കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
സ്വ​ന്തം ലേ​ഖ​ക​ന്‍
ക​ലാ-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും എ​ന്നും താ​ങ്ങും ത​ണ​ലു​മേ​കി​യ ന​ഗ​ര​മാ​ണ് കോ​ഴി​ക്കോ​ട്. നാ​ടി​ന്‍റെ മ​ന​സ് കീ​ഴ​ട​ക്കി​യ ക​ലാ​കാ​ര​ന്‍​മാ​രെ ആ​ദ​രി​ക്കു​ന്ന​തി​ലും അ​വ​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നും എ​ല്ലാ കാ​ല​ത്തും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​ക​ള്‍ മു​ന്നി​ട്ടി​റ​ങ്ങാ​റു​ണ്ട്.

കോ​ഴി​ക്കോ​ട് ടൗ​ണ്‍​ഹാ​ളും ച​രി​ത്ര​മു​റ​ങ്ങു​ന്ന മി​ഠാ​യി​ത്തെ​രു​വും കി​ഡ്സ​ൺ കോ​ർ​ണ​റു​മെ​ല്ലാം ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും കൂ​ടി​ചേ​ര​ലു​ക​ള്‍​ക്കു​മു​ള്ള പ്ര​ധാ​ന വേ​ദി​ക​ളാ​യി​മാ​റാ​റു​ണ്ട്.

ഒ​രു​കാ​ല​ത്ത് മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​നെ സ​ന്തോ​ഷി​പ്പി​ച്ച, ഇ​പ്പോ​ള്‍ ജീ​വി​തം ത​ള്ളി നീ​ക്കാ​ന്‍ പാ​ടു​പെ​ടു​ന്ന ക​ലാ​കാ​ര​ന്‍​മാ​രെ ഓ​ര്‍​ക്കു​ക​യും അ​വ​ര്‍​ക്കു​വേ​ണ്ടി ക​ഴി​യാ​വു​ന്ന​ത് ചെ​യ്യാ​ന്‍ മ​ന​സു​കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന ട്ര​സ്റ്റു​ക​ളി​ല്‍ മു​ന്‍​പ​ന്തി​യി​ലാ​ണ് വി​ശ്വ​ദ​ര്‍​ശ​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്. മ​ണ്‍​മ​റ​ഞ്ഞു​പോ​യ​വ​രും അ​ല്ലാ​ത്ത​വ​രു​മെ​ല്ലാം ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ ഓ​ര്‍​മി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന​തു​ത​ന്നെ​യാ​ണ് പ്ര​ധാ​ന കാ​ര്യം.

ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​ല്ലാം എ​കോ​പി​പ്പി​ക്കു​ക എ​ന്ന​തു​ ചെ​റി​യ കാ​ര്യ​മ​ല്ല. ഇ​വി​ടെ​യാ​ണ് ക​ലാ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​ന്‍​പ​ന്തി​യി​ല്‍ നി​ല്‍​ക്കു​ന്ന വി​ശ്വ​ദ​ര്‍​ശ​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ചെ​യ​ര്‍​മാ​നും ഫോ​ട്ടോ ജേ​ര്‍​ണ​ലി​സ്റ്റു​മാ​യ ഒ. ​സ്‌​നേ​ഹ​രാ​ജ് വേ​റി​ട്ടു​നി​ല്‍​ക്കു​ന്ന​ത്.

വ​ലി​യ​ങ്ങാ​ടി- കു​റ്റി​ച്ചി​റ റോ​ഡി​ല്‍ മി​സ്‌​കാ​ല്‍ പ​ള്ളി​ക്ക് സ​മീ​പം ഗ്‌​ളാ​മ​ര്‍ സ്റ്റു​ഡി​യോ ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹം പ​ഴ​യ​കാ​ല ക​ലാ​കാ​ര​ന്‍​മാ​രെ​യും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രെ​യും ആ​ദ​രി​ക്കു​ന്ന​തി​ലും പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും എ​ന്നും ഉ​ത്സാ​ഹം കാ​ട്ടാ​റു​ണ്ട്.

ഫോ​ട്ടോ​ഗ്ര​ഫി​യും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​വും ഒ​രു​പോ​ലെ കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന​താ​ണ് സ്‌​നേ​ഹ​രാ​ജി​നെ കോ​ഴി​ക്കോ​ട്ടു​കാ​ര്‍​ക്ക് പ്രി​യ​ങ്ക​ര​നാ​ക്കു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് ട്ര​സ്റ്റും അ​തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന സ്‌​നേ​ഹ​രാ​ജും മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.



വെ​സ്റ്റ് ഹി​ല്‍ എ​ട​ക്കാ​ട് വി​പ്ല​വ ക​ലാ​വേ​ദി, സം​സ്‌​കാ​ര ഈ​സ്റ്റ് ഹി​ല്‍ സ​ത്യ​ന്‍ സ്മാ​ര​ക ക​ലാ​വേ​ദി തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സേ​വ​നം സ​മൂ​ഹ ന​ന്‍​മ​യ്ക്ക് എ​ന്ന ല​ക്ഷ്യ​മാ​ണ് ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍.

ട്ര​സ്റ്റി​ന്‍റെ ല​ക്ഷ്യ​വും അ​തു​ത​ന്നെ​യാ​ണ്. അ​ഡ്വ. മ​ഞ്ചേ​രി സു​ന്ദ​ര്‍​രാ​ജ്, സ്വ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി പി. ​വാ​സു, അ​ഡ്വ. ലൂ​ക്കോ ജോ​സ​ഫ്‌, ആ​റ്റ​ക്കോ​യ പ​ള്ളി​ക്ക​ണ്ടി, സ​യ്യി​ദ് ഹാ​ഷിം ശി​ഹാ​ബ് ത​ങ്ങ​ള്‍, എ​ന്‍.​കെ. ത്രി​ജ വെ​സ്റ്റ് ഹി​ല്‍, സ​ജി​കു​മാ​ര്‍, വി​ബി​ന്‍ മൂ​ഴി​ക്ക​ല്‍ എ​ന്നി​വ​ര്‍ ട്ര​സ്റ്റി​നോ​ട് ചേ​ര്‍​ന്ന് നി​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്ടെ വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ന മി​ക​വി​നൊ​പ്പം ത​ന്നെ ഫോ​ട്ടോ ഗ്രാ​ഫി​യും ന​ല്ല രീ​തി​യി​ല്‍ ത​ന്നെ സ്‌​നേ​ഹ​രാ​ജ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. മ​റ്റാ​ര്‍​ക്കും ല​ഭി​ക്കാ​ത്ത പ​ഴ​യ​കാ​ല സി​നി​മാ​താ​ര​ങ്ങ​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഫോ​ട്ടോ​ക​ളു​ടെ അ​പൂ​ര്‍​വ ശേ​ഖ​രം ത​ന്നെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈയിലു​ണ്ട്.


പ​ഴ​യ​കാ​ല ന​ടി​മാ​രാ​യ ഷീ​ല, ജ​യ​ഭാ​ര​തി, ന​ട​ന്‍​മാ​രാ​യ പ്രേം​ന​സീ​ര്‍, സ​ത്യ​ന്‍, മ​ധു ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ​യെ​ല്ലാം ചി​ത്ര​ങ്ങ​ളു​ടെ ശേ​ഖ​ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈയിലു​ള്ള​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മാ​വ​ന്‍ പ​ഴ​യ​കാ​ല പ്ര​ശ​സ്ത കാ​ര്‍ ക​ച്ച​വ​ട​ക്കാ​ര​ന്‍ കൊയ​മ്പ​ത്തൂ​ര്‍ സി. ​ബാ​ല​ന്‍ (കാ​ട്ടൂ​ര്‍ ബാ​ല​ന്‍) ന്‍റെ കൂ​ടെ പ​ഴ​കാ​ല സി​നി​മാ താ​ര​ങ്ങ​ള്‍ എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹം ശേ​ഖ​രി​ച്ച് വ​ച്ച​ത്.

അ​മ്മാ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​യ​മ്പ​ത്തൂ​ര്‍ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ കീ​ഴി​ല്‍ കേ​ര​ള ക​ലാ​നി​ല​യം എ​ന്ന നാ​ട​ക ക​മ്പ​നി​യി​ലൂ​ടെ പ​ഴ​യ​കാ​ല ന​ടി​മാ​രാ​യ ഷീ​ല, ജ​യ​ഭാ​ര​തി, ശാ​ന്തി, ഉ​ഷാ കു​മാ​രി(വെണ്ണീര ആടൈ നിർമല) ന​ട​ന്‍ കു​ഞ്ച​ന്‍ തു​ട​ങ്ങി പ്ര​ശ​സ്ത​രും അ​ല്ലാ​ത്ത​വ​രു​മാ​യ നി​ര​വ​ധി പേ​ര്‍ അ​ന്നു​ണ്ടാ​യി​രു​ന്നു.

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ എ​ല്ലാ​വ​രു​മാ​യും ഇ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്ത​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. എം​ജി​ആ​ര്‍, ശി​വാ​ജി, മു​ത്തു​രാ​മ​ന്‍ തു​ട​ങ്ങി​യ​വ​രെ​ല്ലാം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തു നി​ന്നാ​യി​രു​ന്നു കാ​ര്‍ വാ​ങ്ങി​യി​രു​ന്ന​ത്. പ​ഴ​യ​കാ​ല സി​നി​മ​ക​ള്‍ ചി​ത്രീ​ക​രി​ച്ച കാ​മ​റ ദൃ​ശ്യ​ങ്ങ​ള​ട​ക്കം സ്‌​നേ​ഹ​രാ​ജി​ന്‍റെ കൈ​വ​ശ​മു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഒ. ​ശ്യാം​രാ​ജ് ചെ​ന്നൈ​യി​ലെ പ്ര​ശ്‌​സ്ത സി​നി​മോ​ട്ടോ ഗ്രാ​ഫ​റാ​ണ്.

മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് വി​ശ്വ​ദ​ര്‍​ശ​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റും കേ​ര​ള സ്‌​റ്റേ​റ്റ് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി 53-ാമ​ത് സ​ത്യ​ന്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. വ​ര്‍​ഷം തോ​റും സ​ത്യ​ന്‍ അ​നു​സ്മ​ര​ണം മി​ക​ച്ച രീ​തി​യി​ല്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ട്ര​സ്റ്റി​ന് ക​ഴി​യാ​റു​ണ്ട്.



ഇ​തോ​ടൊ​പ്പം സി​നി​മാ പ്ര​ദ​ര്‍​ശ​ന​വും കു​ട്ടി​ക​ള്‍​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​വി​ത​ര​ണ​വും മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ടി​ന് സാ​ഹി​ത്യ ന​ഗ​രം പ​ദ​വി ല​ഭി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി വി​ശ്വ​ദ​ര്‍​ശ​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് സാ​മൂ​തി​രി രാ​ജ കെ.​സി. ഉ​ണ്ണി​യ​നു​ജ​ന്‍ രാ​ജ​യ​യെ ആ​ദ​രി​ച്ചി​രു​ന്നു.

കോ​ഴി​ക്കോ​ടി​നെ സാ​ഹി​ത്യ ന​ഗ​ര പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ൽ കോ​ഴി​ക്കോ​ട് സാ​മൂ​തി​രി​യു​ടെ ര​ക്ഷാ​ക​ര്‍​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​ണ്ഡി​ത​ന്മാ​രു​ടെ ഉ​ത്സ​വ​മാ​യ രേ​വ​തി പ​ട്ട​ത്താ​ന ച​ട​ങ്ങു​ക​ള്‍ വ​ലി​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.

സാ​മൂ​തി​രി ഭ​ര​ണം അ​വ​സാ​നി​ച്ച​തോ​ടെ പ​ല ച​ട​ങ്ങു​ക​ളും അ​വ​സാ​നി​ച്ചെ​ങ്കി​ലും രേ​വ​തി പ​ട്ട​ത്താ​നം കോ​ഴി​ക്കോ​ടി​ന്‍റെ സാ​ഹി​ത്യ- വൈ​ജ്ഞാ​നി​ക- സാം​സ്‌​കാ​രി​ക​മു​ദ്ര​ണ​മാ​യി ക​രു​തി​പ്പോ​രു​ന്നു.

ല​ഹ​രി വി​രു​ദ്ധ​റാ​ലി​ക​ള്‍, സ​മൂ​ഹ ന​ന്‍​മ ല​ക്ഷ്യം വ​ച്ചു​കൊ​ണ്ടു​ള്ള ല​ഘു​നാ​ട​ക​ങ്ങ​ള്‍, വ​സ്ത്ര വി​ത​ര​ണം, ചി​കി​ല്‍​സാ​സ​ഹാ​യം, ഭ​ക്ഷ​ണ വി​ത​ര​ണം, ഉ​ത്സ​വ​സ​മ​യ​ങ്ങ​ളി​ലെ കി​റ്റ് വി​ത​ര​ണം എ​ന്നി​വ​യെ​ല്ലാം ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്താ​റു​ണ്ട്.

വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​ര്‍​ന്നു​പോ​രു​ന്ന ഉ​ദ്യ​മം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പേ​കാ​നാ​ണ് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ തീ​രു​മാ​നം.