Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വിസ്മയ കാഴ്ചകള് ഒരുക്കി ബേപ്പൂരിൽ ജലമേള
WhatsApp
മലബാറിന്റ പേരും പെരുമയുമാണ് ബേപ്പൂര്. അതിന് നെറ്റിപ്പട്ടം ചാര്ത്തുന്ന, വിനോദ സഞ്ചാരികളെ ആകര്ഷിക്കുന്ന നിരവധി മേളകളാണ് ഇവിടെ നടക്കുന്നത്. അതില് മുന്പന്തിയിലാണ് ജലമേള. കഴിഞ്ഞ കുറച്ചുവര്ഷങ്ങളായി മേള പൊലിമയോടെ തന്നെ നടത്തിപ്പോരുന്നു.
കട്ടസപ്പോര്ട്ടുമായി പ്രദേശവാസികളും ഒപ്പം മുന്നില് നിന്ന് നയിച്ച് മണ്ഡലത്തിന്റെ സ്വന്തം മന്ത്രി പി.എ.മുഹമ്മദ് റിയാസും. വലിയ ഒരുക്കമാണ് ബേപ്പൂരില് ഇത്തവണ നടന്നത്. അതിന് പരിസമാപ്തിയൊരുക്കിയാണ് നാളെ മുതല് കാണികളില് വിസ്മയം തീര്ത്ത് ജലമേള ഒരുങ്ങുന്നത്.
ബേപ്പൂര് അന്താരാഷ്ട്ര വാട്ടര് ഫെസ്റ്റിവല് നാലാം സീസണിനെ വരവേല്ക്കാനൊരുങ്ങി ബേപ്പൂരിലെയും ചാലിയത്തെയും കടലും കടല്ത്തീരവും. ഉത്സവ ലഹരിയാണെങ്ങും. നാല്, അഞ്ച് തീയതികളില് ഡ്രോണ് ഷോ, കൈറ്റ് ഫെസ്റ്റിവല്, വിവിധ ജലകായിക മത്സരങ്ങള്, സംഗീതകലാ പരിപാടികള് തുടങ്ങി സാഹസികതയുടെയും വിനോദത്തിന്റെയും പുതിയ അനുഭവങ്ങള്ക്ക് ഇവിടം സാക്ഷ്യം വഹിക്കും.
അന്താരാഷ്ട്ര സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില് ഇതിനകം ഇടം നേടിയ ബേപ്പൂര് അന്താരാഷ്ട്ര വാട്ടര് ഫെസ്റ്റിവലിനെ വരവേല്ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായി സംഘാടക സമിതി അറിയിച്ചു.
സംസ്ഥാന സര്ക്കാര് ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് വാട്ടര് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഡിസംബർ 27 മുതൽ നടക്കേണ്ടിയിരുന്ന ജലമേള മുൻ പ്രധാനമന്ത്രി മോഹൻസിംഗ് മരിച്ചതിനെ ത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.
പകിട്ടുചാര്ത്തി ആറു വേദികള്
മറീന ബീച്ചിനു പുറമേ ചാലിയം ബീച്ച്, ബേപ്പൂര് തുറമുഖം, പുലിമുട്ട്, ബ്രേക്ക് വാട്ടര്, ഹാര്ബര് റോഡ് എന്നീ സ്ഥലങ്ങള് ഫെസ്റ്റിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്ക്ക് വേദിയാകും. ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്സിലുമായി ചേര്ന്നാണ് ബേപ്പൂര് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
പ്രദേശവാസികളുടെ മനസറിഞ്ഞ് അവര്ക്കുവേണ്ടിയും സര്പ്രൈസുകള് ഫെസ്റ്റ് ഒരുക്കി വച്ചിട്ടുണ്ട്. പ്രദേശവാസികൾക്കായി മത്സ്യബന്ധനം, വലയിറക്കൽ, മരവള്ളം തുഴയൽ, ചൂണ്ടയിടല് തുടങ്ങിയ മത്സരങ്ങളും നടക്കും.
ടൂറിസം, പ്രാദേശിക സംസ്കാരം, ബേപ്പൂരിന്റെ സമുദ്ര പാരമ്പര്യം എന്നിവ പ്രോത്സാഹിപ്പിക്കാനാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. പ്രദേശത്തെ പരമ്പരാഗത കരകൗശല വിദഗ്ധരുടെയും കരകൗശല വിദഗ്ധരുടെയും കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദി കൂടിയാണിത്.
കോസ്റ്റ് ഗാര്ഡിനെ അറിയാം, നാവികസേനയെയും...
നാലിന് എട്ടിന് ബേപ്പൂര് ബ്രേക്ക് വാട്ടറില് സിറ്റ് ഓണ് ടോപ്പ് കയാക്ക് മത്സരങ്ങളോടെയാണ് വാട്ടര് ഫെസ്റ്റിന് തുടക്കമാവുക. ബേപ്പൂര് ബീച്ചില് സെയ്ലിംഗ് മത്സരം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മുതല് ആറു മണി വരെയാണ് ബേപ്പൂര് ബീച്ചിന്റെ ആകാശത്ത് നൂറുകണക്കിന് പട്ടങ്ങള് വര്ണ വിസ്മയം തീര്ക്കുന്ന ഇന്റര്നാഷണല് കൈറ്റ് ഫെസ്റ്റിവല് നടക്കുക.
ബേപ്പൂര് ബ്രേക്ക് വാട്ടറില് ഫ്ളൈ ബോര്ഡ് ഡെമോ, ഡിങ്കി ബോട്ട് റേസ് എന്നിവയും ബേപ്പൂര് മറീനയില് പാരാമോട്ടോറിംഗ്, കോസ്റ്റ്ഗാര്ഡിന്റെ ഡോര്ണിയര് ഫ്ളൈ പാസ്റ്റും നടക്കും. ബേപ്പൂര് ഫെസ്റ്റിന്റെ രണ്ട് ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല് അഞ്ചുവരെ കോസ്റ്റ് ഗാര്ഡിന്റെയും നാവിക സേനയുടെയും കപ്പലുകള് ബേപ്പൂര് തുറമുഖത്ത് പൊതുജനങ്ങള്ക്കായി പ്രദര്ശനത്തിനെത്തും. പ്രദര്ശനം സൗജന്യമായിരിക്കും.
ആകാശക്കാഴ്ചയൊരുക്കി എയര്ഷോ
കോഴിക്കോട്: ടൂറിസംവാട്ടര് ഫെസ്റ്റ് നാലാം പതിപ്പില് വിസ്മയം തീര്ക്കാന് ഇന്ത്യന് എയര് ഫോഴ്സിന്റെ എയര്ഷോയും. ബേപ്പൂര് മറീന ബീച്ചിലാണ് എയര് ഫോഴ്സ് വിസ്മയക്കാഴ്ച ഒരുക്കുന്നത്. നാലിന് ഉച്ചകഴിഞ്ഞു മൂന്നു മുതല് നാലു വരെയാണ് എയര്ഷോ. ഇതിന്റെ പ്രാഥമിക പരിശോധനയും ട്രയല് റണ്ണും നടന്നു ബേപ്പൂര് ഇന്റര്നാഷണല് വാട്ടര് ഫെസ്റ്റില് ഇതാദ്യമായാണ് എയര്ഷോ സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ ബേപ്പൂര് ഇന്റര്നാഷണല് വാട്ടര് ഫെസ്റ്റിന്റെ ഏറ്റവും ആകര്ഷക കാഴ്ചകളിലൊന്നായിരിക്കും ജലകായിക മത്സരങ്ങള്ക്കും വിനോദങ്ങള്ക്കും പുറമേ ഇത്തരം വ്യത്യസ്തങ്ങളായ ആശയങ്ങള് അവതരിപ്പിക്കുന്നതിലൂടെ വാട്ടര് ഫെസ്റ്റിലേക്ക് കൂടുതല് സന്ദര്ശകരെ ആകര്ഷിക്കാനാകുമെന്നാണ് കണക്കുകൂട്ടല്.ഫെസ്റ്റിന്റെ ഭാഗമായുള്ള മത്സരങ്ങള്ക്ക് നാലിന് രാവിലെ എട്ടിന് തുടക്കമാകും.
ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ട
മധുരയിലൊരു മലയാളി ഗ്രാമം
തമിഴ്നാട്ടിലെ മധുരയിലൊരു മലയാളി ഗ്രാമം. മലയാളികൾക്ക് പോലും പരിചിതമല്ലാത്
സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ
അരുംകൊല -2
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സു
മച്ചിനു മുകളിൽ ഒരു മൃതദേഹം -1
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറു
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
പേഴ്സണല് സ്റ്റാഫുകളിലെ ബമ്പര് പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല് പ്രൈവ
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: ഇഷ്ടക്കാർക്ക് വാരിക്കോരി!
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്ത്തകര്ക്കും അവരുടെ പ്രവര്ത്തനങ്ങള്ക്കും എന്നും താ
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവ
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയി
ഡ്രാക്കുളയ്ക്കു മുന്പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര് എന
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ
ആ കോള് നിങ്ങള്ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള് വന്നു. വിളിക്ക
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില് മാലിന്യം മാത്ര
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലന
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള് വയലേലകള്ക്കും പുതുതലമുറയ
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകു
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള് ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്പാലം തുറന്നു, മഴക്കാലമെത്തും മുന്പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല് ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല് താരിഫുകളില് മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല് ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്
ഒക്ടോബര് മാസത്തില് സൗത്ത് ആഫ്രിക്കയില് നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില് നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്പ്രദേശത്ത് മേയാന് വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല് കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള് ദാഹമകറ്റാന് കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര് മാത്തില് സ്വദേശി പാടാച്ചേരി കൊഴുമ്മല് വീട്ടില് രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്ലാല്
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര് ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്ലൈന് തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്പതും
ഹൈറിച്ചിന്റെ ഓണ്ലൈന് മാര്ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്ക്കു മുമ്പ് എറണാകുളം ടൗണ് സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്, പുനലൂര്
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന് ഭര്ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര് കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര് കൊന്നതാ സാറെ. വീട്ടില്നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര് കുനിയില് പുളിയംവീട്ടില് അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
Latest News
കോര്ഡിനേറ്റ് എവരിതിംഗ്; ഓഫീസ് കൃത്യമായി പ്രവര്ത്തിക്കണം, ഉമ തോമസുമായി ഫോണിൽ സംസാരിച്ചതായി അഡ്മിൻ
ഷേഖ് ഹസീനയുടെ വീസാ കാലാവധി ഇന്ത്യ നീട്ടി നല്കി
ആരോഗ്യ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്
യാത്രക്കാരി കുഴഞ്ഞുവീണു; റൂട്ട് മാറ്റി കെഎസ്ആർടിസി, വയോധികയ്ക്ക് പുതുജീവൻ
എൻ.എം. വിജയന്റെ ആത്മഹത്യ; കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി അന്വേഷണസമിതി
Latest News
കോര്ഡിനേറ്റ് എവരിതിംഗ്; ഓഫീസ് കൃത്യമായി പ്രവര്ത്തിക്കണം, ഉമ തോമസുമായി ഫോണിൽ സംസാരിച്ചതായി അഡ്മിൻ
ഷേഖ് ഹസീനയുടെ വീസാ കാലാവധി ഇന്ത്യ നീട്ടി നല്കി
ആരോഗ്യ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്
യാത്രക്കാരി കുഴഞ്ഞുവീണു; റൂട്ട് മാറ്റി കെഎസ്ആർടിസി, വയോധികയ്ക്ക് പുതുജീവൻ
എൻ.എം. വിജയന്റെ ആത്മഹത്യ; കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി അന്വേഷണസമിതി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top