പ​റ്റി​ച്ചു ജീ​വി​ക്കു​ന്ന​വ​രെ ത​റ​പറ്റി​ക്കു​ന്ന എ​ഐ മു​ത്ത​ശ്ശി
Tuesday, November 19, 2024 11:40 AM IST
ആ​ധു​നി​ക കാ​ല​ത്തെ വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ​ല്ലൊ സ്‌​കാ​മിം​ഗ്. സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ പ​റ്റി​ച്ച്പ​ണം ത​ട്ടു​ന്ന നി​ര​വ​ധി വി​രു​ത​ന്‍​മാ​ര്‍ ഇ​ന്നീ ലോ​ക​ത്തു​ണ്ട്. എ​ന്തി​നേ​റെ ഇ​തി​നാ​യി വ്യാ​ജ​ക​മ്പ​നി​ക​ളും കാ​ര്യാ​ല​യ​ങ്ങ​ളും​വ​രെ അ​വ​ര്‍ ഒ​രു​ക്കു​ന്നു.

ന​മ്മു​ടെ നാ​ട്ടി​ല്‍ മാ​ത്ര​മ​ല്ല പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലും ഇ​ത് വ​ലി​യ പ്ര​ശ്‌​ന​മാ​ണ്. ഇ​ത്ത​രം കൊള​ള​ക്കാ​രെ നേ​രി​ടാ​ന്‍ ബ്രി​ട്ടീ​ഷ് ടെ​ലി​കോം ക​മ്പ​നി​യാ​യ വി​ര്‍​ജി​ന്‍ മീ​ഡി​യ ഒ2 ​നൂ​ത​ന​മാ​യ ഒ​രു പ​രി​ഹാ​ര​വു​മാ​യി എ​ത്തി.

അ​വ​ര്‍ മ​നു​ഷ്യ​നെ​പ്പോ​ലെ​യു​ള്ള ഒ​രു ചാ​റ്റ്ബോ​ട്ടി​നെ നി​ര്‍​മി​ച്ചു; സൗ​ഹാ​ര്‍​ദ​പ​ര​വും സം​സാ​ര​ശേ​ഷി​യു​ള്ള​തു​മാ​യ ഒ​രു മു​ത്ത​​ശ്ശിയു​ടെ മാ​തൃ​ക​യി​ല്‍. ഡെ​യ്സി എ​ന്നാ​ണ് ഈ ​എ​ഐ​യു​ടെ പേ​ര്. ന​ര​ച്ച മു​ടി​യും ക​ണ്ണ​ട​യും ലാ​ന്‍​ഡ് ഫോ​ണും ഉ​ള്ള ഫോ​ട്ടോ​റി​യ​ലി​സ്റ്റി​ക് പ്രാ​യ​മാ​യ സ്ത്രീ​യാ​യാ​ണ് ഡെ​യ്സി.

ത​ട്ടി​പ്പു​കാ​രെ നീ​ണ്ട സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ കു​ടു​ക്കി യ​ഥാ​ര്‍​ഥ മ​നു​ഷ്യ​രെ ര​ക്ഷി​ക്കു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്യു​ക. ഫോ​ര്‍​ബ്സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ഡെ​യ്സി "സ്‌​കാം​ബൈ​റ്റിം​ഗ്' എ​ന്ന സ​മ്പ്ര​ദാ​യം ഓ​ട്ടോ​മേ​റ്റ് ചെ​യ്യു​ന്നു. യ​ഥാ​ര്‍​ഥ വ്യ​ക്തി എ​ന്ന് ക​രു​തി ത​ട്ടി​പ്പു​കാ​ര്‍ സം​സാ​രി​ക്കു​ന്നു.

എ​ന്നാ​ല്‍ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന് പ​ക​രം ത​ട്ടി​പ്പു​കാ​രോട് ഡെ​യ്സി ത​ന്‍റെ പൂ​ച്ച ഫ്ല​ഫി​യെ കു​റി​ച്ചു​ള്ള ര​സ​ക​ര​മാ​യ ക​ഥ​ക​ള്‍, നെ​യ്ത്തു​കാ​രോ​ടു​ള്ള അ​വ​ളു​ടെ ഇ​ഷ്ടം അ​ല്ലെ​ങ്കി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളെ കു​റി​ച്ചു​ള്ള ര​സ​ക​ര​മാ​യ ക​ഥ​ക​ള്‍ പ​റ​യു​ന്നു.

ചി​ല സ​മ​യ​ങ്ങ​ളി​ല്‍, ത​ട്ടി​പ്പു​കാ​രെ കൂ​ടു​ത​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കാ​ന്‍ അ​വ​ള്‍ വ്യാ​ജ ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ പ​ങ്കി​ടു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ സ്‌​കാ​മേ​ഴ്‌​സി​ന്‍റെ സ​മ​യം ക​വ​രു​ന്ന​ത് നി​മി​ത്തം അ​വ​ര്‍ സാ​ധാ​ര​ണ ആ​ളു​ക​ളെ ര​ക്ഷി​ക്കു​ക​യാ​ണ്. ത​ട്ടി​പ്പു​കാ​രെ വ​ട്ടം​ക​റ​ക്കി വലിയ താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ഡെ​യ്സി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.