പാ​വം പ്രാ​വ്; ഡെ​ലി​വ​റി ബോ​യ് ആ​യ അ​വ​സ്ഥ​യി​ലാ​ണ്..., വീ​ഡി​യോ
Wednesday, November 13, 2024 12:52 PM IST
ആ​ളു​ക​ള്‍ മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യു​മൊ​ക്കെ ഇ​ണ​ക്കി വ​ള​ര്‍​ത്താ​റു​ണ്ട​ല്ലൊ. ഉ​ട​മ എ​വി​ടെ പോ​യാ​ലും അ​വ​റ്റ​ക​ള്‍ പി​ന്‍​ചെ​ല്ലും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ട​മ​യും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള കു​സൃ​തി​ക​ളു​ടെ നി​ര​വ​ധി വീ​ഡിയോ​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. അ​വ​യി​ല്‍ മി​ക്ക​തും വൈ​റ​ലു​മാ​കും.

അ​ടു​ത്തി​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നു​ണ്ടാ​യ ഒ​രു വീ​ഡി​യോ പ​റ​യു​ന്ന​ത് ഒ​രു യു​വാ​വി​ന്‍റെ പ്രാ​വി​നെ കു​റി​ച്ചാ​ണ്. ഈ ​പ്രാ​വ് ഇ​യാ​ളു​മാ​യി ന​ല്ല ഇ​ണ​ക്ക​ത്തി​ലാ​ണെ​ന്ന് ദൃ​ശ്യ​ങ്ങ​ള്‍ കാ​ട്ടു​ന്നു. ഈ ​പ്രാ​വി​ന്‍റെ ഒ​രു സ​വി​ശേ​ഷ​ത നെ​റ്റി​സ​ണ്‍​സി​നാ​യി ഈ ​യു​വാ​വ് കാ​ട്ടു​ന്നു​ണ്ട്.

പ്രാ​വു​ക​ളെ സാ​ധാ​ര​ണ​യാ​യി സ​ന്ദേ​ശ​വാ​ഹ​ക​ര്‍ എ​ന്ന് പ​റ​യാ​റു​ണ്ട​ല്ലൊ. കാ​ത​ങ്ങ​ള്‍ താ​ണ്ടി അ​വ സ​ന്ദേ​ശ​ങ്ങ​ള്‍ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​യു​പി​ക്കാ​രന്‍ പ്രാ​വി​നെ ക​ത്ത് കൈ​മാ​റാ​ന്‍ അ​ല്ല മ​റി​ച്ച് പ​ല​ച​ര​ക്ക് സാധനം വാ​ങ്ങി​ക്കാ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ ഒ​രു ക​വ​റി​ല്‍ ഒ​രു കു​റി​പ്പും പ​ണ​വും​വ​ച്ച് പ്രാ​വി​ന്‍റെ ക​ഴു​ത്തി​ല്‍ തൂ​ക്കു​ന്നു. പി​ന്നീ​ട് പ്രാ​വി​നോ​ട് പോ​കേ​ണ്ട ഇ​ടം പ​റ​യു​ന്നു. ശേ​ഷം ദൃ​ശ്യ​ങ്ങ​ളി​ല്‍ പ്രാ​വ് പ​റ​ന്നു​പോ​കു​ന്ന​താ​യി കാ​ണാം. അ​ത് കൃ​ത്യ​മാ​യി ക​ട​യി​ല്‍ എ​ത്തു​ന്നു.

ക​ട​യി​ലു​ള്ള യു​വ​തി അ​തി​നെ പി​ടി​ച്ച് കു​റി​പ്പി​ലു​ള്ള സാ​ധാ​നം ക​ഴു​ത്തി​ല്‍ തൂ​ക്കു​ന്നു. പി​ന്നീട് പ്രാ​വ് ആ​യാ​സ​പ്പെ​ട്ട് തി​രി​കെ പ​റ​ക്കു​ന്നു. ഒ​ടു​വി​ല്‍ സാ​ധന​വു​മാ​യി മു​ത​ലാ​ളി​ക്ക് അ​ടു​ത്തെ​ത്തി. അ​യാ​ള്‍ ആ ​സാ​ധ​നം പ്രാ​വി​ല്‍ നി​ന്ന് വാ​ങ്ങി നെ​റ്റി​സ​ണ്‍​സി​നെ കാ​ട്ടു​ന്നു. ശേ​ഷം പ്രാ​വി​നെ ത​ന്‍റെ കാ​ലി​ല്‍ ഇ​രു​ത്തു​ന്നു.

വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ഈ ​പ്രാ​വ് സ്വി​ഗ്ഗി, സൊ​മാ​റ്റോ ഡെ​ലി​വ​റി ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ഒ​രു കി​ലോ​ഗ്രാം മാ​വോ പ​ഞ്ച​സാ​ര​യോ ഓ​ര്‍​ഡ​ര്‍ ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക'​എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ പ​റ​ഞ്ഞ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.