പാട്ടിന്‍റെ വഴിയിൽ രണ്ടു കൂട്ടുകാർ
എ​സ്.​ മ​ഞ്ജു​ളാ​ദേ​വി
കോ​ഴി​ക്കോ​ട് മ​ഹാ​റാ​ണി ഹോ​ട്ട​ൽ... വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് അ​വി​ടെ ഒ​രു ച​ല​ച്ചി​ത്ര ഗാ​ന സെ​മി​നാ​ർ ന​ട​ക്കു​ക​യാ​ണ്. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ഗാ​ന നി​രൂ​പ​ക​ൻ ടി.​പി.​ ശാ​സ്ത​മം​ഗ​ലം ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യു​ടെ ചി​ല പാ​ട്ടു​ക​ളെ വി​മ​ർ​ശി​ച്ച് പ്ര​സം​ഗി​ക്കു​ന്നു.

ഹാ​ളി​നു​ള്ളി​ലേ​ക്ക് പെ​ട്ടെ​ന്ന് ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി ക​ട​ന്നു​വ​ന്നു. ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന ജ​നം ചി​രി​ക്കാ​ൻ തു​ട​ങ്ങി. ഒ​രു നി​മി​ഷം ടി.​പി.​ ശാ​സ്ത​മം​ഗ​ലം ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യെ നോ​ക്കി. ഒ​രു ഭാ​വ​വ്യ​ത്യാ​സ​വു​മി​ല്ലാ​തെ ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി പ്ര​ഭാ​ഷ​ക​നോ​ട് തു​ട​ർ​ന്നു​കൊ​ള്ളാ​ൻ ആം​ഗ്യം കാ​ട്ടി.

പ്ര​സം​ഗ​വേ​ദി​യി​ലാ​ണെ​ങ്കി​ലും എ​ഴു​ത്തി​ലാ​ണെ​ങ്കി​ലും മു​ഖം നോ​ക്കാ​തെ വി​മ​ർ​ശി​ക്കു​ന്ന ടി.​പി.​ശാ​സ്ത​മം​ഗ​ലം വാ​ക്കു​ക​ൾ ഒ​ട്ടും മി​നു​സ​പ്പെ​ടു​ത്താ​തെത​ന്നെ പ്ര​സം​ഗം തു​ട​ർ​ന്നു. ത​ന്നെ വി​മ​ർ​ശി​ക്കു​ന്ന​ത് കേ​ട്ടു​കൊ​ണ്ട് ഹാ​ളി​ന്‍റെ ഒ​രു ഒ​ഴി​ഞ്ഞ കോ​ണി​ലെ ക​സേ​ര​യി​ൽ ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി ഇ​രു​ന്നു.

നി​രൂ​പ​ക​ന്‍റെ പ്ര​സം​ഗം ക​ഴി​ഞ്ഞ​പ്പോ​ൾ സം​ഘാ​ട​ക​ർ ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യോ​ട് പ്ര​സം​ഗി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​തി​യെ വേ​ദി​യി​ൽ ക​യ​റി വ​ള​രെ ശാ​ന്ത​നാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു- ""ശാ​സ്ത​മം​ഗ​ല​ത്തി​ന് എ​ന്നെ വി​മ​ർ​ശി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ള്ളി​ൽ തോ​ന്നു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന് പ​റ​യാം, എ​ഴു​താം. അ​തു​പോ​ലെ എ​ന്‍റെ മ​ന​സി​ൽ വ​രു​ന്ന വ​രി​ക​ൾ എ​ഴു​താ​നു​ള്ള സ്വാ​ത​ന്ത്ര്യം എ​നി​ക്കു​മു​ണ്ട്.''

ഇ​ത് പ​റ​ഞ്ഞ് പു​ഞ്ചി​രി​യോ​ടെ പു​ത്ത​ഞ്ചേ​രി ടി.​പി.​ശാ​സ്ത​മം​ഗ​ല​ത്തെ നോ​ക്കി. അ​താ​യി​രു​ന്നു ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യും ടി.​പി.​ശാ​സ്ത​മം​ഗ​ല​വും ത​മ്മി​ലു​ള്ള സ്നേ​ഹ​സൗ​ഹൃ​ദം. ഈ ​അ​പൂ​ർ​വ സൗ​ഹൃ​ദ​ത്തെ കു​റി​ച്ച് ഗാ​ന നി​രൂ​പ​ക​ൻ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- ""എ​ന്‍റെ പ്ര​കൃ​ത​വും തു​റ​ന്നെ​ഴു​ത്ത് രീ​തി​യും ഗി​രീ​ഷി​ന് അ​റി​യാ​മാ​യി​രു​ന്നു.

ഗി​രീ​ഷി​ന്‍റെ ചി​ല ഗാ​ന​ങ്ങ​ളെ ഞാ​ൻ എ​ന്തു​കൊ​ണ്ട് വി​മ​ർ​ശി​ച്ചു​വെ​ന്ന് എ​ന്നോ​ട് ഒ​രി​ക്ക​ലും ചോ​ദി​ച്ചി​ട്ടി​ല്ല. ഞ​ങ്ങ​ൾ ക​ണ്ടു​മു​ട്ടു​ന്പോ​ൾ ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന സി​നി​മാ​ഗാ​ന​ങ്ങ​ളെക്കുറി​ച്ച് മാ​ത്ര​മാ​ണ് സം​സാ​രി​ച്ചി​രു​ന്ന​ത്.

ഗിരീഷിന്‍റെ ന​ല്ല ഗാ​ന​ങ്ങ​ളെ ന​ല്ല​തെ​ന്ന് ത​ന്നെ ഞാ​ൻ എ​ഴു​തു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്ന​തുകൊ​ണ്ടാ​വാം എ​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​തി​രു​ന്ന​ത്. ഞാ​ൻ ഗി​രീ​ഷി​നെ വി​മ​ർ​ശി​ച്ച് ധാ​രാ​ളം എ​ഴു​തു​ക​യും പ്ര​സം​ഗി​ക്കു​ക​യും ഒ​ക്കെ ചെ​യ്യു​ന്ന കാ​ല​ത്ത് ത​ന്നെ ഞ​ങ്ങ​ൾ ത​മ്മി​ൽ ന​ല്ലൊ​രു ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു.''

ടി.​പി.​ ശാ​സ്ത​മം​ഗ​ലം വി​മ​ർ​ശി​ച്ചി​രു​ന്ന പു​ത്ത​ഞ്ചേ​രി​യു​ടെ പ്ര​ശ​സ്ത ഗാ​ന​ങ്ങ​ളിലൊന്നാണ് "മൗ​ലി​യി​ൽ മ​യി​ൽ​പ്പീ​ലി ചാ​ർ​ത്തി, മ​ഞ്ഞ​പ്പ​ട്ടാം​ബ​രം ചാ​ർ​ത്തി.' ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി ര​ചി​ച്ച് ര​വീ​ന്ദ്ര​ൻ ഈ​ണം ന​ൽ​കി കെ.​എ​സ്.​ ചി​ത്ര ആ​ല​പി​ച്ച മ​നോ​ഹ​ര​ഗാ​ന​മാ​ണി​ത്.

ആ​സ്വാ​ദ​ക ​ല​ക്ഷം നെ​ഞ്ചേ​റ്റി​യ ഗാ​ന​ത്തി​ലെ പ​ല്ല​വി​യി​ലെ ആ​ദ്യ ര​ണ്ട് വ​രി​ക​ളും "ചാ​ർ​ത്തി' എ​ന്ന​വ​സാ​നി​ക്കു​ന്ന​ത് അ​ത്ര ഭം​ഗി​യ​ല്ല എ​ന്ന് ടി.​പി.​ ശാ​സ്ത​മം​ഗ​ലം പ​റ​യു​ന്നു. മൗ​ലി​യി​ൽ അ​താ​യ​ത് ശി​ര​സി​ൽ മ​യി​ൽ​പ്പീ​ലി ചാ​ർ​ത്തി നി​ൽ​ക്കു​ന്ന ശ്രീ​കൃ​ഷ്ണ​ചി​ത്രം മ​നോ​ഹ​രം ത​ന്നെ​യാ​ണ്. എ​ന്നാ​ൽ ഭ​ഗ​വാ​ൻ മ​ഞ്ഞ വ​സ്ത്രം ചാ​ർ​ത്തി എ​ന്ന​തി​നു പ​ക​രം ചു​റ്റി എ​ന്നെ​ഴു​തു​ന്ന​താ​യി​രു​ന്നു ന​ല്ല​ത്.


"ചു​റ്റി' എ​ന്ന വാ​ക്കി​ന്‍റെ ഭം​ഗി അ​റി​യാ​ൻ വ​യ​ലാ​ർ-​ദേ​വ​രാ​ജ​ൻ കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന വ​സു​മ​തി..​. ഋ​തു​മ​തി എ​ന്ന ഗാ​നം ടിപി ഉദാഹരിക്കുന്നു. പാ​ട്ടി​ന്‍റെ ച​ര​ണം തു​ട​ങ്ങു​ന്ന​ത് "ശു​ഭ്ര​പ​ട്ടാം​ബ​രം ചു​റ്റി, ഒ​രു സ്വ​പ്നാ​ട​ക​യെ​പ്പോ​ലെ' എ​ന്ന വ​രി​ക​ളോ​ടെ​യാ​ണ്.

അ​തു​പോ​ലെ ന​ഖ​ക്ഷ​ത​ങ്ങ​ളി​ലെ "മ​ഞ്ഞ​ൾ പ്ര​സാ​ദ​വും'...​എ​ന്ന ഹി​റ്റ് ഗാ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഒ​എ​ൻ​വി എ​ഴു​തു​ന്ന​ത്- "മ​ഞ്ഞ​ൾ പ്ര​സാ​ദ​വും നെ​റ്റി​യി​ൽ ചാ​ർ​ത്തി മ​ഞ്ഞ കു​റി​മു​ണ്ടും ചു​റ്റി'... എ​ന്നാ​ണ്. ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യു​ടെ മൗ​ലി​യി​ൽ മ​യി​ൽ​പ്പീ​ലി ചാ​ർ​ത്തി.. എ​ന്ന ഗാ​ന​ത്തി​ലെ ഈ ​അ​ഭം​ഗി​യെ​ക്കു​റി​ച്ച് ടിപി എ​ഴു​തി​യി​ട്ടു​മുണ്ട്.

അ​തു​പോ​ലെ മീ​ശ​മാ​ധ​വ​നി​ലെ എ​ന്‍റെ എ​ല്ലാ​മെ​ല്ലാ​മ​ല്ലേ.. എ​ന്ന ഗാ​ന​ത്തെ നി​ശി​ത​മാ​യി​ത്ത​ന്നെ ടിപി നേ​രി​ട്ടി​രു​ന്നു. കൂ​ർ​ത്ത​ന​ഖ​വും ഭ​യാ​ന​ക​മാ​യ കൊ​ക്കു​മു​ള്ള പ​രു​ന്തി​നോ​ട് അ​തി​സു​ന്ദ​രി​യാ​യ നാ​യി​ക​യെ ഉ​പ​മി​ച്ച​ത് ശ​രി​യാ​യി​ല്ല എ​ന്ന ടിപിയുടെ വാ​ദ​ങ്ങ​ൾ അ​ന്ന് വ​ലി​യ ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്കി​യി​രു​ന്നു. ആ ​സ​മ​യ​ത്തും ഗി​രീ​ഷു​മാ​യു​ള്ള ന​ല്ല സൗ​ഹൃ​ദ​ത്തി​ന് ഒ​രു പോ​റ​ൽ പോ​ലും ഏ​റ്റി​രു​ന്നി​ല്ല.

ടി.​പി.​ശാ​സ്ത​മം​ഗ​ലം വ​ള​രെ ഇ​ഷ്ട​പ്പെ​ടു​ന്ന പു​ത്ത​ഞ്ചേ​രി​യു​ടെ ഗാ​ന​ങ്ങ​ളു​മു​ണ്ട്. കൃ​ഷ്ണ​ഗു​ഡി​യി​ൽ ഒ​രു പ്ര​ണ​യ​കാ​ല​ത്ത് എ​ന്ന സി​നി​മ​യി​ലെ "പി​ന്നെ​യും പി​ന്നെ​യും ആ​രോ കി​നാ​വി​ന്‍റെ പ​ടി ക​ട​ന്നെ​ത്തു​ന്ന പ​ദ​നി​സ്വ​നം' ... എ​ന്ന ഗാ​നം ടി.​പി.​ശാ​സ്ത​മം​ഗ​ല​ത്തി​ന്‍റെ ഇ​ഷ്ട​ഗാ​ന​മാ​ണ്. അ​തു​പോ​ലെ ദേ​വാ​സു​ര​ത്തി​ലെ "സൂ​ര്യ​കി​രീ​ടം വീ​ണു​ട​ഞ്ഞു... 'എ​ന്ന ഗാ​ന​വും ഏ​റെ പ്രി​യ​ത​രം.

അ​ഗ്നി​ദേ​വ​ൻ എ​ന്ന സി​നി​മ​യി​ലെ "അ​ക്ഷ​ര​ന​ക്ഷത്രം കോ​ർ​ത്ത ജ​പ​മാ​ല​യും'... ന​ന്ദ​ന​ത്തി​ലെ "കാ​ർ​മു​കി​ൽ വ​ർ​ണ​ന്‍റെ ചു​ണ്ടി​ൽ'..., ബാ​ലേ​ട്ട​നി​ലെ "ഇ​ന്ന​ലെ എ​ന്‍റെ നെ​ഞ്ചി​ലെ'..., ക​ഥാ​വ​ശേ​ഷ​നി​ലെ "ക​ണ്ണും ന​ട്ട് കാ​ത്തി​രു​ന്നി​ട്ടും'..., ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള​യി​ലെ "മ​ച്ച​ക​ത്ത​മ്മ​യെ'... തു​ട​ങ്ങി​യ പു​ത്ത​ഞ്ചേ​രി ഗാ​ന​ങ്ങ​ൾ ടി​പി​യു​ടെ ഇ​ഷ്ട​ഗാ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും. ഗാ​ന​നി​രൂ​പ​ണ​ത്തി​ന​പ്പു​റ​മു​ള്ള ഒ​രു ബ​ന്ധ​മാ​യി​രു​ന്നു ഇ​രു​വ​ർ​ക്കു​മി​ട​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ടി​പി​യു​ടെ വാ​ക്കു​ക​ൾ- ""തി​രു​വ​ന​ന്ത​പു​ര​ത്ത് വ​രു​ന്പോ​ൾ എ​ല്ലാം ഗി​രീ​ഷ് എ​ന്നെ വി​ളി​ക്കു​ക​യും ഞ​ങ്ങ​ൾ ക​ണ്ടു​മു​ട്ടു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. അ​വ​സാ​ന​നി​മി​ഷം വ​രെ അ​ത് തു​ട​ർ​ന്നു. ഗി​രീ​ഷ് മ​രി​ക്കു​ന്ന​തി​ന് കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് അ​താ​യ​ത് 2010 ഫെ​ബ്രു​വ​രി ആ​ദ്യം ഞ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ക​ണ്ടി​രു​ന്നു.

ബ​നാ​റ​സ് എ​ന്ന സി​നി​മ​യു​ടെ ഗാ​ന​ സി​ഡി​യു​ടെ പ്ര​കാ​ശ​ന ച​ട​ങ്ങി​ന് എ​ത്തി​യ​താ​യി​രു​ന്നു ഗി​രീ​ഷ്. എ​ന്നെ ക​ണ്ട​യു​ട​നെ അ​ടു​ത്ത് വ​ന്ന് വ​ലി​യ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ഗി​രീ​ഷി​ന് മൊ​ബൈ​ൽ ഫോ​ൺ കി​ട്ടി​യെ​ന്ന് പ​റ​ഞ്ഞ് മൊ​ബൈ​ൽ ന​ന്പ​ർ ഒ​രു ചെ​റി​യ ക​ട​ലാ​സി​ൽ എ​ഴു​തി എ​ന്‍റെ ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ലി​ട്ട് ത​ന്നു.

ഗി​രീ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്കുള്ള ക്ഷണം ഞാ​ൻ സ​ന്തോ​ഷ​പൂ​ർ​വം സ്വീ​ക​രി​ക്കുകയും ചെയ്തു. എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ് ഗി​രീ​ഷ് രോ​ഗ​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ലാ​കു​ന്ന​തും വി​ട പ​റ​ഞ്ഞു​പോ​കു​ന്ന​തും..​! ഞ​ങ്ങ​ളു​ടെ അ​വ​സാ​ന കാ​ഴ്ച​യാ​യി​രു​ന്നു അ​തെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും അ​റി​ഞ്ഞി​രു​ന്നി​ല്ല.