അ​രി​ച്ചാ​ക്ക​ല്ല ഭാ​യ്, മു​ത​ല​യാ​ണ്... മു​ത​ല​യെ തോ​ളി​ലെ​ടു​ത്ത് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ
Saturday, November 30, 2024 12:20 PM IST
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​മി​ർ​പു​രി​ൽ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ കൂ​റ്റ​ൻ മു​ത​ല​യെ ചു​മ​ലി​ലേ​റ്റി കൊ​ണ്ടു​പോ​കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ആ​ക്ര​മ​ണ​കാ​രി​യാ​യ മു​ത​ല​യെ അ​രി​ച്ചാ​ക്ക് എ​ന്ന​പോ​ലെ​യാ​ണ് ഇ​യാ​ൾ തോ​ളി​ലേ​റ്റി​യ​ത്. ഹാ​മി​ർ​പു​രി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു മു​ത​ല.

ദി​വ​സ​ങ്ങ​ളോ​ളം പ​രി​ശ്ര​മി​ച്ച​ശേ​ഷ​മാ​ണു മു​ത​ല​യെ വ​നം​വ​കു​പ്പു​കാ​ർ കു​ടു​ക്കി​യ​ത്. മു​ത​ല​യെ പി​ടി​കൂ​ടി​യ ഇ​ടം​വ​രെ വാ​ഹ​ന​മെ​ത്താ​തെ വ​ന്ന​പ്പോ​ൾ ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ മു​ത​ല​യെ ചു​മ​ന്നെ​ത്തി​ക്കാ​ൻ ത​യാ​റാ​കു​ക​യാ​യി​രു​ന്നു.

തു​ണി​യും ക​യ​റും ഉ​പ​യോ​ഗി​ച്ച് വാ​യും കൈ​കാ​ലു​ക​ളും ബ​ന്ധി​ച്ച​ശേ​ഷ​മാ​ണു മു​ത​ല​യെ തോ​ളി​ലെ​ടു​ത്ത​ത്. മു​ത​ല​യു​മാ​യി ഇ​യാ​ൾ നീ​ങ്ങി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളോ​ടെ അ​ക​ന്പ​ടി സേ​വി​ച്ചു. മു​ത​ല​യെ പി​ന്നീ​ട് മ​റ്റൊ​രി​ട​ത്തു കൊ​ണ്ടു​പോ​യി തു​റ​ന്നു​വി​ട്ടു.

മ​ഴ​ക്കാ​ല​ത്ത് മു​ത​ല​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​തു ഹാ​മി​ർ​പു​രി​ൽ സാ​ധാ​ര​ണ​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഈ​വ​ർ​ഷം വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ 72 മ​ണി​ക്കൂ​റി​നി​ടെ 24 മു​ത​ല​ക​ളെ​യാ​ണു ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.