ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ധി പ​റ​ഞ്ഞ​ത് 41 കേ​സു​ക​ളി​ൽ, വി​ധി പ​റ​യ​ലി​ൽ റി​ക്കാ​ർ​ഡ്!
ന​വാ​സ് മേ​ത്ത​ർ
2023 മേ​യ് മാ​സം ത​ല​ശേ​രി​യി​ലെ അ​ഞ്ച് സെ​ഷ​ൻ​സ് കോ​ട​തി​ക​ളി​ലാ​യി വി​ചാ​ര​ണ കാ​ത്തു കി​ട​ന്ന​ത് 183 കൊ​ല​പാ​ത​ക ക്കേ​സു​ക​ൾ. കാ​ൽ നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​കം തു​ട​ങ്ങി ര​ണ്ടു​വ​ർ​ഷ മു​മ്പ് ന​ട​ന്ന പാ​നൂ​രി​ലെ വി​ഷ്ണു​പ്രി​യ വ​ധം വ​രെ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ത്തി​ൽ ഒ​ന്ന​ര​വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​യ​ത് 41 കേ​സു​ക​ളു​ടെ വി​ചാ​ര​ണ.

റി​ക്കാ​ർ​ഡ് വേ​ഗ​ത്തി​ൽ ന​ട​ന്ന വി​ചാ​ര​ണ​യി​ൽ വി​ധി വ​ന്ന​പ്പോ​ൾ 21 കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ടു. പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്ത​വും ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷ​ക​ൾ ല​ഭി​ച്ചു. 16 കേ​സു​ക​ളി​ൽ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു.

നാ​ലു കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ കേ​സ് ഒ​ഴി​വാ​ക്കി. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലും നാ​ല് അ​തി​വേ​ഗ കോ​ട​തി​ക​ളി​ലു​മാ​യാ​ണ് 41 കേ​സു​ക​ളി​ൽ ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ട് വി​ധി പ​റ​ഞ്ഞ​ത്.

വി​ചാ​ര​ണ കാ​ത്തു​കി​ട​ന്ന​ത് 1998 മു​ത​ലു​ള്ള കേ​സു​ക​ൾ

1998 മു​ത​ലു​ള്ള കേ​സു​ക​ളാ​യി​രു​ന്നു വി​ചാ​ര​ണ കാ​ത്തു കി​ട​ന്ന​ത്. ചൊ​ക്ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക്രൈം ​ന​മ്പ​ർ 76/ 1998 കേ​സാ​ണ് ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള​ത്. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജി കൊ​ല്ല​പ്പെ​ട്ട ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ട​ന്നു വ​രി​ക​യാ​ണ്.

കാ​ൽ നൂ​റ്റാ​ണ്ടു മു​മ്പു​ള്ള പ​ല കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​യ യു​വാ​ക്ക​ൾ ഇ​പ്പോ​ൾ വി​ചാ​ര​ണ നേ​രി​ടു​മ്പോ​ൾ മു​തി​ർ​ന്ന പൗ​ര​ന്മാ​രാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത്ത​രം കേ​സു​ക​ളി​ൽ പ്ര​തി​ക​ളെ സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​യു​ക​യെ​ന്ന​ത് സ​ങ്കീ​ർ​ണ പ്ര​ക്രി​യ​യാ​യി മാ​റു​മെ​ന്ന് നി​യ​മ രം​ഗ​ത്തു​ള്ള​വ​ർ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

റി​ക്കാ​ർ​ഡ് വേ​ഗം

2023 മേ​യ് മാ​സ​ത്തി​ലെ ക​ണ​ക്കു പ്ര​കാ​രം ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സി​നു കീ​ഴി​ലെ 21 സ്റ്റേ​ഷ​നു​ക​ളി​ലാ​യു​ള്ള 107 കേ​സു​ക​ളും റൂ​റ​ലു​ള്ള 70 കേ​സു​ക​ളു​മു​ൾ​പ്പെ​ടെ​യാ​ണ് വി​ചാ​ര​ണ​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. ഒ​രു കേ​സ് എ​ൻ​ഐ​എ​യ്ക്ക് കൈ​മാ​റു​ക​യും മ​റ്റൊ​രു കേ​സ് കാ​സ​ർ​ഗോ​ഡേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

സി​റ്റി പോ​ലീ​സി​നു കീ​ഴി​ൽ 90 കേ​സു​ക​ളും ക​ണ്ണൂ​ർ റൂ​റ​ലി​നു കീ​ഴി​ൽ 52 കേ​സു​ക​ളു​മാ​ണ് ഇ​പ്പോ​ൾ വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. ഡി​സ്ട്രി​ക് ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​റാ​യി കെ. ​അ​ജി​ത്കു​മാ​ർ ചു​മ​ത​ല​യേ​റ്റ​പ്പോ​ഴാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന കൊ​ല​പാ​ത​ക​ക്കേ​സു​ക​ളു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.


തു​ട​ർ​ന്ന് ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് റി​ക്കാ​ർ​ഡ് വേ​ഗ​ത​യി​ൽ വി​ചാ​ര​ണ ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് സെ​ഷ​ൻ​സ് കോ​ട​തി​ക​ളി​ലെ അ​ഞ്ച് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​രും ഒ​ത്തൊ​രു​മി​ച്ച​പ്പോ​ൾ മി​ന്ന​ൽ വേ​ഗ​ത്തി​ലാ​ണ് വി​ചാ​ര​ണ​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​ത്.

ആ​ർ​എ​സ്എ​സ് നേ​താ​വ് അ​ശ്വ​നി​കു​മാ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ലും കോ​ട​തി വി​ധി പ​റ​ഞ്ഞി​രു​ന്നു.​നി​ര​വ​ധി രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക കേ​സു​ക​ളു​ടെ വി​ചാ​ര​ണ ഇ​പ്പോ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. വൈ​കു​ന്നേ​രം ആ​റു വ​രെ സി​റ്റിം​ഗ് ന​ട​ക്കു​ന്ന കോ​ട​തി​ക​ളും ഇ​ന്ന് ത​ല​ശേ​രി​യി​ലു​ണ്ട്. അ​തി​രാ​വി​ലെ​ത​ന്നെ ന്യാ​യ​ധി​പ​ന്മാ​ർ കോ​ട​തി​യി​ൽ എ​ത്തു​ന്നു​മു​ണ്ട്.

കൊ​ല​പാ​ത​ക​ക്കേ​സു​ക​ളു​ടെ വി​ചാ​ര​ണ തീ​ർ​ക്കാ​ൻ ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ഹൈ​ക്കോ​ട​തി ടാ​ർ​ജ​റ്റ് വ​രെ ന​ൽ​കി​യി​രു​ന്നു. ഇ​ത് വ​ലി​യ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ന്യാ​യ​ധി​പ​ന്മാ​ർ​ക്ക് ടാ​ർ​ജ​റ്റ് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​യി​രു​ന്നു ഒ​രു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

മു​മ്പ് ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ളി​ൽ പ​ല​തി​ലും ന്യാ​യ​ധി​പ​ന്മാ​രി​ല്ലാ​ത്ത​തി​നാ​ൽ വി​ചാ​ര​ണ മു​ട​ങ്ങു​ക​യാ​യി​രു​ന്നു. പ​ല ജു​ഡീ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രും കൊ​ല​പാ​ത​ക​ക്കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ വി​മു​ഖ​ത കാ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​മാ​ർ​ക്ക് ത​ല​ശേ​രി​യി​ൽ ക​ടു​ത്ത ഭീ​ഷ​ണി നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​തു​മൂ​ലം വി​ചാ​ര​ണ വേ​ള​യി​ൽ ന്യാ​യാ​ധി​പ​ന്മാ​ർ​ക്കും പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ക്കും പോ​ലീ​സ് കാ​വ​ൽ വ​രെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഒ​രു രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ക്കേ​സി​ൽ വ​ധ​ശി​ക്ഷ വി​ധി​ച്ച ജ​ഡ്ജി​ക്കെ​തി​രേ കോ​ട​തി അ​ങ്ക​ണ​ത്തി​ൽ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പ്ര​ക​ട​നം ന​ട​ത്തി​യ ച​രി​ത്ര​വും ത​ല​ശേ​രി​ക്കു​ണ്ട്.