റ​സാ​ഖി​ന്‍റെ ഇ​തി​ഹാ​സം...
ഋ​ഷി
ക​ണ്ണി​ൽ ക​ണ്ട​ത​ല്ല, ചു​മ​രി​ൽ ക​ണ്ട​തെ​ല്ലാ​മാ​ണ് അ​ബ്ദു​ൾ റ​സാ​ഖ് എ​ന്ന തൃ​ശൂ​ർ​കാ​ര​നെ കേ​ര​ള​വ​ർ​മ കോ​ളേ​ജി​ൽ അ​ദ്ഭുത​പ്പെ​ടു​ത്തി​യ​ത്. സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ കൂ​ട്ടു​കാ​ർ​ക്ക് ഓ​ട്ടോ​ഗ്രാ​ഫി​ൽ എ​ഴു​താ​ൻ വേ​ണ്ടി ന​ല്ല ന​ല്ല വ​രി​ക​ൾ ത​പ്പി​പ്പി​ടി​ച്ചു കൊ​ടു​ക്കു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്നു റ​സാ​ഖി​ന്.


എ​ന്നാ​ൽ കേ​ര​ള​വ​ർ​മയി​ൽ കാ​ലു​കു​ത്തി​യ​പ്പോ​ൾ, ഒ​രു​പാ​ട് മ​ഹാ​ര​ഥ​ന്മാ​ർ പ​ഠി​ച്ചി​റ​ങ്ങി​യ ആ ​ക​ലാ​ല​യ​ത്തി​ന്‍റെ ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ​യും ക്ലാ​സ് മു​റി​ക​ളി​ലൂ​ടെ​യും ന​ട​ന്നു ക​യ​റി​യി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ആ ​ചു​മ​രു​ക​ൾ റ​സാ​ഖി​നെ നോ​ക്കി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത് -

എ​ന്തൂ​ട്ടാ​ടാ നീ ​എ​ഴു​തി​ക്കൊ​ടു​ത്തേ.. നീ ​ഈ ചു​മ​രി​ലെ​ഴു​തീ​തൊ​ക്കെ​യൊ​ന്നു വാ​യി​ച്ചേ ...
അ​ങ്ങ​നെ റ​സാ​ഖ് ചു​മ​രു​ക​ൾ വാ​യി​ച്ചു തു​ട​ങ്ങി. താ​ൻ കൂ​ട്ടു​കാ​ർ​ക്ക് ഓ​ട്ടോ​ഗ്രാ​ഫി​ൽ എ​ഴു​താ​ൻ വേ​ണ്ടി ത​പ്പി​പ്പി​ടി​ച്ചു കൊ​ടു​ത്ത വ​രി​ക​ൾ അ​ല്ല ശ​രി​ക്കു​ള്ള എ​ഴു​ത്തൊ​ന്നും കേ​ര​ള​വ​ർ​മയു​ടെ ചു​മ​രു​ക​ളി​ൽ അ​ക്ഷ​ര​ങ്ങ​ൾ ജ്വ​ലി​ക്കു​ക​യാ​ണെ​ന്നും റ​സാ​ഖ് ആ ​നി​മി​ഷം തി​രി​ച്ച​റി​ഞ്ഞു.

വ​ർ​ഷ വ​ർ​ഷാ​ന്ത​ര​ങ്ങ​ളു​ടെ ജ​രാ​ന​ര ബാ​ധി​ച്ചെ​ങ്കി​ലും ഇ​നി​യും എ​ത്ര​യോ ത​ല​മു​റ​ക​ളോ​ടു പ​ട​പൊ​രു​താ​ൻ ആ​ർ​ജ്ജ​വ​മു​ള്ള ഭീ​ഷ്മ പി​താ​മ​ഹ​നെ പോ​ലെ ആ ​വ​രി​ക​ൾ​ ആ​വേ​ശ​ത്തോ​ടെ ചു​മ​രി​ൽ കി​ട​ന്നു തു​ടി​ച്ചു.

ല​ക്ച​ർ നോ​ട്ട് എ​ഴു​തി​യെ​ടു​ക്കും പോ​ലെ അ​ബ്ദു​ൾ റ​സാ​ഖ് കേ​ര​ള​വ​ർ​മ കോ​ള​ജി​ന്‍റെ ചു​മ​രു​ക​ളി​ൽ ആ​രൊ​ക്കെ​യോ കോ​റി​യി​ട്ട ആ ​വ​രി​ക​ൾ പ​ക​ർ​ത്തി​യെ​ഴു​തി. അ​തി​ല​യാ​ൾ വി​ര​ഹം ക​ണ്ടു, പ്ര​ണ​യം ക​ണ്ടു, ക​ലാ​പ​ങ്ങ​ൾ ക​ണ്ടു, പൊ​ട്ടി​ത്തെ​റി​ക്കാ​ൻ വെ​മ്പു​ന്ന അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ ക​ണ്ടു, നി​രാ​ശ​ക​ളു​ടെ കാ​റ്റു ക​ണ്ടു, സ്വ​പ്ന​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ളു​ടെ​യും വെ​ളി​ച്ചം ക​ണ്ടു... ആ ​ചു​മ​ലു​ക​ളി​ൽ റ​സാ​ഖ് കാ​ണാ​ത്ത​താ​യി ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

ന​മ്മു​ടെ ഹൃ​ദ​യ​ര​ക്തം നി​റ​ഞ്ഞ ഈ ​ഇ​ട​നാ​ഴി​ക​ളി​ൽ
മാ​ലാ​ഖ​മാ​രു​ടെ നി​ഴ​ലാ​യി​രു​ന്നു ...
കൊ​ള്ള​രു​താ​ത്ത​വ​രാ​ണ് പ​ല​പ്പോ​ഴും കൊ​ള്ളാ​വു​ന്ന
ഉ​പ​ദേ​ശ​ങ്ങ​ൾ ത​രു​ന്ന​ത്...

തെ​രു​വെ ഒ​രു ചി​ത്രം വ​ര​യ്ക്കു​ക
ചോ​ര​യാ​ൽ ത​ന്നെ
ക​ണ്ണീ​രു​ണ​ങ്ങാ​ത്ത പാ​ത​യി​ൽ
കാ​ട്ടു​നീ​തി​ക​ൾ അ​ന്യ​മാ​കും വ​രെ..

ഒ​രി​ക്ക​ൽ എ​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ ചു​വ​പ്പ്
നീ ​തി​രി​ച്ച​റി​യും,
അ​ന്ന് ഈ ​ഭൂ​മി​യി​ൽ ഞാ​നു​ണ്ടാ​യെ​ന്നു വ​രി​ല്ല..

ഇ​ത്ത​ര​ത്തി​ൽ പ്ര​ണ​യ​വും വി​ര​ഹ​വും വി​പ്ല​വ​വും എ​ല്ലാം ചേ​ർ​ന്ന ഒ​രു കൊ​ളാ​ഷ് ആ​ണ് കേ​ര​ള​വ​ർ​മയി​ലെ ചു​മ​രു​ക​ൾ. പു​തി​യ ത​ല​മു​റ​യ്ക്ക് ഒ​രു​പ​ക്ഷേ ക്രി​ഞ്ച് എ​ന്ന് തോ​ന്നാ​മെ​ങ്കി​ലും ഒ​ന്നോ ര​ണ്ടോ മൂ​ന്നോ വ​രി​ക​ളി​ൽ കു​റി​ച്ചി​ട്ട അ​വ​യ്ക്ക് വ​ല്ലാ​ത്തൊ​രു വ​ശ്യ ഭം​ഗി​യു​ണ്ട്.

2013ൽ ​നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ളേ​ജ് മൊ​ത്തം പെ​യി​ന്‍റ് ചെ​യ്ത​പ്പോ​ൾ നീ​ള​ൻ ബ്ര​ഷു​ക​ളും വൈ​റ്റ് വാ​ഷും മ​ഞ്ഞ പെ​യി​ന്‍റും കാ​ലം കാ​ത്തു​സൂ​ക്ഷി​ച്ച ആ ​അ​ക്ഷ​ര​ക്കൂ​ട്ടു​ക​ളെ മാ​ച്ചു ക​ള​ഞ്ഞു.

കേ​ര​ള​വ​ർ​മയു​ടെ ചു​മ​രു​ക​ൾ​ക്ക് വൈ​ധ​വ്യം സം​ഭ​വി​ച്ച പോ​ലെ... പ​ക്ഷേ മാ​യ്ച്ചു ക​ള​ഞ്ഞ​തെ​ല്ലാം റ​സാ​ഖി​ന്‍റെ എ​ഴു​ത്ത് മേ​ശ​യി​ൽ ഭ​ദ്ര​മാ​യി ഉ​ണ്ടാ​യി​രു​ന്നു. പ​രി​ഭ​വം ചൊ​ല്ലാ​തെ മാ​ഞ്ഞു​പോ​യ കാ​ല​ത്തി​ന്‍റെ എ​ഴു​ത്തു കു​ത്തു​ക​ളെ പു​സ്ത​ക​രൂ​പ​ത്തി​ൽ ആ​ക്കാം എ​ന്ന ചി​ന്ത റ​സാ​ഖി​ൽ നാ​മ്പി​ടു​ന്ന​തും അ​പ്പോ​ഴാ​ണ്. അ​ങ്ങ​നെ ചു​മ​രെ​ഴു​ത്തു​ക​ളി​ൽ നി​ന്ന് ഒ​രു പു​സ്ത​കം പി​റ​ന്നു - കാ​മ്പ​സ് ചു​മ​രി​ലെ ക​ലാ​പ​ങ്ങ​ൾ


ചു​മ​രി​ൽ എ​ഴു​തി​യ​ത് ആ​രൊ​ക്കെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ചി​ല ശ​ക​ല​ങ്ങ​ൾ​ക്കു താ​ഴെ എ​ഴു​തി​യി​ട്ടു​ള്ള പേ​ര് ഇ​ര​ട്ട പേ​രോ കു​റ്റ​പ്പേ​രോ ആ​ണെ​ന്ന് തോ​ന്നു​ന്നു. എ​ഴു​തി​യ​താ​രാ​യാ​ലും എ​ഴു​ത്തു ന​ന്നാ​യാ​ൽ മ​തി എ​ന്ന​ല്ലേ പ്ര​മാ​ണം...

മ​ഷി കൊ​ണ്ടാ​ണ് ചു​മ​രു​ക​ളി​ൽ എ​ല്ലാം എ​ഴു​തി​യി​ട്ടി​രു​ന്ന​ത്. ചു​വ​പ്പി​ലും നീ​ല​യി​ലും ക​റു​പ്പി​ലും ആ​ണ് മോ​ഹി​പ്പി​ക്കു​ന്ന, ചി​ന്തി​പ്പി​ക്കു​ന്ന വാ​ക്യ​ങ്ങ​ൾ പി​റ​ന്ന​ത്. ചു​മ​രു​ക​ൾ വാ​യി​ച്ചു വാ​യി​ച്ചു വ​ന്നാ​ൽ ആ​ർ​ക്കും എ​ന്തെ​ങ്കി​ലു​മൊ​ക്കെ എ​ഴു​താ​ൻ തോ​ന്നു​ന്ന ഒ​രു ഫീ​ൽ കി​ട്ടു​മെ​ന്നും അ​പ്പോ​ൾ മ​ന​സി​ൽ തോ​ന്നു​ന്ന​ത് കേ​ര​ള​വ​ർ​മ്മ​യു​ടെ ചു​മ​രി​ൽ കോ​റി​യി​ട്ടി​ട്ടു​ണ്ടെ​ന്നും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

സ്റ്റാ​മ്പ് ശേ​ഖ​ര​ണ​വും നാ​ണ​യ ശേ​ഖ​ര​ണ​വും ഗൗ​ര​വ​മു​ള്ള ഹോ​ബി​യാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​രെ പോ​ലെ റ​സാ​ഖ് ത​ന്‍റെ ശീ​ല​വും ഹോ​ബി​യു​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന​ത് കേ​ര​ള​വ​ർ​മയു​ടെ ചു​മ​രു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പു​തി​യ ചു​മ​രെ​ഴു​ത്തു​ക​ൾ ആ​ണ്.

ഇ​പ്പോ​ഴും ഇ​ട​യ്ക്കി​ടെ റ​സാ​ഖ് കാ​മ്പ​സി​ൽ പോ​കും. സു​ന്ദ​രി​ക്ക് പൊ​ട്ടു​കു​ത്തി​യ പോ​ലെ ത​ല​ങ്ങും വി​ല​ങ്ങും വ​രി​വ​രി​യാ​യും, നി​ര​യൊ​പ്പി​ച്ചും നി​ര​തെ​റ്റി​ച്ചും കേ​ര​ള​വ​ർ​മ​യി​ലെ പു​തി​യ കു​ട്ടി​ക​ൾ എ​ഴു​തി​യി​ട്ട വാ​ച​ക​ങ്ങ​ൾ വാ​യി​ച്ച് ആ​സ്വ​ദി​ച്ച് അ​വ പ​ക​ർ​ത്തി​യെ​ടു​ക്കും. അ​ല്ലെ​ങ്കി​ൽ മൊ​ബൈ​ലി​ൽ ഫോ​ട്ടോ എ​ടു​ത്തു വ​യ്ക്കും.

ഒ​ന്നാം പ​തി​പ്പി​ൽ നി​ന്ന് ആ​റാം പ​തി​പ്പി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന ഈ ​പു​സ്ത​ക​ത്തി​ൽ 50 പു​തി​യ ചു​മ​രെ​ഴു​ത്തു​ക​ൾ കൂ​ടി​ഇ​പ്പോ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സി​ലും പാ​ല​ക്കാ​ട് വി​ക്ടോ​റി​യ​യി​ലും ഉ​ൾ​പ്പെ​ടെ വി​വി​ധ കോ​ള​ജു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ചു​മ​രെ​ഴു​ത്തു​ക​ൾ കാ​ണാം.

കേ​ര​ള വ​ർ​മ​യി​ലെ ചു​മ​രു​ക​ളി​ൽ പു​തി​യ കു​ട്ടി​ക​ൾ എ​ഴു​തി​യി​ടു​ന്ന വ​രി​ക​ളി​ലും വി​സ്മ​യി​പ്പി​ക്കു​ന്ന അ​ക്ഷ​ര​ക്കൂ​ട്ടു​ക​ളു​ണ്ട്.

അ​രു​തെ​ന്ന് നി​ല​വി​ളി​ച്ചി​ട്ടും പ്രേ​മ​മേ
നീ​യെ​ൻ നി​ഴ​ലി​ൽ ച​വി​ട്ടു​ന്നു..

ച​രി​ത്ര​ത്തി​ന്‍റെ ചോ​ര ന​ന​ഞ്ഞ
വ​ഴി​യോ​ര​ങ്ങ​ളി​ൽ നി​ന്നും സ​ത്യ​സ​ന്ധ​
മാ​യ ജീ​വി​തം ക​ണ്ടെ​ത്തു​ക
നീ ​നി​ന്നെ​ത്ത​ന്നെ എ​നി​ക്ക് ത​ന്നാ​ൽ
ഞാ​നെ​ന്നെ ത​ന്നെ നി​ന​ക്കു​മാ​ത്രം
തീ​റെ​ഴു​തി ത​രും...

ക​ലാ​ല​യ​ങ്ങ​ളി​ൽ നീ​തി നി​ഷേ​ധി​ക്ക​
പ്പെ​ടു​മ്പോ​ൾ അ​ത് നേ​ടി​ത്ത​ന്ന​ത്
കോ​ട്ടി​ട്ട സാ​റു​മ്മാ​ര​ല്ല
കൊ​ടി പി​ടി​ച്ച സ​ഖാ​ക്ക​ളാ​ണ്..

എ​ന്നി​ങ്ങ​നെ നീ​ളു​ന്നു പു​തി​യ കാ​ല​ത്തി​ന്‍റെ ചു​മ​രെ​ഴു​ത്ത്. കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല വി​ദേ​ശ​ത്തും പു​സ്ത​കോ​ത്സ​വ​ങ്ങ​ളി​ലും മ​റ്റും എം. ​എം. എ. ​റ​സാ​ഖി​ന്‍റെ ഈ ​പു​സ്ത​ക​ത്തി​ന് നി​ര​വ​ധി ആ​വ​ശ്യ​ക്കാ​രു​ണ്ട്.

ആ​രോ​ടും അ​നു​വാ​ദം ചോ​ദി​ക്കാ​തെ കേ​ര​ള​വ​ർ​മയു​ടെ ചു​മ​രു​ക​ളി​ൽ ക​ഴി​ഞ്ഞു​പോ​യ നി​മി​ഷ​ത്തി​ലും ഈ ​നി​മി​ഷ​ത്തി​ലും വ​രാ​ൻ പോ​കു​ന്ന നി​മി​ഷ​ങ്ങ​ളി​ലും പു​തി​യ വ​രി​ക​ൾ വി​ട​രും... ആ ​ചു​മ​രെ​ഴു​ത്തു​ക​ൾ തേ​ടി റ​സാ​ഖി​ന്‍റെ കേ​ര​ള​വ​ർ​മയി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ തു​ട​രു​ക​യാ​ണ്...