​ജ​യ​കു​മാ​റി​ന്‍റെ പ​ക്ഷം. ഔ​ഷ​ധ ഗു​ണ​മു​ള്ള പ​ര​മ്പാ​രാ​ഗ​ത നെ​ൽ​വി​ത്തു​ക​ൾ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ചു വി​ത​ച്ചി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.

കൃ​ഷി ഒ​രു ഈ​ശ്വ​ര സ​മ​ർ​പ്പ​ണ​മാ​യി താ​ൻ ക​രു​തു​ന്നു​വെ​ന്ന​താ​ണ് ഈ​ശോ​യു​ടെ രൂ​പ​ത്തി​ൽ വി​ത്തു​ക​ൾ മു​ള​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഇ​ത് അ​നു​ഗ്ര​ഹ​മാ​യി മാ​റു​മെ​ന്നു​മു​ള്ള വി​ശ്വാ​സം അ​ജ​യ​കു​മാ​റി​നു​ണ്ട്.

അ​ജ​യ​കു​മാ​റി​ന്‍റെ ഈ ​ക​ര​നെ​ൽ​കൃ​ഷി​ക്ക് ആ​റ​ന്മു​ള​യി​ലെ ക​ർ​ഷ​ക​നാ​യ ഉ​ത്ത​മ​ന്‍റെ​യും കാ​ർ​ഷി​ക വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും ഉ​ണ്ട്. ക​ര​ഭൂ​മി ജൈ​വ​കൃ​ഷി​യി​ലൂ​ടെ ഔ​ഷ​ധ സ​മ്പ​ന്ന​മാ​ക്കു​ക എ​ന്ന ല​ക്‌​ഷ്യം കൂ​ടി ഈ ​കൃ​ഷി​ക്ക് പി​ന്നി​ലു​ണ്ട്.

ആ​യു​ർ​വേ​ദ ചി​കി​ത്സ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ പ​ര​മ്പ​രാ​ഗ​ത നെ​ൽ​വി​ത്തു​ക​ളാ​യ ര​ക്ത​ശാ​ലി മു​ത​ൽ കൊ​ടു​ക്ക​ണ്ണി വ​രെ​യു​ള്ള ഇ​രു​പ​തോ​ളം നെ​ൽ​വി​ത്തു​ക​ളാ​ണ് വി​ത​ച്ചി​രി​ക്കു​ന്ന​ത്. വ​ള​മാ​യി ന​ൽ​കു​ന്ന​ത് നാ​ട​ൻ പ​ശു​ക്ക​ളു​ടെ ചാ​ണ​ക​വും മൂ​ത്ര​വും അ​ട​ക്ക​മു​ള്ള ജൈ​വ വ​ള​ങ്ങ​ളും. ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​ൻ, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ൻ, ച​ർ​മം മു​ത​ൽ പേ​ശി​ക​ൾ വ​രെ​യു​ള്ള ആ​രോ​ഗ്യ​ത്തി​ന് ഒ​ക്കെ അ​നു​യോ​ജ്യ​മാ​യ നാ​ട​ൻ നെ​ൽ​വി​ത്തു​ക​ളാ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യ​ത്യ​സ്ത​മാ​യ ക​ര​നെ​ൽ​കൃ​ഷി​യെ​ക്കു​റി​ച്ചു അ​റി​ഞ്ഞ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ക​ഴി​ഞ്ഞ​ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. കൃ​ഷി​വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി ക​ര​നെ​ൽ കൃ​ഷി​യു​ടെ വി​പു​ലീ​ക​ര​ണ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ നി​ർ​ദേ​ശി​ക്കാ​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.