അ​തി​ശ​യം! ബം​ഗ​ളൂ​രു​വി​ലെ ഈ ​ചു​മ​ർ പൂ​ന്തോ​ട്ടം
Monday, November 11, 2024 9:11 AM IST
ക​ർ​ണാ​ട​ക​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ബം​ഗ​ളൂ​രു​വി​ലെ ലാ​ൽ​ബാ​ഗ്, ച​രി​ത്ര​മു​റ​ങ്ങി​ക്കി​ട​ക്കു​ന്ന മൈ​സൂ​രു​വി​ലെ വൃ​ന്ദാ​വ​ൻ ഗാ​ർ​ഡ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​പൂ​ർ​വ​സ​സ്യ​ങ്ങ​ള​ട​ങ്ങി​യ പൂ​ന്തോ​ട്ട​ങ്ങ​ൾ വി​ശ്വ​പ്ര​സി​ദ്ധ​മാ​ണ്. ഇ​പ്പോ​ൾ ക​ർ​ണാ​ട​ക​യി​ലെ മ​റ്റൊ​രു പൂ​ന്തോ​ട്ട​വും ആ​ഗോ​ള​പ്ര​ശ​സ്തി നേ​ടി​യി​രി​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​ള​ങ്ങ​ളി​ലൊ​ന്നാ​യ ബം​ഗ​ളൂ​രു​വി​ലെ കെം​പ​ഗൗ​ഡ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ലാ​ണ് ആ ​പൂ​ന്തോ​ട്ടം. പ​ശ്ചി​മ​ഘ​ട്ട വ​ന​മേ​ഖ​ല​യു​ടെ ദൃ​ശ്യാ​നു​ഭ​വ​മൊ​രു​ക്കി ചു​മ​ർ പൂ​ന്തോ​ട്ടം (വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​ൻ) ടെ​ർ​മി​ന​ൽ ര​ണ്ടി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്നു.

ടൈ​ഗ​ർ വിം​ഗ്സ് എ​ന്ന പേ​രി​ൽ 4,000 ച​തു​ര​ശ്ര അ​ടി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പൂ​ന്തോ​ട്ടം 30 അ​ടി ഉ​യ​ര​ത്തി​ലും 160 അ​ടി വീ​തി​യി​ലു​മാ​യി നി​ല​കൊ​ള്ളു​ന്നു.

80 അ​ടി വീ​തം വീ​തി​യു​ള്ള ര​ണ്ടു ഭി​ത്തി​ക​ളാ​ണ് പൂ​ന്തോ​ട്ട​മാ​യി മാ​റി​യ​ത്. 153 ഇ​ന​ത്തി​ലു​ള്ള 15,000 ചെ​ടി​ക​ൾ മ​തി​ലു​ക​ളി​ൽ പി​ടി​പ്പി​ച്ചി​രി​ക്കു​ന്നു. ക​ർ​ണാ​ട​ക​യു​ടെ പ​ശ്ചി​മ​ഘ​ട്ട വ​ന​മേ​ഖ​ല​യി​ൽ​നി​ന്നു ശേ​ഖ​രി​ച്ച ചെ​ടി​ക​ളാ​ണി​ത്.

ഫ്ര​ഞ്ച് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സ​യ​ന്‍റി​ഫി​ക് റി​സ​ർ​ച്ചി​ലെ സ​സ്യ​ശാ​സ്ത്ര​ജ്ഞ​നാ​യ പാ​ട്രി​ക് ബ്ലാ​ങ്ക് ആ​ണ് പൂ​ന്തോ​ട്ട​ത്തി​ന്‍റെ ശി​ൽ​പ്പി. ബ്ലാ​ങ്കി​ന്‍റെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.