എ​യ​റി​ലാ​യ ത​ന്നെ വീ​ണ്ടും എ​യ​റി​ലാ​ക്കി​യ കേ​ര​ള പോ​ലീ​സി​നെ ത​പ്പി ബേ​സി​ല്‍ ജോ​സ​ഫ്
Thursday, November 14, 2024 12:32 PM IST
സീ​മ മോ​ഹ​ന്‍​ലാ​ല്‍
എ​യ​റി​ലാ​യ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബേ​സി​ല്‍ ജോ​സ​ഫി​നെ വീ​ണ്ടും എ​യ​റി​ലാ​ക്കി ആ ​പോ​സ്റ്റ​ര്‍ പോ​സ്റ്റ് ചെ​യ്യു​മ്പോ​ള്‍ കേ​ര​ള പോ​ലീ​സ് സോ​ഷ്യ​ല്‍ മീ​ഡി​യ സെ​ല്ലി​ലെ ഡി​ജി​റ്റ​ര്‍ ക്രി​യേ​റ്റ​ര്‍ സി. ​നി​തീ​ഷ് സാ​ക്ഷാ​ല്‍ ബേ​സി​ല്‍ ത​ന്നെ അ​തി​ന് താ​ഴെ ക​മ​ന്‍റ് ചെ​യ്യു​മെ​ന്ന് സ്വ​പ്‌​ന​ത്തി​ല്‍ പോ​ലും ക​രു​തി​യി​രു​ന്നി​ല്ല. പ​ക്ഷേ കേ​ര​ള പോ​ലീ​സി​നോ​ട് ചി​രി​യു​ടെ ന​മ്പ​ര്‍ ചോ​ദി​ച്ച് ബേ​സി​ല്‍ ജോ​സ​ഫ് ത​ന്നെ ക​മ​ന്‍റി​ട്ടി​രി​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ളി​ലെ മാ​ന​സി​ക​സ​മ്മ​ര്‍​ദം ല​ഘൂ​ക​രി​ക്കാ​നാ​യി കേ​ര​ള പോ​ലീ​സ് ആ​രം​ഭി​ച്ച "ചി​രി' പ​ദ്ധ​തി​യു​ടെ പ്ര​ച​ര​ണാ​ര്‍​ഥ​മാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ ബേ​സി​ല്‍ ജോ​സ​ഫി​ന്‍റെ ട്രോ​ള്‍ മീം ​ഉ​പ​യോ​ഗി​ച്ച് പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫെ​യ്‌​സ്ബു​ക്ക് പേ​ജി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്.

കേ​ര​ള പോ​ലീ​സ് വ​ള​രെ ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ച ഈ ​പോ​സ്റ്റ​ര്‍ ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം, ട്വി​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കേ​ര​ള പോ​ലീ​സി​ന്‍റെ പേ​ജി​ലാ​ണ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് 6.40 ന് ​പോ​ലീ​സി​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ല്‍ പോ​സ്റ്റു ചെ​യ്ത ഈ ​പോ​സ്റ്റ​ര്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു വ​രെ ഫേ​സ്ബു​ക്കി​ല്‍ 9 ല​ക്ഷം പേ​രും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ട്ടു ല​ക്ഷം പേ​രു​മാ​ണ് ക​ണ്ട​ത്.

ക​ഴി​ഞ്ഞദി​വ​സം കോ​ഴി​ക്കോ​ട് ഇ​എം​എ​സ് കോ​ര്‍​പ​റേ​ഷ​ന്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യു​ടെ ഉ​ദ്ഘാ​ട​ന പ​തി​പ്പി​ന്‍റെ ഫൈ​ന​ല്‍ വേ​ദി​യി​ല്‍ ന​ട​ന്ന സം​ഭ​വ​മാ​ണ് ബേ​സി​ലി​നെ എ​യ​റി​ലാ​ക്കി​യ​ത്. കാ​ലി​ക്ക​റ്റ് എ​ഫ്‌​സി​ഫോ​ഴ്‌​സ കൊ​ച്ചി മ​ത്സ​രം കാ​ണു​ന്ന​തി​ന് ഫോ​ര്‍​സ കൊ​ച്ചി​യു​ടെ ഉ​ട​മ​സ്ഥ​നാ​യ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പൃ​ഥ്വി​രാ​ജും കാ​ലി​ക്ക​റ്റ് എ​ഫ്‌​സി​യു​ടെ ഉ​ട​മ​സ്ഥ​നാ​യ ബേ​സി​ല്‍ ജോ​സ​ഫും എ​ത്തി​യി​രു​ന്നു.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​നി​ടെ ഒ​രു ക​ളി​ക്കാ​ര​ന് ബേ​സി​ല്‍ കൈ ​കൊ​ടു​ക്കാ​ന്‍ നീ​ട്ടി​യ​പ്പോ​ള്‍ അ​ത് കാ​ണാ​തെ പൃ​ഥ്വി​രാ​ജി​ന് കൈ ​കൊ​ടു​ത്ത് ആ ​താ​രം മ​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദ്രു​ത​ഗ​തി​യി​ലാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യ​ത്. ബേ​സി​ലി​നെ ട്രോ​ളി ന​ട​ന്‍ ടൊ​വി​നോ തോ​മ​സും ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ണും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ര​ള പോ​ലീ​സും സം​ഭ​വം ഏ​റ്റെ​ടു​ത്ത​ത്.

പോ​സ്റ്റ​റി​ല്‍ പൃ​ഥ്വി​രാ​ജി​നെ ചി​രി ഹെ​ല്‍​പ് ലൈ​നാ​യും ബേ​സി​ലി​നെ മാ​ന​സി​ക സ​മ്മ​ര്‍​ദ​വു​മാ​യാ​ണ് പോ​ലീ​സ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബേ​സി​ലി​ന് കൈ​കൊ​ടു​ക്കാ​തെ മ​ട​ങ്ങി​യ ക​ളി​ക്കാ​ര​നെ​യാ​ക​ട്ടെ കു​ട്ടി​ക​ള്‍ എ​ന്ന നി​ല​യി​ലും അ​വ​ത​രി​പ്പി​ച്ചു.

നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ പോ​സ്റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ​ത്. "ന​മ്മ​ളാ​യി​ട്ട് ആ​രെ​യും ഒ​ഴി​വാ​ക്കി​ല്ല, സേ​വ​നം ആ​വ​ശ്യ​മാ​യ​വ​ര്‍​ക്ക് വി​ളി​ക്കാം' എ​ന്ന ക​മ​ന്‍റും കേ​ര​ള പോ​ലീ​സ് പോ​സ്റ്റി​ന് താ​ഴെ ന​ല്‍​കി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ളി​ലെ മാ​ന​സി​ക​സ​മ്മ​ര്‍​ദ്ദം ല​ഘൂ​ക​രി​ക്കാ​നാ​യി പോ​ലീ​സ് ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് ചി​രി. ചി​രി​യു​ടെ 9497900200 എ​ന്ന ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​രി​ലേ​ക്ക് കു​ട്ടി​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി വി​ളി​ക്കാം എ​ന്നാ​ണ് പേ​ജി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​മാ​യി കേ​ര​ള പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​യ ഹ​വി​ല്‍​ദാ​ര്‍ നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി സി. ​നി​തീ​ഷി​ന്‍റേ​താ​ണ് ഈ ​ആ​ശ​യം. അ​ദ്ദേ​ഹം അ​ത് സ്‌​റ്റേ​റ്റ് പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​ര്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി.​പി. പ്ര​മോ​ദ് കു​മാ​റി​നെ അ​റി​യി​ച്ചു. പ്ര​മോ​ദ് കു​മാ​ര്‍ ഒ​കെ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ പേ​ജു​ക​ളി​ല്‍ പ​ങ്കു​വ​ച്ച​ത്.

നി​തീ​ഷ് ത​യാ​റാ​ക്കി​യ പ​ല പോ​സ്റ്റ​റു​ക​ളും വൈ​റ​ലാ​യി​ട്ടു​ണ്ട്. പോ​സ്റ്റി​നു താ​ഴെ നി​ര​വ​ധി പേ​രാ​ണ് ര​സ​ക​ര​മാ​യ പ​ല ക​മ​ന്‍റു​ക​ളും ഇ​ട്ടി​രി​ക്കു​ന്ന​ത്. പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ ഇ​ന്നു രാ​വി​ലെ ഏ​ഴു വ​രെ നൂ​റി​ല​ധി​കം ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ചി​രി ഹെ​ല്‍​പ് ലൈ​നി​ലേ​ക്ക് എ​ത്തി​യ​ത്. സാ​ധാ​ര​ണ​യാ​യി പ്ര​തി​ദി​നം 10 മു​ത​ല്‍ 15 വ​രെ കോ​ളു​ക​ളാ​ണ് ചി​രി​യി​ലേ​ക്ക് എ​ത്താ​റു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.