Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കൊമ്പുകുലുക്കി...
WhatsApp
കോട്ടൂർ സുനിൽ
കുറുമ്പ് കാട്ടുന്ന കുഞ്ഞന്മാരെ കാണണോ, പോക്കിരിയായ 35 കാരനെ കാണണോ, ഗജവീരപട്ടം നേടിയ സോമനെ കാണണോ... ഇതാ ഗജവീരന്മാരുടെ കളിയാട്ട വേദിയിലേക്ക് നിങ്ങൾക്ക് കൊമ്പുകുലുക്കിയുള്ള സ്വാഗതം.
അഗസ്ത്യമലയുടെ അടിവാരത്ത് നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രം പ്രവർത്തനസജ്ജം. കിഫ്ബി അനുവദിച്ച 7 കോടിയോളം രൂപ ചെലവിട്ട് 176 ഹെക്ടർ വന ഭൂമിയിലെ വിപുലവും വിശാലവുമായ ആന പുനരധിവാസ കേന്ദ്രം രാജ്യത്ത് ആദ്യം.
നെയ്യാർ വന്യജീവിസങ്കേതത്തിലെ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ആനകൾ സഞ്ചാരികൾക്ക് കൗതുകവും അത്ഭുതവുമാകുന്നു. കാടിന്റെ ചാരുതയും ഔഷധസമ്പന്നമായ കുളിർക്കാറ്റുമൊക്കെ ഇണചേരുന്ന ഈ വനതാഴ് വാരം കാണാൻ എത്തുന്നവർ മടങ്ങുന്നത് അനൽപ്പമായ അനുഭൂതിയോടെയാണ്.
ആനപാർക്ക് എന്ന പുതിയ അനുഭവം
ആനകൾക്ക് 2006ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടിൽ ഒരു സങ്കേതം ഒരുക്കുന്നത്. അതൊരു പാർക്കായി വിഭാവനം ചെയ്തിരുന്നു. ശ്രീലങ്കൻ മാതൃകയിൽ 2006 ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടിൽ ആനസങ്കേതം ഒരുക്കുന്നത്.
നെയ്യാറിലെ വെള്ളം കയറി കിടക്കുന്ന മനോഹരമായ ഈ ഭാഗം ആനകളുടെ പുനരധിവാസകേന്ദ്രമായി വഴിമാറുന്നത് 2007ൽ. തുടർന്ന് മിന്നുവും ജയശ്രീയുമൊക്കെയായി ആനകൾ ഇവിടെ ഒന്നൊന്നായി എത്താൻ തുടങ്ങി. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കാപ്പുകാട്് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി.
കാട്ടാനയെയും നാട്ടാനയെയും ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഇടത്ത് വളർത്തുക, പ്രായം ചെന്നവയെ സംരക്ഷിക്കുക, കുഞ്ഞുങ്ങളെ സംരക്ഷിക്കുക, പഠനഗവേഷണങ്ങൾ നടത്തുക അതിലുപരി സഞ്ചാരികൾക്ക് ഇതൊക്കെ അനുഭവവേദ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇത് തുറന്നത്.
കേരളത്തിലെ ഏക ആനസംരക്ഷണ പാർക്ക് അങ്ങിനെ കാപ്പുകാടിന്റെ അഭിമാനവുമായി. 100 ലേറെ ആനകളെ സംരക്ഷിക്കാനുള്ള പദ്ധതിയാണിത്. 58 ഹെക്ടർ വിസ്തൃതിയുള്ള പാർക്ക് നിലവിൽ നവീകരിച്ച് വരികയുമാണ്. രണ്ടിൽ തുടങ്ങിയ പാർക്കിൽ ഇപ്പോൾ 12 പെൺവർഗത്തിനാണ് മുൻതൂക്കം.കേവലം മൂന്നര വയസുള്ള കുട്ടിക്കൊമ്പൻ മുതൽ 36 വയസ് പ്രായമുള്ള കാർത്തിക് വരെ.
2007ലാണ് ആന പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നത്. അന്ന് അമ്മുവും മിന്നയും മാത്രം. അന്നു മുതൽ ഇന്നു വരെ ആനകളെ പാർപ്പിക്കുന്നത് ചെറിയ കൂടുകളിലാണ്. ഇനി ഒരേക്കറോളം വലിപ്പമുള്ള വലിയ കൂടുകളിലേക്കു മാറുമെന്നതാണ് പ്രത്യേകത. മദപ്പാടുള്ള ആനകൾക്കു പോലും പുതിയ കേന്ദ്രത്തിൽ ചങ്ങല ഉണ്ടാവില്ല.
പത്തു വയസിനു താഴെ പ്രായമുള്ള 7കുട്ടിയാനകൾ ഉൾപ്പെടെ 15 ആനകൾ കേന്ദ്രത്തിലുണ്ട്. പ്രായാധിക്യത്തിലും തലയെടുപ്പോടെ നിൽക്കുന്ന 83 കാരൻ സോമനാണ് കൂട്ടത്തിലെ കാരണവർ. രണ്ടു കൊല്ലം മുൻപ് എത്തിയ നാലു വയസുകാരി ആരണ്യ കൂട്ടത്തിലെ ഇളമുറക്കാരി.
പ്രായാധിക്യത്താൽ അവശതയിലാകുന്ന നാട്ടാനകൾ, ഉപേക്ഷിക്കപ്പെടുന്നതും പിടിച്ചെടുക്കുന്നതുമായ ആനകൾ, നാട്ടിലിറങ്ങി ശല്യക്കാരായി മാറുന്ന ആനകൾ, വനത്തിൽ കൂട്ടം തെറ്റി പോകുന്ന കുട്ടിയാനകൾ തുടങ്ങിയവയെ ഈ സുരക്ഷിത കേന്ദ്രത്തിൽ പാർപ്പിക്കും. ചികിത്സ നൽകും.
300 ഏക്കർ വനഭൂമി ആനകളുടെ സ്വതന്ത്ര ആവാസ വ്യവസ്ഥക്കായി നീക്കിയിട്ടുണ്ട്. ഉരുക്ക് വേലികൊണ്ട് സംരക്ഷണ കവചമൊരുക്കിയ 120 ഹെക്ടർ പ്രദേശത്ത് ചങ്ങലക്കെട്ടില്ലാതെ മേയാൻ സ്വതന്ത്രമായി വിടും. ഇവിടെ തീറ്റയും നൽകും.
ആനകളെ പാർപ്പിക്കാൻ ഉരുക്ക് വേലി കൊണ്ട് വലയം തീർത്ത 15 എൻക്ലോഷറുകൾ(കൂടുകൾ) ആണുണ്ടാവുക. കൊമ്പനെ പാർപ്പിക്കാനുള്ള ഒരു എൻക്ലോഷറിനു ഒന്നേകാൽ ഏക്കർ വിസ്തൃതി. പിടിയാനകൾക്കും കുട്ടി ആനകൾക്കുമുള്ള കൂടിന്റെ വലിപ്പം 5 ഏക്കർ. ഇങ്ങനെ 7 എണ്ണം.
ഒരു വയസിനു താഴെ പ്രായമുള്ള കുട്ടിയാനകൾക്ക് പ്രത്യേക നഴ്സറി, കാട്ടിൽനിന്നു ലഭിക്കുന്ന കുട്ടി ആനകളെ ആദ്യ ഘട്ടം പാർപ്പിക്കാനുള്ള ക്വാറന്റീൻ സെന്റർ, മദപ്പാടുള്ള ആനകൾക്ക് പ്രത്യേക കൂടുകൾ, നാട്ടിലിറങ്ങുന്ന പ്രശ്നക്കാരായ ആനകളെ പിടികൂടിയാൽ അവയെ മെരുക്കാൻ പ്രത്യേക കൂടുകൾ (ക്രാളുകൾ രണ്ടും കമ്പകം തടിയിൽ നിർമിച്ചത്)... ഇങ്ങനെ ഒട്ടേറെ സൗകര്യങ്ങളുണ്ടാവും.
കേന്ദ്രത്തിലേക്ക് കാട്ടാനകൾ കയറാതിരിക്കാൻ കേന്ദ്രത്തിനു ചുറ്റും മൂന്നേമുക്കാൽ മീറ്റർ ഉയരത്തിൽ ഉരുക്ക് വേലി നിർമിച്ചു. പുറമേ വൈദ്യുത വേലി കവചവും.
ആനയൂട്ട് കാണാം
ആനകൾക്ക് ആഹാരം പാകം ചെയ്യാനുള്ള സെൻട്രൽ കിച്ചനിൽനിന്ന് ഓരോ ആനകൾക്കും ആഹാരമെത്തിക്കും. വിനോദസഞ്ചാരികൾക്ക് മുന്നിൽ ഒരേ സമയം 5 ആനകളെ ഊട്ടാനുള്ള പ്രത്യേക ഇടം. ആനയൂട്ട് കാണാൻ സഞ്ചാരികൾക്ക് ഓപ്പൺ എയർ ഏരിയ. 100 പേർക്ക് ഇരിക്കാൻ സൗകര്യം
ആന മ്യൂസിയം
ആനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസിലാക്കാൻ പാകത്തിൽ 16,000 ചതുരശ്ര അടി വിസ്തീർണത്തിൽ വിപുലമായ ആന മ്യൂസിയം ഒരുക്കുന്നുണ്ട്. ആനകളുടെ അസ്ഥികൂടം ഉൾപ്പെടെ ഇവിടെ സജ്ജീകരിക്കും. മ്യൂസിയം പ്രവർത്തനം ജനുവരി മുതൽ തുടങ്ങും.
പ്രത്യേക ആശുപത്രി
കേന്ദ്രത്തിലെ ആനകൾക്കു പുറമേ നാട്ടാനകൾക്കും ചികിത്സ നൽകാൻ പ്രത്യേക ‘ആന ചികിത്സാ' കേന്ദ്രം. 2 ഡോക്ടർമാരുടെ സേവനം, ലബോറട്ടറി സൗകര്യം. ആനകളെ പരിശോധിക്കാൻ വിപുലമായ ഹാളും ഒരുക്കി. ആനകളുടെ പോസ്റ്റ്മോർട്ടത്തിനും ദഹിപ്പിക്കാനും പ്രത്യേക കേന്ദ്രം.
ഇവിടെ എന്തൊക്കെ..
ആനകളുടെ കാഴ്ചയ്ക്കു പുറമേ വിവിധ പരിപാടികളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ആനപ്പുറത്ത് സവാരിയാണ് മുഖ്യം. ആനകളുടെ പുറത്തുകയറി കാട് ചുറ്റാൻ ഇവിടെ സൗകര്യമുണ്ട്.
സ്വദേശികൾക്ക് 100 രൂപ നൽകിയാൽ ആനപ്പുറത്തുകയറാം രാവിലെ 9നും വൈകിട്ട് 5 നും ഇടയ്ക്ക് എത്തിയാലേ ആനപ്പുറത്തുകയറാൻ കഴിയൂ. ആനകളെ സൗകര്യപൂർവം കാണാനും അതിനോട് ഇടപെഴുകാനും സൗകര്യമുണ്ട്.
മുളം കമ്പുകൾ കൊണ്ട് നിർമിച്ച ഇവിടെയിരുന്ന് ജലസംഭരണിയും ആനകളെ കുളിപ്പിക്കുന്നതും കാണാം. കാപ്പുകാട്ടിൽ എത്തുന്നവർക്ക് ഏതു തരത്തിലെ ഭക്ഷണം തരാനും സംവിധാനമുണ്ട്.
കോണ്ടിനെന്റൽ, ചൈനീസ് മുതൽ നാടൻ വരെ. ഇവിടെ സൗകര്യത്തോടുകൂടിയ കേറ്ററിംഗ് കേന്ദ്രം ഇക്കോ കമ്മിറ്റി നടത്തുന്നുണ്ട്.
ആനകൾ മാത്രമല്ല ഈ കാട്ടിലുള്ളത്. മഴക്കാടുകളായ ഇവിടെ കാണാനും കാട്ടിലൂടെ സവാരി നടത്താനും സൗകര്യമുണ്ട്. കാപ്പുകാട്ടിന് അടുത്താണ് മീൻമുട്ടി വെള്ളച്ചാട്ടം.
ഏതു സമയത്തും വെള്ളം വറ്റാത്ത ഈ വെള്ളച്ചാട്ടം കാണാനും അവിടേക്ക് കുന്നും വളവും തിരിഞ്ഞുപോകാനും സാഹസികരായ സഞ്ചാരികൾക്ക് സൗകര്യമുണ്ട്. ഇവിടേക്ക് വാഹനസൗകര്യവും വനംവകുപ്പ് ഒരുക്കി തരും.
കാട്ടിൽ പോകുന്ന വഴിക്ക് കാട്ടുപോത്ത്, മാൻ, കരടി തുടങ്ങിയ മ്യഗങ്ങളെ കാണാനും കഴിയും. മീൻമുട്ടിക്ക് പുറമേ കാട്ടാടികുന്നിലേക്കും തീർഥക്കരയ്ക്കും സഞ്ചാരികളെ കൊണ്ടുപോകും. ഇതിനായി അനുമതി വാങ്ങണം.
‘ജുങ്കോ ഫുറുത കേസ്' ലോകം കണ്ട ഏറ്റവും പൈശാചിക കൊലപാതകം
ആരാണ് ജുങ്കോ ഫുറുത... ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂരതയും യാതനയും അനുഭവിച്ചു മ
ആൾമരം പാടുമ്പോൾ...
ചില കാഴ്ചകൾ അങ്ങനെയാണ്.. നമുക്കൊരിക്കലും അത് മറക്കാൻ കഴിയില്ല. "മനുഷ്യർ നട്ട
സുല്‍ത്താന്‍ ബത്തേരിയുടെ ചരിത്രത്തിളക്കം
സുല്‍ത്താന്‍ ബത്തേരി.. പേരില്‍ തന്നെയുണ്ട് ഒരു തലയെടുപ്പ്. അതുമാത്രമല്ല ഒരുപാ
ഒരേയൊരു ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വീട്ടിലെ ലാൻഡ് ഫോണിൽ ഒരു കോൾ വന്നു. ഫോണെടു
ഉത്തരമലബാറിൽ തെയ്യങ്ങൾ കാൽച്ചിലമ്പണിയുന്നു
തെയ്യക്കാലത്തിന്റെ വരവറിയിച്ച് ദേവസ്ഥാനങ്ങളിൽ ഇക്കഴിഞ്ഞ ശനിയാഴ്ച പത്താമുദയം. ഇ
അന്ന് എസ്ഐ, ഇന്ന് എഡിഎം; കാസർഗോഡ് രാഷ്ട്രീയസമ്മർദത്തിന് ബലിയാടായത് എസ്ഐ
ഡെപ്യൂട്ടി കളക്ടറായും എഡിഎം ആയും ഏറെക്കാലം കാസർഗോഡ് ജോലി ചെയ്തിട്ടുള്ള നവീൻ ബാ
സതീഷ് കൃഷ്ണ സെയിൽ; കേരളത്തിന്റെ 141-ാമത്തെ എംഎൽഎ
കൊങ്കൺ മേഖലയിലെ രാഷ്ട്രീയ നേതാക്കൾക്ക് പൊതുവേ കേരളവുമായി നല്ല അടുപ്പമാണ്.
ഇന്ത്യയുമായി കൈകോർത്ത് ബ്രൂണെ
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഭരണാധികാരി, സ്വർണത്തിൽ തീർത്ത പാത്രങ്ങളിൽ ഭക്ഷ
സിനിമയിലെ ആരും കാണാത്ത ചരിത്രങ്ങൾ...
ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസും എസ്. ജാനകിയും ജയചന്ദ്രനും കെ.എസ്. ചിത്രയും
കാവ്യതാരകങ്ങൾക്ക് അരികെ....
കവി പ്രതിഭകളായ വയലാർ രാമവർമയേയും പി. കുഞ്ഞിരാമൻ നായരേയും പ്രശസ്തകവി ഏ
വിടപറഞ്ഞിട്ടും വിസ്മൃതിയിലാകാതെ...
തമസ്കരിക്കുന്പോഴൊക്കെ പൂർവാധികം ശക്തിപ്രാപിച്ച് തിരിച്ചുവരുന്ന അദ്ഭുതപ്രതി
എൻഡിഎ മുന്നണിയിൽ ഭാഗ്യവാൻ ചിരാഗ് പസ്വാൻതന്നെ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ മത്സരിച്ചതിൽ ഏറ്റവും ഭാഗ്യവാൻ ലോക്ജ
കര്‍ക്കടകം എത്തുമ്പോള്‍...
വരാന്‍ പോകുന്നത് പഞ്ഞമാസമെന്ന ദുഷ്പേരു ചാര്‍ത്തിക്കിട്ടിയ പാവം കര്‍ക്കടക മാ
മാംസക്കൊതിയന്മാർ വയനാടൻ കാടുകൾ താവളമാക്കുന്നു
വയനാടൻ കാടുകൾ മാംസക്കൊതിയന്മാരായ കാട്ടുനായ്ക്കളുടെ താവളമാകുകയാണ്. ഇന്ത്യ
സീനത്തിന്റെ സ്വപ്ന സാഫല്യം
"ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല. കാരണം ആത്മഹത്യ എളുപ്പം ചെയ്യാന്‍ കഴി
ബാർബർ രമേഷ്, കാറുകൾ 400
ബോളിവുഡ് താരങ്ങൾ വരെ രമേഷ് ബാബു എന്ന ബാർബറുടെ കസ്റ്റമറാണ്. എന്നാൽ മുടി വെട്ടാ
ഒഡീഷയിലെ രാഷ്ട്രീയക്കാറ്റിൽ തറപറ്റിയ അതികായൻ
പിതാവ് അതീവ പ്രതാപശാലിയും ഭരണതന്ത്രജ്ഞനും. മകനാകട്ടെ അതിലും മിടുക്കനായ ഭര
മലബാറിലെ കായൽ ടൂറിസം കടലാസിൽ
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതി
ഉയിർത്തെഴുന്നേറ്റ് ചന്ദ്രബാബു നായിഡു; ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ്മേക്കർ
നാരാ ചന്ദ്രബാബു നായിഡു എന്നാണ് തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് എൻ. ചന്ദ്രബ
തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖ
"എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക്
ഭാഗ്യം കടാക്ഷിച്ച ലോക്സഭാംഗങ്ങൾ
രാജ്യത്തെ മിക്ക ലോക്സഭാ മണ്ഡലങ്ങളിലും ലക്ഷക്കണക്കിന് വോട്ടർമാരുണ്ട്. ഇന്നുവരെ
മെലഡിയുടെ രാജ്ഞി
1944 മാർച്ചിൽ ജനിച്ച ബി. വസന്ത എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഈ വർഷം. അതിമ
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
Latest News
നാളെ പ്രത്യേക മന്ത്രിസഭാ യോഗം; വയനാട് പുനരധിവാസം ചർച്ചയാകും
ലോകത്തിന് ആവശ്യമായ പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജം; ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് കോറിഡോർ പുതിയ വികസന പാത തുറക്കും: പ്രധാനമന്ത്രി
വയോധികയുടെ മൃതദേഹം മകന് കുഴിച്ചിട്ട സംഭവം; ഫോറന്‍സിക് ഫലം കാത്ത് പോലീസ്
യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
ദുരന്തബാധിതരുടെ പുനരധിവാസം; മാനദണ്ഡം അർഹത മാത്രം, കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമെന്ന് മന്ത്രി
Latest News
നാളെ പ്രത്യേക മന്ത്രിസഭാ യോഗം; വയനാട് പുനരധിവാസം ചർച്ചയാകും
ലോകത്തിന് ആവശ്യമായ പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജം; ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് കോറിഡോർ പുതിയ വികസന പാത തുറക്കും: പ്രധാനമന്ത്രി
വയോധികയുടെ മൃതദേഹം മകന് കുഴിച്ചിട്ട സംഭവം; ഫോറന്‍സിക് ഫലം കാത്ത് പോലീസ്
യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
ദുരന്തബാധിതരുടെ പുനരധിവാസം; മാനദണ്ഡം അർഹത മാത്രം, കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമെന്ന് മന്ത്രി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top