ലൈ​റ്റ് ഹൗ​സി​ലെ കു​പ്പി​യി​ൽ ക​ണ്ട​ത് 132 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കു​റി​പ്പ്!
Saturday, November 30, 2024 12:36 PM IST
സ്കോ​ട്ട്ലാ​ൻ​ഡി​ലെ റൈ​ൻ​സ് ഓ​ഫ് ഗാ​ലോ​വേ​യി​ലെ ലൈ​റ്റ് ഹൗ​സി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ത്തി​യ​താ​യി​രു​ന്നു റോ​സ് റ​സ​ൽ (36) എ​ന്ന എ​ൻ​ജി​നീ​യ​റും സം​ഘ​വും.

അ​വി​ട​ത്തെ ക​ബോ​ഡി​ന്‍റെ പാ​ന​ലു​ക​ൾ നീ​ക്കി പു​തി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​നി​ട​യി​ൽ പ​ഴ​യൊ​രു കു​പ്പി ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഭ​ദ്ര​മാ​യി അ​ട​ച്ചി​രു​ന്ന കു​പ്പി തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് വ​ടി​വൊ​ത്ത അ​ക്ഷ​ര​ങ്ങ​ളി​ൽ 132 വ​ർ​ഷം മു​ൻ​പെ​ഴു​തി​യ ഒ​രു കു​റി​പ്പ്.

പ​ക്ഷി​ക​ളു​ടെ തൂ​വ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണു ചെ​റു​കു​റി​പ്പ് എ​ഴു​തി​യി​രു​ന്ന​ത്. 1892 സെ​പ്റ്റം​ബ​ർ നാ​ലി​ന് എ​ഴു​തി​യ​താ​ണി​തെ​ന്നും ലൈ​റ്റ് ഹൗ​സ് സ്ഥാ​പി​ച്ച അ​ന്ന​ത്തെ എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ് ഇ​ത് ത​യാ​റാ​ക്കി കു​പ്പി​യി​ല​ട​ച്ചു​വ​ച്ച​തെ​ന്നും കു​റി​പ്പി​ലു​ണ്ടാ​യി​രു​ന്നു.

ലൈ​റ്റ് ഹൗ​സി​ൽ വെ​ളി​ച്ചം പു​നഃ​സ്ഥാ​പി​ച്ച പ്ര​വൃ​ത്തി​യി​ൽ ഭാ​ഗ​മാ​യ​വ​രെ​ക്കു​റി​ച്ചും അ​വി​ടെ ഉ​പ​യോ​ഗി​ച്ച ലെ​ൻ​സ് ല​ഭ്യ​മാ​ക്കി​യ സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചും കു​റി​പ്പി​ലു​ണ്ടാ​യി​രു​ന്നു. അ​ക്കാ​ല​ത്തെ ലൈ​റ്റ് ഹൗ​സി​ലെ കാ​വ​ൽ​ക്കാ​രെ​യും അ​തി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. കു​പ്പി​യി​ലെ ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ നാ​ലാം ത​ല​മു​റ​യി​ലെ ചെ​റു​മ​ക​ൻ, കു​റി​പ്പ് ക​ണ്ടെ​ത്തി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് മ​റ്റൊ​രു കൗ​തു​ക​മാ​യി.

20 സെ​ന്‍റി മീ​റ്റ​ർ വ​ലി​പ്പ​മു​ള്ള ചി​ല്ലു​കു​പ്പി​യി​ലാ​യി​രു​ന്നു കു​റി​പ്പ്. ക​ഴു​ത്ത് ചു​രു​ങ്ങി​യ കു​പ്പി​യു​ടെ മു​ക​ൾ​ഭാ​ഗം കോ​ർ​ക്കു​കൊ​ണ്ട് അ​ട​ച്ചി​രു​ന്നു. കു​പ്പി​ക്കു പു​റ​ത്തേ​ക്കു​ള്ള കോ​ർ​ക്കി​ന്‍റെ ഭാ​ഗം ദ്ര​വി​ച്ച് തു​ട​ങ്ങി​യ​നി​ല​യി​ലാ​യി​രു​ന്നു. ഈ ​ഭാ​ഗം മു​റി​ച്ചു​നീ​ക്കി​യാ​ണ് കേ​ടു​പാ​ടി​ല്ലാ​തെ കു​റി​പ്പ് പു​റ​ത്തെ​ടു​ത്ത​ത്.

ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​മെ​ന്നാ​ണു ക​ണ്ടെ​ത്ത​ലി​നെ​ക്കു​റി​ച്ച് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യ റോ​സ് റ​സ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. നി​ല​വി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ വി​വ​ര​ങ്ങ​ൾ എ​ഴു​തി കു​പ്പി​യി​ലാ​ക്കി സ​മാ​ന​രീ​തി​യി​ൽ ലൈ​റ്റ് ഹൗ​സി​ൽ വ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് എ​ൻ​ജി​നീ​യ​റും സം​ഘ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.