ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ്ടാ​വ് പി​ടി​യി​ൽ
Sunday, June 16, 2024 5:10 AM IST
കൂ​ത്താ​ട്ടു​കു​ളം: ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ്ടാ​വ് പി​ടി​യി​ൽ. പി​റ​വം പാ​ഴൂ​ർ പോ​ഴി​മ​ല കോ​ള​നി​യി​ൽ ജി​തീ​ഷ് (ജി​ത്തു 24 ) നെ​യാ​ണ് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ത്താ​ട്ടു​കു​ളം മാ​ർ​ക്ക​റ്റി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്ത ബൈ​ക്കാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.

ഏ​ഴി​ന് വൈ​കു​ന്നേ​രം എ​ട്ടി​നാ​ണ് സം​ഭ​വം. പി​റ​വം പാ​ഴൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം മോ​ഷ്ടി​ച്ച​താ​യും, അ​ഞ്ച​ൽ​പ്പെ​ട്ടി ഭാ​ഗ​ത്തു​ള്ള ഒ​രാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച​താ​യും ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ സ​മ്മ​തി​ച്ചു. ഈ ​മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

പ​ത്തോ​ളം കേ​സി​ലെ പ്ര​തി​യാ​ണ്. എ​സ്ഐ പി. ​ശി​വ​പ്ര​സാ​ദ്, എ​എ​സ്ഐ കെ.​വി. മ​നോ​ജ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ കെ.​സി. ഷി​ബി​ൻ, പി.​കെ. സ​ന്തോ​ഷ് തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.