സ്കൂളിന്‍റെ സുവർണജൂബിലിക്ക് സ്നേ​ഹ​സ​മ്മാ​ന​വു​മാ​യി പൂ​ർ​വാ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും
Sunday, June 16, 2024 5:10 AM IST
കോ​ത​മം​ഗ​ലം: സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വ​ടാ​ട്ടു​പാ​റ പൊ​യ്ക ഗ​വ. ഹൈ​സ്കൂ​ളി​ൽ മു​ൻ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും സ്നേ​ഹ സ​മ്മാ​ന​വു​മാ​യി സ്കൂ​ളി​ലെ​ത്തി. ഒ​രു ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന സ്നേ​ഹ സ​മ്മാ​ന​മാ​ണ് മു​ൻ​ഗാ​മി​ക​ൾ വി​ദ്യാ​ല​യ​ത്തി​ന് സ​മ്മാ​നി​ച്ച​ത്.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ക​സേ​ര​ക​ൾ, കു​ട്ടി​ക​ൾ​ക്ക് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ന്ന വാ​ട്ട​ർ പ്യൂ​രി ഫെ​യ​ർ, സ്പീ​ച്ചിം​ഗ് ടേ​ബി​ൾ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ദ്യാ​ല​യ​ത്തി​ന് സ​മ്മാ​നി​ച്ച​ത്.

കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജ​യിം​സ് കോ​റ​ന്പേ​ൽ, വാ​ർ​ഡം​ഗം എ​ൽ​ദോ​സ് ബേ​ബി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി. ​സ​ജി​മോ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മി​നി എ​ന്നി​വ​ർ സ്നേ​ഹ സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി.

മു​ൻ അ​ധ്യാ​പ​ക​രാ​യ ശാ​ന്ത പി. ​അ​യ്യ​പ്പ​ൻ, സു​ലോ​ച​ന, അ​ജി​ത്, സ​രോ​ജി​നി, മേ​രി​ക്കുട്ടി, ച​ന്ദ്രി​ക, ഷൈ​നി, ശ്യാ​മ​ള, ബി​ന്ദു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.