ഒ​രു കാ​ടി​ളകി വ​രു​ന്നു​ണ്ട​ല്ലൊ; കൗ​തു​ക​മാ​യി ഇൻഡോർ "പ​റ​ക്കും ത​ളി​ക'
Tuesday, October 1, 2024 12:02 PM IST
പ​റ​ക്കും ത​ളി​ക എ​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്രം വ​ലി​യ ഹി​റ്റാ​യി​രു​ന്ന​ല്ലൊ. അ​തി​ല്‍ മിക്ക​വ​രേ​യും ഏ​റ്റ​വും ചി​രി​പ്പി​ച്ച ഒ​രു രം​ഗ​മാ​യി​രു​ന്നു താ​മ​രാ​ക്ഷ​ന്‍​പി​ള്ള ബ​സ് ക​ല്യാ​ണ​ത്തി​നാ​യി ഒ​രു​ങ്ങി വ​രു​ന്ന​ത്. ഒ​രു കാ​ടി​ള​കി വ​രു​ന്ന കാ​ര്യം ആ ​സി​നി​മ​യി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്.

അ​ടു​ത്തി​ടെ മധ്യപ്രദേശിലെ ഇൻഡോറില്‍ ക​ണ്ട കാ​ഴ്ച​യ​യും ഏ​താ​ണ്ട് സ​മാ​ന​മാ​യി​രു​ന്നു. റി​ഷ​വ് യാ​ദ​വ് എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് വീ​ഡി​യോ ഓ​ണ്‍​ലൈ​നി​ല്‍ അ​പ്ലോ​ഡ് ചെ​യ്ത​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ള്‍​ക്കാ​യി ഒ​രു​ക്കി​യ കാ​റാ​ണു​ള്ള​ത്.

എ​ന്നാ​ല്‍ ഈ ​വാ​ഹ​ന​ത്തി​ല്‍ പൂ​വി​ന് പ​ക​രം ഇ​ല​ക​ളും ചെ​ടി​ക​ളു​മൊ​ക്കെ​യാ​ണു​ള്ള​ത്. മ​റ്റ് വാ​ഹ​ന​ത്തി​ലു​ള്ള​വ​ര്‍ കൗ​തു​ക​ത്തോ​ടെ ഈ ​കാ​ഴ്ച കാ​ണു​ന്നു. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "പെ​ട്ടെ​ന്നു​ള്ള ക​ല്യാ​ണ​മാ​യി​രു​ന്നു. പൂ​ക്ക​ള്‍ ല​ഭി​ക്കാ​ന്‍ കാ​ത്തു​നി​ന്നി​ല്ല' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.