പു​രു​ഷ​ന്മാ‍​ർ​ക്കും ആ​ർ​ത്ത​വ​മു​ണ്ടാ​യെ​ങ്കി​ൽ എ​ന്നാ​ഗ്ര​ഹി​ച്ചു പോ​വു​ന്നു; എ​ങ്കി​ലെ സ്ത്രീ​ക​ളു​ടെ വേ​ദ​ന അ​വ​ർ​ക്ക് മ​ന​സി​ലാ​കൂ: സു​പ്രീം കോ​ട​തി
Wednesday, December 4, 2024 3:36 PM IST
പു​രു​ഷ​ന്മാ‍​ർ​ക്കും ആ​ർ​ത്ത​വ​മു​ണ്ടാ​യെ​ങ്കി​ൽ എ​ന്നാ​ഗ്ര​ഹി​ച്ചു പോ​കു​ന്നു​വെ​ന്നും എ​ങ്കി​ലെ സ്ത്രീ​ക​ളു​ടെ വേ​ദ​ന അ​വ​ർ മ​ന​സി​ലാ​ക്കു​ക​യു​ള്ളൂ​വെ​ന്നും സു​പ്രീം കോ​ട​തി. ആ​റ് വ​നി​താ സി​വി​ൽ ജ​ഡ്ജു​മാ​രെ പി​രി​ച്ചു​വി​ട്ട സം​ഭ​വ​ത്തി​ലാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​ക്ക് നേ​രെ സു​പ്രീം കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം.

വ​നി​താ സി​വി​ൽ ജ​ഡ്ജി​മാ​രെ കേ​സ് തീ​ർ​പ്പാ​ക്കി​യ​ത് കു​റ​വാ​യി​രു​ന്നു എ​ന്ന് കാ​ണി​ച്ചു പി​രി​ച്ചു​വി​ട്ട​തി​നാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. അ​തി​ലൊ​രാ​ൾ ഗ​ർ​ഭം അ​ല​സി​യ​തി​നെ തു​ട​ർ​ന്ന് അ​നു​ഭ​വി​ച്ച ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​ഘാ​ത​ത്തെ മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും സു​പ്രീം കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ജ​സ്റ്റി​സു​മാ​രാ​യ ബി.​വി. നാ​ഗ​ര​ത്‌​ന, എ​ൻ. കോ​ടീ​ശ്വ​ർ സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​യി​രു​ന്നു കേ​സ് പ​രി​ഗ​ണി​ച്ച​ത്. പു​രു​ഷ​ന്മാ‍​ർ​ക്കും ആ​ർ​ത്ത​വ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ച്ചു പോ​വു​ക​യാ​ണ്. അ​പ്പോ​ൾ മാ​ത്ര​മേ അ​വ​ർ​ക്ക​ത് മ​ന​സി​ലാ​ക്കാ​നാ​വൂ എ​ന്നും ജ​സ്റ്റി​സ് നാ​ഗ​ര​ത്ന പ​റ​ഞ്ഞു. അ​ത്ത​രം അ​വ​സ്ഥ​ക​ളി​ൽ കേ​സ് തീ​ർ​പ്പാ​ക്ക​ൽ നി​ര​ക്ക് ജ​ഡ്ജി​മാ​രു​ടെ ജോ​ലി അ​ള​ക്കാ​നു​ള്ള ഒ​രു മാ​ന​ദ​ണ്ഡ​മ​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

പ്രൊ​ബേ​ഷ​ൻ കാ​ല​യ​ള​വി​ലെ പ്ര​ക​ട​നം മോ​ശ​മാ​യി​രു​ന്നു എ​ന്നും വേ​ണ്ട​ത്ര കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചി​ല്ല എ​ന്നും കാ​ണി​ച്ചാ​ണ് 2023 ജൂ​ണി​ൽ മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ആ​റ് വ​നി​താ ജ​ഡ്ജി​മാ​രെ പി​രി​ച്ചു​വി​ട്ട​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ സു​പ്രീം കോ​ട​തി ഈ ​കേ​സ് സ്വ​മേ​ധ​യാ പ​രി​ഗ​ണി​ച്ചി​രു​ന്നു. പി​ന്നീ​ട്, സെ​പ്തം​ബ​റി​ൽ നാ​ലു​പേ​രെ തി​രി​ച്ചെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.