ഇ​ട​തൂ​ര്‍​ന്ന മേ​ഘ​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ റി​ക്കാ​ര്‍​ഡി​ലേ​ക്കൊ​രു ന​ട​ത്തം
Saturday, November 16, 2024 12:02 PM IST
ഗി​ന്ന​സ് റി​ക്കാ​ര്‍​ഡു​ക​ള്‍ പ​ല​തും നി​ത്യേ​ന സം​ഭ​വി​ക്കു​ന്നു. പ​ല​തും ത​ക​ര്‍​ക്കെ​പ്പ​ടു​ന്നു. ചി​ല റി​ക്കാ​ര്‍​ഡു​ക​ള്‍ അ​ദ്ഭു​ത​ക​ര​വു​മാ​ണ്. ആ ​റി​ക്കാ​ര്‍​ഡി​ല്‍ നൈ​പു​ണ്യ​വും ധൈ​ര്യ​വും കൂ​ടി​ക്ക​ല​ര്‍​ന്നി​രി​ക്കു​ന്നു.

അ​ത്ത​ര​മൊ​ന്നിന്‍റെ കാ​ര്യ​മാ​ണി​ത്. ര​ണ്ട് ജ​ര്‍​മന്‍ സ്ലാ​ക്ക്ലൈ​ന്‍ അ​ത്‌ല​റ്റു​ക​ളാ​യ ഫ്രീ​ഡി കു​ഹെ​നെ​യും ലൂ​ക്കാ​സ് ഇ​ര്‍ം​ല​റും ആ​ണ് ഈ ​റി​ക്കാ​ര്‍​ഡ് നേ​ട്ട​ക്കാ​ര്‍. ഇ​വ​ര്‍ ര​ണ്ട് ഹോ​ട്ട് എ​യ​ര്‍ ബ​ലൂ​ണു​ക​ള്‍​ക്കി​ട​യി​ല്‍ ഏ​റ്റ​വും ഉ​യ​ര​ത്തി​ല്‍ ന​ട​ന്നാ​ണ് റി​ക്കാ​ര്‍​ഡ് തീ​ര്‍​ത്ത​ത്.

അ​താ​യ​ത് 2,500 മീ​റ്റ​ര്‍ (8,202 അ​ടി) ഉ​യ​ര​ത്തി​ല്‍ ര​ണ്ട് ഹോ​ട്ട് എ​യ​ര്‍ ബ​ലൂ​ണു​ക​ള്‍ എ​ത്തി​ച്ച് ഇ​വ​ര്‍ അ​തി​നി​ട​യി​ല്‍ ന​ട​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ മേ​ഘ​ങ്ങ​ള്‍​ക്ക് മു​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന​താ​യി കാ​ണാം. ആ​ടി​യും ചാ​ഞ്ചാ​ടി​യും അ​വ​ര്‍ ഈ ​ബ​ലൂ​ണു​ക​ള്‍​ക്കി​ട​യി​ല്‍ ന​ട​ന്ന് ല​ക്ഷ്യ​ത്തി​ലെ​ത്തു​ന്നു.

2021ല്‍ ​ബ്ര​സീ​ലി​ല്‍ സ്ഥാ​പി​ച്ച 1,900 മീ​റ്റ​ര്‍ എ​ന്ന ഉ​യ​ര​മാ​ണ് ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന റി​ക്കാ​ര്‍​ഡ്. അ​തി​ല്‍ നി​ന്നും 600 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​യി​രു​ന്നു ഈ ​ന​ട​ത്തം. വൈ​റ​ലാ​യി മാ​റി​യ കാ​ഴ്ച​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. നി​ര​വ​ധി​പേ​ര്‍ ഇ​വ​രെ അ​ഭി​ന​ന്ദി​ച്ചു. "ഭ്രാ​ന്തം... അ​വി​ശ്വ​സ​നീ​യം. അ​ഭി​ന​ന്ദ​നീ​യം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.