കോ​ടി​ക​ള്‍ മു​ട​ക്കി അ​തി​ഗം​ഭീ​ര വി​രു​ന്ന്; ഈ ​യാ​ച​ക​ര്‍ "ചി​ല്ല​റ​ക്കാ​ര​ല്ല'
Wednesday, November 20, 2024 12:23 PM IST
യാ​ച​ക​ര്‍ എ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍ പ​ല​രു​ടെ​യും മ​ന​സി​ല്‍ തെ​ളി​യു​ന്ന​ത് കീ​റി​യ തു​ണി​യു​ടു​ത്ത് ഒ​രു ത​ക​ര​പാ​ത്ര​വു​മാ​യി ദ​യ​നീ​യ മു​ഖ​ഭാ​വ​ത്തോ​ടെ ഉ​ള്ള ഒ​രാ​ള്‍ എ​ന്ന​താ​യി​രി​ക്കും. പ​ല​രും വ​ലി​ച്ചെ​റി​യു​ന്ന നാ​ണ​യ​ത്തു​ട്ടു​ക​ള്‍ അ​വ​ര്‍ കൂ​ട്ടി​വ​യ്ക്കും. ഈ ​കാ​ഴ്ച​യി​ല്‍ അ​വ​രോ​ട് സ​ഹ​താ​പ​മൊ പു​ച്ഛ​മൊ ഒ​ക്കെ കാ​ട്ടി പ​ല​രും ക​ട​ന്നു​പോ​കും.

എ​ന്നാ​ല്‍ പാ​ക്കി​സ്ഥാ​നി​ലെ ഒ​രു യാ​ച​ക കു​ടും​ബം അ​ടു​ത്തി​ടെ ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യം നി​മി​ത്തം ലോ​ക​ത്തെ​ത​ന്നെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഗു​ജ്റ​ന്‍​വാ​ല​യി​ല്‍ ഉ​ള്ള ഈ ​കു​ടും​ബം ഏ​ക​ദേ​ശം 20,000 പേ​ര്‍​ക്കാ​യി ഒ​രു അ​തി​ഗം​ഭീ​ര വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. അ​തി​ശ​യി​പ്പി​ക്കു​ന്ന കാ​ര്യം എ​ന്തെ​ന്നാ​ല്‍ ഏ​ക​ദേ​ശം 1.25 കോ​ടി പാ​കി​സ്ഥാ​ന്‍ രൂ​പ ഇ​തി​നാ​യി ചി​ല​വാ​യ​ത്രെ. അ​താ​യ​ത് അ​ഞ്ചു​കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ന്‍ രൂ​പ.

അ​വ​രു​ടെ മു​ത്ത​ശി​യു​ടെ മ​ര​ണ​ത്തി​ന്‍റെ 40-ാം ദി​വ​സ​ത്തെ അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ആ​ഡം​ബ​ര പ​രി​പാ​ടി ന​ട​ന്ന​ത്. കു​ടും​ബം അ​തി​ഥി​ക​ളെ ക്ഷ​ണി​ക്കു​ക മാ​ത്ര​മ​ല്ല, അ​വ​രെ വേ​ദി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ഏ​ക​ദേ​ശം 2,000 വാ​ഹ​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി, കു​ടും​ബം പ​ര​മ്പ​രാ​ഗ​ത വി​ഭ​വ​ങ്ങ​ളാ​യ സി​രി പാ​യെ, മു​റ​ബ, വി​വി​ധ മാം​സ​വി​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ വി​ള​മ്പി. അ​ത്താ​ഴ​ത്തി​ന്, കു​ടും​ബം ടെ​ന്‍​ഡ​ര്‍ മ​ട്ട​ണ്‍, നാ​ന്‍, മ​ത്ത​ര്‍ ഗ​ഞ്ച് (മ​ധു​ര​മു​ള്ള ചോ​റ്), കൂ​ടാ​തെ നി​ര​വ​ധി മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ള്‍ എ​ന്നി​വ വി​ള​മ്പി. വ​ന്‍ ജ​ന​ക്കൂ​ട്ട​ത്തെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ 250 ആ​ടു​ക​ളെ അ​റു​ത്തു എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഗു​ജ്റ​ന്‍​വാ​ല​യി​ലെ രാ​ഹ്വാ​ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം ന​ട​ന്ന ഈ ​മ​ഹാ​വി​രു​ന്ന് പാ​ക്കിസ്ഥാ​നി​ലെ ധ​ന​വാ​ന്‍​മാ​രെ ആ​കെ ഞെ​ട്ടി​ച്ചു. അ​വ​രെ മാ​ത്ര​മ​ല്ല നെ​റ്റി​സ​ണ്‍​സി​നെ​യും ഈ ​വി​രു​ന്ന് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി.

അ​മി​ത​മാ​യ ചെ​ല​വ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് തി​രി​കൊ​ളു​ത്തി. ഭി​ക്ഷാ​ട​ക​രെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു കു​ടും​ബ​ത്തി​ന് ഇ​ത്ത​ര​മൊ​രു ആ​ഡം​ബ​ര പ​രി​പാ​ടി എ​ങ്ങ​നെ താ​ങ്ങാ​നാ​കു​മെ​ന്ന് പ​ല​രും ചോ​ദി​ക്കു​ന്നു. ഇ​നി "ബി​ഗ്ഗ​ര്‍' ഫാ​മി​ലി എ​ന്ന​ത് ആ​രെ​ങ്കി​ലും "ബെ​ഗ്ഗ​ര്‍' എ​ന്ന് തെ​റ്റി പ​റ​ഞ്ഞ​താ​കു​മൊ എ​ന്ന സം​ശ​യം പ​ല​രും ഉ​ന്ന​യി​ച്ചു. പ​ക്ഷെ സം​ഗ​തി സ​ത്യ​മാ​ണെ​ന്നാ​ണ് വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത പ​ല​രും പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും ഈ ​യാ​ച​ക​ര്‍ ചി​ല്ല​റ​ക്കാ​ര​ല്ല...



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.