മു​ത്ത​ച്ഛ​ന്‍റെ വീ​ട്ടി​ലെ ര​ഹ​സ്യ​മു​റി; ക​ഞ്ചാ​വ് എ​ങ്ങ​നെ വ​ള​ര്‍​ത്താം എ​ന്ന പുസ്തകവും
Friday, November 15, 2024 2:04 PM IST
സാ​ധാ​ര​ണ നാം ​സി​നി​മ​ക​ളി​ലും കാ​ര്‍​ട്ടൂ​ണു​ക​ളി​ലു​മാ​ണ​ല്ലൊ ഒ​രു വീ​ടി​നു​ള്ളി​ലെ ര​ഹ​സ്യ​മു​റി​ക​ള്‍ അ​ങ്ങ​നെ കാ​ണാ​റ്. പ​ഴ​യ രാ​ജ​ക്ക​ന്‍​മാ​രു​ടെ കൊ​ട്ടാ​ര​ങ്ങ​ളി​ലും പ്ര​ഭു​ക്ക​ന്‍​മാ​രു​ടെ വീ​ടു​ക​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ ര​ഹ​സ്യ അ​റ​ക​ള്‍ ഉ​ണ്ട​ത്രെ.

എ​ന്നാ​ല്‍ ഒ​രു സാ​ധാ​ര​ണ വീ​ട്ടി​ല്‍ ഇ​ത്ത​ര​മൊ​ന്ന് കാ​ണു​ന്ന​ത് അ​പൂ​ര്‍​വ​ത​യാ​ണ്. അ​ത് അ​പ്ര​തീ​ക്ഷി​ത​മാ​യി മ​റ്റൊ​രാ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ അ​ത് അ​ദ്ഭു​ത​മു​ള​വാ​ക്കും. അ​ത്ത​ര​മൊ​രു സം​ഭ​വ​ത്തി​ന്‍റെ കാ​ര്യ​മാ​ണി​ത്.

ഇം​ഗ്ല​ണ്ടി​ലു​ള്ള ഒ​രു കു​ട്ടി അ​ടു​ത്തി​ടെ ത​ന്‍റെ മു​ത്ത​ച്ഛ​നും മു​ത്ത​ശ്ശി​യും വാ​ങ്ങി​യ പു​തി​യ വീ​ട് കാ​ണാ​ന്‍ പോ​വു​ക​യു​ണ്ടാ​യി. അ​വ​രു​ടെ ഒ​രു ബന്ധു​വും അ​ന്നേ​രം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ഈ ​ബ​ന്ധു​വാ​യ പ​യ്യ​നു​മാ​യി ക​ളി​ക്കു​ന്ന​തി​നി​ടെ ഈ ​കു​ട്ടി അ​ബ​ദ്ധ​ത്തി​ല്‍ ചു​വ​രി​ലെ പ്ലാ​സ്റ്റ​ര്‍ പോ​ളി​ച്ചു. അന്നേരം മറ്റൊരു മുറി കാണപ്പെട്ടു.

അ​വി​ടെ ഭി​ത്തി​യ​ല്ല മ​റി​ച്ച് എ​ന്തോ നി​ഗൂ​ഢ​ത​യാ​ണു​ള്ള​തെ​ന്ന് മ​ന​സി​ലാ​ക്കി​യ പ​യ്യ​ന്‍ മു​ത്ത​ച്ഛ​നെ വി​വ​ര​മ​റി​യി​ച്ചു. അ​ങ്ങ​നെ അ​വ​ര്‍ മൂ​ന്നു​പേ​രും കൂ​ടി ആ ​ഇ​ടം പൊ​ളി​ച്ചു. ഉ​ള്ളി​ല്‍ നി​ന്ന് അ​വ​ര്‍ ക​ണ്ടെ​ത്തി​യ​ത് അ​വ​രു​ടെ ഭാ​വ​ന​യ്ക്ക് അ​പ്പു​റ​മാ​യി​രു​ന്നു.

ഒ​രു മു​റി നി​റ​യെ പു​സ്ത​ക​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. പു​സ്ത​ക​ങ്ങ​ള്‍ പ്ര​ധാ​ന​മാ​യും കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഞ്ചാ​വ് എ​ങ്ങ​നെ വ​ള​ര്‍​ത്താം എ​ന്നു​ള്ള​തി​ന് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​താ​യി​രു​ന്നു പു​സ്ത​ക​ങ്ങ​ളി​ല്‍ പ​ല​തും.

ഇ​ത് മു​ത്ത​ച്ഛ​നെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി. ഈ ​വി​വ​ര​ങ്ങ​ള്‍ അ​വ​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു. വീ​ടു​വി​റ്റ​വ​ര്‍ ത​ങ്ങ​ള്‍ ക​ഞ്ചാ​വ് ചെ​ടി വ​ള​ര്‍​ത്തി​യ​രു​ന്നു എ​ന്ന​ത് മ​റ​യ്ക്കാ​നാ​യി ഇ​ങ്ങ​നെ​യൊ​രു സാ​ഹ​സം ചെ​യ്ത​താ​കാ​മെ​ന്ന് ചി​ല​ര്‍ പ​റ​ഞ്ഞു. ഇ​നി​യും തി​ര​ഞ്ഞാ​ല്‍ മ​റ്റ് പ​ല​തും അ​വി​ടെ കു​ഴി​ച്ചി​ട്ടി​ട്ടു​ണ്ടാ​കാം എ​ന്ന് മ​റ്റൊ​രാ​ള്‍ സൂ​ചി​പ്പി​ച്ചു. എ​ന്താ​യാ​ലും ഒ​രു ഭി​ത്തി കാ​ര​ണം സ​മാ​ധാ​നം പോ​യ സ്ഥി​തി​യാ​ണ് മു​ത്ത​ച്ഛ​നു​ള്ള​ത്.

[Serious] People who have found a secret room or space in their house: How long did you live in the house before you found it and what was in it? What was the eventual outcome of finding the room?
byu/reptilesni inAskReddit
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.