സ്വ​പ്ന​ത്തി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്താം..!
Friday, December 6, 2024 12:53 PM IST
ര​ണ്ടു വ്യ​ക്തി​ക​ൾ​ക്കു സ്വ​പ്ന​ത്തി​ലൂ​ടെ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ ക​ഴി​യു​ന്ന പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ഇ​എം സ്പേ​സി​ലെ ഗ​വേ​ഷ​ക​ർ.

പ​ങ്കാ​ളി​ക​ളു​ടെ മ​സ്തി​ഷ്ക ത​രം​ഗ​ങ്ങ​ളും മ​റ്റു ബ​യോ​ള​ജി​ക്ക​ൽ ഡാ​റ്റ​യും നി​രീ​ക്ഷി​ക്കാ​നാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഉ​പ​ക​ര​ണ​മാ​ണ് പ​രീ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. ഒ​രാ​ൾ സ്വ​പ്നാ​വ​സ്ഥ​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ൾ അ​തു ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​വു​ള്ള ഒ​രു "സെ​ർ​വ​റും' ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു.

പ​ങ്കാ​ളി​ക​ളി​ലൊ​രാ​ൾ വ്യ​ക്ത​മാ​യ സ്വ​പ്ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു​വെ​ന്ന് സെ​ർ​വ​ർ തി​രി​ച്ച​റി​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ, പ്ര​ത്യേ​ക ഭാ​ഷ​യി​ൽ ഇ​യ​ർ​ബ​ഡു​ക​ൾ വ​ഴി ഒ​രു വാ​ക്ക് കേ​ൾ​പ്പി​ക്കും. പ​ങ്കാ​ളി സ്വ​പ്ന​ത്തി​ൽ ഈ ​വാ​ക്ക് ആ​വ​ർ​ത്തി​ക്കു​ന്ന​ത് റെ​ക്കോ​ർ​ഡ് ചെ​യ്ത് സെ​ർ​വ​റി​ൽ സൂ​ക്ഷി​ക്കും. അ​ടു​ത്ത​യാ​ൾ സ്വ​പ്ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ ആ​ദ്യ​ത്തെ പ​ങ്കാ​ളി​യി​ൽ​നി​ന്നു സം​ഭ​രി​ച്ച സ​ന്ദേ​ശം സെ​ർ​വ​ർ കേ​ൾ​പ്പി​ക്കും. ഈ ​പ​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം പ​ങ്കാ​ളി ഉ​ണ​ർ​ന്ന​പ്പോ​ൾ ആ ​വാ​ക്ക് ആ​വ​ർ​ത്തി​ച്ച​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

ഉ​റ​ക്കം മെ​ച്ച​പ്പെ​ടു​ത്താ​നും സ്വ​പ്ന​ങ്ങ​ൾ കാ​ണാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ക​യാ​ണ് ആ​ർ​ഇ​എം​സ്പേ​സി​ന്‍റെ ല​ക്ഷ്യം. ഈ ​സാ​ങ്കേ​തി​ക​വി​ദ്യ അം​ഗീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ, നി​ദ്രാ​സം​ബ​ന്ധി​യാ​യ ഗ​വേ​ഷ​ണ​ത്തി​ലെ സു​പ്ര​ധാ​ന ഏ​ടാ​വു​മി​ത്.

മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ, നൈ​പു​ണ്യ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യി​ൽ വ​ലി​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നും ക​ഴി​യും. ഉ​റ​ക്ക​വും അ​തി​ന്‍റെ അ​നു​ബ​ന്ധ പ്ര​തി​ഭാ​സ​ങ്ങ​ളാ​യ സ്വ​പ്ന​ങ്ങ​ളും നി​ർ​മി​ത ബു​ദ്ധി​ക്കു​ശേ​ഷ​മു​ള്ള വ​ലി​യ വ്യ​വ​സാ​യ​മാ​യി മാ​റു​മെ​ന്നും ആ​ർ​ഇ​എം​സ്പേ​സ് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. പ​രീ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച നി​ർ​ദി​ഷ്ട ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​തൊ​ക്കെ​യെ​ന്ന് ക​മ്പ​നി വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.