400 ട​യ​റു​ക​ള്‍ 800 ട​ണ്‍ ഭാ​രം; ബാ​ഹു​ബ​ലി ട്ര​ക്ക്
Friday, November 1, 2024 12:39 PM IST
ഒ​രു ട്ര​ക്ക് എ​ന്നു കേ​ള്‍​ക്കു​മ്പോ​ള്‍ ന​മ്മു​ടെ മ​ന​സി​ല്‍ ഒ​രു വ​ലി​യ വാ​ഹ​ന​ത്തി​ന്‍റെ ചി​ത്രം രൂ​പ​പ്പെ​ടു​മ​ല്ലൊ. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ണി​ന്‍ മു​ന്നി​ല്‍ എ​ത്തു​മ്പോ​ള്‍ വ​ലി​യ കൗ​തു​ക​മാ​ണ​ല്ലൊ ന​മു​ക്ക് ഉ​ണ്ടാ​വു​ക.

എ​ന്നാ​ല്‍ ഗു​ജ​റാ​ത്തി​ലെ കാ​ണ്ട്‌ല തു​റ​മു​ഖ​ത്ത് നി​ന്ന് പാ​നി​പ്പ​ത്ത് റി​ഫൈ​ന​റി​യി​ലേ​ക്ക് ബോ​യി​ല​ര്‍ ഭാ​ഗ​ങ്ങ​ള്‍ ക​യ​റ്റി​വ​ന്ന ര​ണ്ട് ട്ര​ക്കു​ക​ള്‍ അ​തിന്‍റെ വ​ലി​പ്പം നി​മി​ത്തം ച​ര്‍​ച്ച​യാ​വു​ന്നു. ഓ​രോ ട്രെ​യി​ല​റി​നും 400 ട​യ​റു​ക​ളും ബോ​യി​ല​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ക​ദേ​ശം 800 ട​ണ്‍ ഭാ​ര​വും ഉ​ണ്ട്.

250ല്‍ ​പ​രം ജീ​വ​ന​ക്കാ​ര്‍ ഈ ​ട്ര​ക്കി​നെ അ​നു​ഗ​മി​ക്കു​ന്നു. ദി​വ​സ​വും 15 മു​ത​ല്‍ 20 കി​ലോ​മീ​റ്റ​ര്‍ വ​രെ ഇ​വ സ​ഞ്ച​രി​ക്കു​ന്നു. ഓ​രോ ട്ര​ക്കും 500 കു​തി​ര​ശ​ക്തി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. അ​തി​ന്‍റെ ഫ​ല​മാ​യി ട്രെ​യി​ല​റു​ക​ള്‍ വ​ലി​ക്കാ​ന്‍ മൊ​ത്തം 3500 കു​തി​ര​ശ​ക്തി ഉ​പ​യോ​ഗി​ക്കു​ന്നു.

ഹ​രി​യാ​ന​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഇ​വ ര​ണ്ടും ന​ര്‍​വാ​ന​യി​ലെ സി​ര്‍​സ ബ്രാ​ഞ്ച് ക​നാ​ലി​ലെ താ​ത്കാ​ലി​ക പാ​ലം ക​ട​ന്നു​പോ​യ കാ​ഴ്ച സാ​ഹ​സി​ക​മാ​യി​രു​ന്ന​ത്രെ. ഒ​ട്ട​ന​വ​ധി​പേ​ര്‍ ഈ ​കാ​ഴ്ച കാ​ണാ​നെ​ത്തി.

ട്രെ​യി​ല​ര്‍ വ​ലി​ക്കാ​ന്‍ ആ​ദ്യം അ​ഞ്ച് ട്ര​ക്കു​ക​ള്‍ വി​ന്യ​സി​ച്ചെ​ങ്കി​ലും ക്രോ​സ് ചെ​യ്യു​ന്ന​തി​ല്‍ വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട്, ര​ണ്ട് അ​ധി​ക ട്ര​ക്കു​ക​ള്‍ ഈ ​ശ്ര​മ​ത്തി​ല്‍ ചേ​ര്‍​ന്നു. ഒ​ടു​വി​ല്‍, ര​ണ്ട് ട്ര​ക്കു​ക​ളും താ​ല്‍​ക്കാ​ലി​ക പാ​ലം മു​റി​ച്ചു​ക​ട​ന്നു. ട്ര​ക്കു​ക​ള്‍ ഈ ​പാ​ലം ക​ട​ന്ന​പ്പോ​ള്‍ ആ​ളു​ക​ള്‍ കൈ​യ​ടി​ക്കു​ക​യു​ണ്ടാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.