അ​ന്ന​പൂ​ർ​ണ​യു​ടെ നെ​റു​ക​യി​ൽ
വാർത്ത: ഹ​രു​ണി സു​രേ​ഷ് വൈ​പ്പി​ൻ
ഏ​റ്റ​വും ചു​രു​ങ്ങി​യ സ​മ​യ​ത്തി​ൽ ലോ​ക​ത്തി​ലെ ത​ന്നെ വ​ള​രെ ദു​ർ​ഘ​ട​വും ദൈ​ർ​ഘ്യ​മേ​റി​യ​തു​മാ​യ അ​ന്ന​പൂ​ർ​ണ സ​ർ​ക്യൂ​ട്ട് ട്ര​ക്കിം​ഗ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് ഇ​ന്ത്യ ബു​ക്ക്സ് ഓ​ഫ് റി​ക്കാ​ർ​ഡി​ൽ ഇ​ടം നേ​ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മ​ല​യാ​ളി​യും 47 കാ​ര​നു​മാ​യ അ​സ്‌​ലം.

കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് 210 കി​ലോ​മീ​റ്റ​ർ ദു​ർ​ഘ​ട മ​ല​നി​ര​ക​ൾ താ​ണ്ടി 13 ദി​വ​സം കൊ​ണ്ട് ല​ക്ഷ്യ​സ്ഥാ​ന​മാ​യ പൊ​ക്കാ​റോ​യി​ൽ എ​ത്തി​യാ​ണ് അ​സ്‌​ലം ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. അ​വി​ടെ ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക സ്ഥാ​പി​ച്ച​തോ​ടെ അ​സ്‌​ല​മി​ന്‍റെ ഏ​റെ കാ​ല​ത്തെ അ​ഭി​ലാ​ഷ​മാ​ണ് പൂ​വ​ണി​ഞ്ഞ​ത്.

മാ​ർ​ച്ചി​ൽ ന​ട​ന്ന ഈ ​ദൗ​ത്യ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഇ​ന്ത്യ ബു​ക്സ് അ​ധി​കൃ​ത​ർ അം​ഗീ​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

നേ​പ്പാ​ളി​ലെ​ത്തി​യ​ത് പ​രി​ച​യ സ​മ്പ​ത്തു​മാ​യി

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ർ​ക​ന്ധ​യും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മ​റ്റ് ചി​ല മ​ല​നി​ര​ക​ളി​ലും ട്ര​ക്കിം​ഗ് ചെ​യ്ത പ​രി​ച​യ സ​മ്പ​ത്തു​മാ​യാ​ണ് അ​സ്‌​ലം നേ​പ്പാ​ളി​ലേ​ക്ക് പോ​യ​ത്. തു​ട​ർ​ന്ന് 2021ൽ ​നേ​പ്പാ​ളി​ൽ എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പ് പൂ​ർ​ത്തി​യാ​ക്കി.

ഈ ​ദൗ​ത്യ​ത്തി​നി​ട​യി​ലാ​ണ് എ​വ​റ​സ്റ്റി​ലെ മ​റ്റു മ​ല നി​ര​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കി​ട്ടി​യ​തും അ​ന്ന​പൂ​ർ​ണ ട്ര​ക്കിം​ഗി​നു​ള്ള പ്ര​ചോ​ദ​ന​മാ​യ​തും. ഇ​തി​നു​ള്ള ഹോം ​വ​ർ​ക്ക് എ​ന്നോ​ണം ഒ​ന്ന​ര​വ​ർ​ഷ​ത്തെ പ​ഠ​ന​വും പ​രി​ശീ​ല​ന​വും ചെ​യ്യേ​ണ്ടി വ​ന്നു​വെ​ന്ന് അ​സ്‌​ലം പ​റ​യു​ന്നു.

ദു​ഷ്ക​ര​മാ​യ അ​ന്ന​പൂ​ർ​ണ സ​ർ​ക്യൂ​ട്ട്

ഹി​മാ​ല​യ മ​ല​നി​ര​ക​ളി​ൽ നേ​പ്പാ​ൾ ഭാ​ഗ​ത്താ​ണ് അ​ന്ന​പൂ​ർ​ണ സ​ർ​ക്യൂ​ട്ട്. ഇ​ത് കാ​ഠ്മ​ണ്ഡു​വി​ൽ തു​ട​ങ്ങി പൊ​ക്കാ​റ​യി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ബ​സി​സാ​ഹ​ർ, ധാ​രാ​പാ​നി, ചാ​മേ, പി​സം​ഗ് വി​ല്ലേ​ജ്, മ​നാം​ഗ്, ശ്രീ​ഗ​ർ​ഗ, തി​ലി​ച്ചോ ബേ​സ് ക്യാ​മ്പ് എ​ന്നി​വ​യാ​ണ് സ​ർ​ക്യൂ​ട്ടി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ.

ഇ​തി​ൽ തി​ലി​ച്ചോ ലോ​ക​ത്തി​ൽ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു ത​ടാ​ക​മാ​ണ്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഉ​ദ്ദേ​ശം 4,919 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ഇ​ത് സ്ഥി​തി ചെ​യ്യു​ന്ന​ത്. ബേ​സ് ക്യാ​മ്പി​ൽ​നി​ന്നു തി​ലി​ച്ചോ ത​ടാ​ക​ത്തി​ലേ​ക്കു​ള്ള യാ​ത്ര വ​ള​രെ ദു​ർ​ഘ​ടം പി​ടി​ച്ച​താ​ണ​ത്രേ. ഇ​ത് ത​ര​ണം ചെ​യ്ത് എ​ത്തു​ന്ന​ത് യാ​ഖ​ർ​ഗ​യി​ലേ​ക്കാ​ണ്.

അ​വി​ടെ​നി​ന്ന് തൊ​റ​ങ്ഫേ​ടി​യി​ലേ​ക്കും തു​ട​ർ​ന്ന് തൊ​റ​ങ്‌​ലാ​പ്പ​സി​ലു​മെ​ത്തും. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 5,416 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് തൊ​റ​ങ്‌​ലാ​പ്പ​സ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​താ​ണ് അ​ന്ന​പൂ​ർ​ണ സ​ർ​ക്യൂ​ട്ടി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്ഥ​ലം. ട്ര​ക്കിം​ഗി​നെ​ത്തു​ന്ന​വ​ർ തി​ലി​ച്ചോ ത​ടാ​ക​ത്തി​ൽ കൂ​ടാ​തെ ഇ​വി​ടെ​യും ദേ​ശീ​യ പ​താ​ക സ്ഥാ​പി​ക്കാ​റു​ണ്ട്.


മ​റ്റൊ​രു പോ​യ​ന്‍റാ​ണ് മു​ക്തി​നാ​ഥ്. ഇ​വി​ടെ ബു​ദ്ധ​മ​ത​വും ഹി​ന്ദു​മ​ത​വും സ​മ​ന്വ​യി​ച്ചു​ള്ള ഒ​രു ക്ഷേ​ത്ര​മു​ണ്ട്. ഇ​തു ക​ഴി​ഞ്ഞാ​ൽ പി​ന്നെ ജം​സം, മാ​ർ​ഫാ വി​ല്ലേ​ജ് എ​ന്നീ സ്ഥ​ല​ങ്ങ​ളാ​യി. ഈ ​വി​ല്ലേ​ജി​ൽ​നി​ന്നാ​ണ് ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​പ്പി​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്.



താ​ത്തോ പാ​നി​യി​ലെ ചൂ​ടു​ള്ള അ​രു​വി

മ​ർ​ഫാ വി​ല്ലേ​ജ് ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത പോ​യി​ന്‍റ് താ​ത്തോ​പ്പാ​നി​യാ​ണ്. കാ​ളി​ഘ​ണ്ട​കി ന​ദി​യി​ൽ നി​ന്നു​ള്ള ന​ല്ല ത​ണു​പ്പു​ള്ള ജ​ല​പ്ര​വാ​ഹ​ത്താ​ൽ സ​മൃ​ദ്ധ​മാ​ണി​വി​ടം. ഇ​തി​നോ​ട് ചേ​ർ​ന്നു ത​ന്നെ പ്ര​കൃ​തി​യു​ടെ വി​കൃ​തി എ​ന്നോ​ണം ന​ല്ല ചൂ​ടു ജ​ല​മു​ള്ള ഒ​രു അ​രു​വി​യു​മു​ണ്ടി​വി​ടെ.

ന​ദി​യി​ലെ ത​ണു​ത്ത ജ​ല​വും അ​രു​വി​യി​ലെ ചൂ​ടു​വെ​ള്ള​വും പ്ര​ത്യേ​ക അ​ള​വി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത് നി​ർ​മി​ച്ച ഒ​രു കു​ള​വും ഇ​വി​ട​ത്തെ ഹൈ​ലെ​റ്റാ​ണ്. ദി​വ​സ​ങ്ങ​ളോ​ളം ട്ര​ക്കിം​ഗി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ ഇ​വി​ടെ മു​ങ്ങി​ക്കു​ളി​ച്ച് വി​ശ്ര​മി​ച്ച് ക്ഷീ​ണം മാ​റ്റി​യാ​ണ് ക​ട​ന്നു പോ​കാ​റ്.

താ​ത്തോ​പ്പാ​നി ക​ഴി​ഞ്ഞാ​ൽ പി​ന്നെ നേ​രേ ഫി​നി​ഷിം​ഗ് പോ​യി​ന്‍റാ​യ പൊ​ക്കാ​റ​യാ​ണ്. ഇ​വി​ടെ​യാ​ണ് ട്ര​ക്കിം​ഗി​ന്‍റെ സ​മാ​പ​നം.

മ​ല ക​യ​റി​യ​ത് ക​ടു​ത്ത മ​ഞ്ഞു​കാ​ല​ത്ത്

ഇ​ട​മു​റി​യാ​തെ മ​ഞ്ഞു​പെ​യ്യു​ന്ന മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് അ​സ്‌​ലം ട്ര​ക്കിം​ഗ് തു​ട​ങ്ങി​യ​ത്. മു​ഴു​വ​ൻ സ​മ​യ​വും മ​ഞ്ഞു​വീ​ഴ്ച​യു​ള്ള​തി​നാ​ൽ യാ​ത്ര ദു​ഷ്ക​ര​മാ​യി​രു​ന്നു. മ​ഞ്ഞു കാ​ല​മാ​കു​മ്പോ​ൾ മേ​ലെ വി​ല്ലേ​ജു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഇ ​സ​മ​യ​ത്ത് താ​ഴെ കാ​ഠ്മ​ണ്ഡു​വി​ലേ​ക്ക് പോ​കു​ക​യാ​ണ് പ​തി​വ്.

അ​തു​കൊ​ണ്ട് ആ ​റൂ​ട്ടി​ൽ താ​മ​സ​ത്തി​നോ ഭ​ക്ഷ​ണ​ത്തി​നോ ഉ​ള്ള സൗ​ക​ര്യം വ​ള​രെ കു​റ​വാ​യി​രു​ന്നു. എ​ങ്കി​ലും ഈ​ശ്വ​രാ​നു​ഗ്ര​ഹം കൊ​ണ്ട് താ​ൻ നി​ഷ്പ്ര​യാ​സം ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് അ​സ്‌​ലം പ​റ​യു​ന്നു.

ഇ​നി ല​ബു​ച്ചേ, ഐ​ല​ൻ​ഡ് കൊ​ടു​മു​ടി​ക​ൾ

നേ​പ്പാ​ളി​ലെ ത​ന്നെ ല​ബു​ച്ചേ കൊ​ടു​മു​ടി​യും, ഐ​ല​ൻ​ഡ് കൊ​ടു​മു​ടി​യു​മാ​ണ് അ​സ്‌​ല​മി​ന്‍റെ അ​ടു​ത്ത ദൗ​ത്യ​മ​ത്രേ. 2026 ൽ ​ഇ​ത് സ​ഫ​ലീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. അ​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണി​പ്പോ​ൾ.

എ​റ​ണാ​കു​ള​ത്ത് 3 -എ​സ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഓ​ട്ടോ​മേ​ഷ​ൻ ക​മ്പ​നി​യി​ൽ റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ആ​യി ജോ​ലി നോ​ക്കു​ന്ന അ​സ്‌​ലം എ​ട​വ​ന​ക്കാ​ട് ത​ട്ടാ​ര​ത്ത് അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ​യും എ​ച്ച്ഐ​എ​ച്ച്എ​സ്എ​സ് അ​ധ്യാ​പി​ക​യാ​യി​രു​ന്ന വ​ഹീ​ദ​യു​ടെ​യും മ​ക​നാ​ണ്. നൊ​മി റി​സ്വാ​ന​യാ​ണ് ഭാ​ര്യ. മ​ക​ൻ: അ​ഹ​മ്മ​ദ് സ​യാ​ൻ.