ക​ല്ലു​ക​ളി​ൽ ച​രി​ത്ര​മെ​ഴു​തി​യ ഹം​പി
അ​നു​മോ​ൾ ജോ​യ്
ക​ല്ലു​ക​ൾ കൊ​ണ്ട് വി​സ്മ​യം തീ​ർ​ത്ത ഹം​പി​യെ​ന്ന പു​രാ​ത​ന ന​ഗ​രം മാ​ടിവി​ളി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ൾ കു​റെ​യാ​യി​രു​ന്നു. പ​ണ്ട് പു​സ്ത​ക​ത്താ​ളു​ക​ളി​ലൂ​ടെ അ​റി​ഞ്ഞ ആ ​ച​രി​ത്ര അ​വ​ശേ​ഷി​പ്പു​ക​ളെ ഒ​രി​ക്ക​ലെ​ങ്കി​ലും കാ​ണ​ണ​മെ​ന്ന് അ​ന്നേ മ​ന​സി​ൽ കു​റി​ച്ചി​രു​ന്നു.

ക​ല്ലു​ക​ൾ ക​ഥ​പ​റ​യു​ന്ന കി​ലോ​മീ​റ്റ​റു​ക​ളോ​ളം പ​ര​ന്നു കി​ട​ക്കു​ന്ന ഒ​രു പു​രാ​ത​ന ന​ഗ​ര​മാ​ണ് ക​ർ​ണാ​ട​ക ബെ​ല്ലാ​രി ജി​ല്ല​യി​ലെ തും​ഗ​ഭ​ദ്ര ന​ദി​ക്ക​ര​യി​ൽ നി​ല​കൊ​ള്ളു​ന്ന ഹം​പി. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ർ ഒ​ന്പ​തി​ന് അ​ങ്കി​ളി​ന്‍റെ ഫോ​ൺ​കോ​ൾ എ​ത്തു​ന്ന​ത്.

ഞ​ങ്ങ​ൾ ഹം​പി​യി​ലേ​ക്ക് പോ​കു​ന്നു​ണ്ട്... നീ ​വ​രു​ന്നു​ണ്ടോ​യെ​ന്ന്... ഞാ​ൻ ആ​കെ ധ​ർ​മ​സ​ങ്ക​ട​ത്തി​ലാ​യി... പൂ​ജ അ​വ​ധി​യാ​തി​നാ​ൽ ഞാ​നും സു​ഹൃ​ത്തും പാ​ല​ക്കാ​ട്ടേക്ക് യാ​ത്ര​പോ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ളോ​ട് കാ​ര്യം പ​റ​ഞ്ഞു.

അ​വ​ൾ ഡ​ബി​ൾ ഹാ​പ്പി... ന​മ്മ​ൾ​ക്ക് പാ​ല​ക്കാ​ട് പി​ന്നെ പോ​കാം. ആ​ദ്യം ഹം​പി ന​ട​ക്ക​ട്ടേ​യെ​ന്ന്... പി​ന്നീ​ട് എ​ല്ലാം പെ​ട്ടെ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ, ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ സു​ഹൃ​ത്തി​ന് ഞ​ങ്ങ​ളു​ടെ കൂ​ടെ വ​രാ​ൻ ക​ഴി​ഞ്ഞി​ല്ല.

11ന് ​രാ​ത്രി ഏ​ഴോ​ടെ കാ​ഞ്ഞ​ങ്ങാ​ട്, മം​ഗ​ളൂ​രു, അ​ങ്കോ​ള, ഹു​ബി​ളി, ഹോ​സ്പോ​ട്ട് വ​ഴി ‌‌‌‌‌‌‌‌വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ ഉ​റ​ങ്ങു​ന്ന ഹം​പി​യി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് 574 കി​ലോ​മീ​റ്റ​റു​ണ്ട് ഹം​പി​യി​ലേ​ക്ക്.

ക​ർ​ണാ​ട​ക​യി​ലെ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു യാ​ത്ര. നെ​ല്ല്, ചോ​ളം, ക​രി​ന്പ്, ക​ട​ല, സൂ​ര്യ​കാ​ന്തി തു​ട​ങ്ങി​യ​വ​യു​ടെ നോ​ക്ക​ത്താ ദൂ​ര​ത്തോ​ളം പ​ട​ർ​ന്നു കി​ട​ക്കു​ന്ന പാ​ട​ങ്ങ​ൾ. കാ​ഴ്ച​ക​ളെ​ല്ലാം ക​ണ്ട് 12ന് ​രാ​വി​ലെ ഏ​ഴോ​ടെ ഞ​ങ്ങ​ൾ ഹം​പി​യി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​ങ്കി​ളി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി.

യാ​ത്ര ചെ​യ്ത​തി​ന്‍റെ ചെ​റി​യ ക്ഷീ​ണം എ​ല്ലാ​വ​രേ​യും അ​ല​ട്ടു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തൊ​ന്നും ഹം​പി​യെ​ന്ന ച​രി​ത്ര​മ​ണ്ണി​ലെ​ത്താ​ൻ ആ​രെ​യും ത​ള​ർ​ത്തി​യി​രു​ന്നി​ല്ല.



ച​രി​ത്ര​ശേ​ഷി​പ്പു​ക​ളു​ടെ വി​ശാ​ല​ഭൂ​മി

പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ സാ​മ്രാ​ജ്യ​മാ​യി​രു​ന്ന വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​ണ് ഹം​പി. 1336 ലാ​ണ് ഹം​പി ന​ഗ​രം സ്ഥാ​പി​ത​മാ​യ​ത്. തും​ഗ​ഭ​ദ്ര ന​ദി​ക്ക​ര​യി​ൽ ആ​രോ എ​ടു​ത്തു​വ​ച്ച​പോ​ലു​ള്ള പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കും പാ​റ മ​ല​ക​ൾ​ക്കും വ​യ​ലു​ക​ൾ​ക്കും ഇ​ട​യി​ലാ​യി 4,187.24 ഹെ​ക്‌​ട​റി​ൽ ഹം​പി​യു​ടെ ച​രി​ത്ര അ​വ​ശേ​ഷി​പ്പു​ക​ൾ ഇ​ന്നും ചി​ത​റി​കി​ട​ക്കു​ന്നു​ണ്ട്.

എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത ക്ഷേ​ത്ര​ങ്ങ​ളും ശി​ല്പ​ങ്ങ​ളും കൊ​ട്ടാ​ര​ങ്ങ​ളും മ​ണ്ഡ​പ​ങ്ങ​ളും സ്മാ​ര​ക​ങ്ങ​ളും പ​ടി​പ്പു​ര​ക​ളും വ​ൻ കോ​ട്ട​ക​ളും ആ​ന​ക്കൊ​ട്ടി​ലും ക​നാ​ലും ജ​ലം​സം​ഭ​ഭ​ര​ണി​ക​ളും മ​റ്റു​മാ​യി 1,600ല​ധി​കം നി​ർ​മി​തി​ക​ളു​ടെ പ​ല​ഭാ​ഗ​ങ്ങ​ളാ​യി ഇ​പ്പോ​ഴും ഇ​വി​ടെ​യു​ണ്ട്.

വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ന്‍റെ പ്ര​താ​പ​കാ​ല​ത്ത് ഹം​പി​യെ ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധാ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ൻ ഓ​രോ രാ​ജാ​ക്ക​ൻ​മാ​രും ശ്ര​ദ്ധി​ച്ചി​രു​ന്നു. ഹം​പി​യെ​ക്കു​റി​ച്ച് സു​ഹൃ​ത്ത് വി​വ​രി​ക്കു​മ്പോ​ൾ ഞാ​ൻ മ​ന​സി​ൽ ഒ​രു ച​രി​ത്ര സി​നി​മ കാ​ണു​ക​യാ​യി​രു​ന്നു.

അ​തി​ൽ കൃ​ഷ്ണ​ദേ​വ​രാ​യ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ രാ​ജ​ക്ക​ൻ​മാ​രും അ​വ​രു​ടെ പോ​രാ​ട്ട​ങ്ങ​ളും നി​റ​ഞ്ഞു നി​ന്നു. എ​വി​ടെ തി​രി​ഞ്ഞാ​ലും ഇ​പ്പോ​ൾ ഉ​രു​ണ്ടു​വീ​ഴു​മെ​ന്ന രീ​തി​യി​ലു​ള്ള പാ​റ​ക്കൂ​ട്ട​ങ്ങ​ളാ​ണ് ഹം​പി​യി​ലു​ള്ള​ത്.

ഒ​പ്പം മ​നോ​ഹ​ര​ങ്ങ​ളാ​യ കൊ​ത്തു​പ​ണി​ക​ളാ​ൽ ക​ട​ഞ്ഞെ​ടു​ത്ത കോ​ട്ട​ക​ളും ക്ഷേ​ത്ര​ങ്ങ​ളും ജ​ല​സം​ഭ​രി​ണി​ക​ളും കൊ​ട്ടാ​ര​ങ്ങ​ളും. ഹം​പി ഒ​രു​ദി​വ​സം കൊ​ണ്ടോ ഒ​രു​മാ​സം കൊ​ണ്ടോ ന​മ്മ​ൾ​ക്ക് ക​ണ്ടു തീ​ർ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ത്ര​യും വി​ശാ​ല​മാ​ണ് അ​തി​ന്‍റെ ഭൂ​മിശാ​സ്ത്രം.

ക​രി​ങ്ക​ല്ലി​ലെ വി​സ്മ​യം

വി​രൂ​പാ​ക്ഷ ക്ഷേ​ത്രം, ഹ​സാ​രെ രാ​മ​ക്ഷേ​ത്രം, കൃ​ഷ്ണ​ക്ഷേ​ത്ര സ​മു​ച്ച​യം, ഹോ​മ​കു​ണ്ഡ, അ​ച്യു​ത​രാ​യ ക്ഷേ​ത്ര സ​മു​ച്ച​യം, വി​ത്ത​ല ക്ഷേ​ത്രം, പ​ട്ടാ​ഭി​രാ​മ ക്ഷേ​ത്രം, ലോ​ട്ട​സ് മ​ഹ​ൽ കോം​പ്ല​ക്സ് തു​ട​ങ്ങി ക​രി​ങ്ക​ല്ലി​ൽ തീ​ർ​ത്ത വി​സ്മ​യ​ങ്ങ​ൾ ഏ​റെ​യു​ണ്ട് ഇ​വി​ടെ.

ഹം​പി​യി​ലെ ഏ​റ്റ​വും പ​ഴ​യ​തും ആ​ക​ർ​ഷ​ണീ​യ​വു​മാ​യ ക്ഷേ​ത്ര​മാ​ണ് വി​രൂ​പാ​ക്ഷ ക്ഷേ​ത്രം. ക​ല്ലി​ൽ കൊ​ത്തി​യ അ​പൂ​ർ​വ ശി​ല്പ​ങ്ങ​ൾ ന​മ്മ​ൾ​ക്ക് ഇ​വി​ടെ കാ​ണാ​ൻ ക​ഴി​യും. 150 അ​ടി ഉ​യ​രം വ​രു​ന്ന ര​ണ്ട് വ​ലി​യ ഗോ​പു​ര​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ പ്രൗ​ഢി കൂ​ട്ടു​ന്ന​ത്.


പ​തി​നൊ​ന്നു നി​ല​ക​ളു​ള്ള ഗോ​പു​ര​ങ്ങ​ൾ ബി​സ്ത​പ​യ്യ ഗോ​പു​ര​ങ്ങ​ൾ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ക്ഷേ​ത്ര ഗോ​പു​ര​ത്തി​ന്‍റെ പ്ര​തി​ബിം​ബം ഉ​ൾ​ച്ചു​വ​രി​ൽ പ​തി​ക്കു​ന്ന പി​ൻ​ഹോ​ൾ കാ​മ​റ എ​ന്ന വി​ദ്യ വി​രൂ​പാ​ക്ഷ ക്ഷേ​ത്ര​ത്തി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്.

ദ്രാ​വി​ഡ ക​ലാ​ചാ​തു​രി​ൽ കൊ​ത്തി​വ​ച്ച മ​ഹാ​കാ​വ്യ​മാ​ണ് ഇ​വി​ടു​ത്തെ ഹ​സാ​രെ രാ​മ ക്ഷേ​ത്രം. രാ​മാ​ണ​യ​ത്തി​ലെ ക​ഥാ സ​ന്ദ​ർ​ഭ​ങ്ങ​ൾ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ ക​ല്ലി​ൽ കൊ​ത്തി​വ​ച്ചി​ട്ടു​ണ്ട്. ശ്രീ​രാ​മ​ന്‍റെ ജ​ന​നം മു​ത​ൽ സ്വ​ർ​ഗാ​രോ​ഹ​ണം വ​രെ​യു​ള്ള ശി​ല്പ​ങ്ങ​ൾ ഇ​വി​ടെ കാ​ണാം.

കൂ​ടാ​തെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഭാ​ഗ​വ​ത സ​ന്ദ​ർ​ഭ​ങ്ങ​ളും ഇ​വി​ടെ കോ​റി​യി​ട്ടി​ട്ടു​ണ്ട്. ബാ​ലി​യു​ടെ​യും സു​ഗ്രീ​വ​ന്‍റെ​യും രാ​ജ​ധാ​നി​യാ​യ കി​ഷ്കി​ന്ധ​യാ​ണ് ഹം​പി​യെ​ന്ന വി​ശ്വാ​സ​മു​ണ്ട്. ഹ​സാ​രെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത ഗ്രാ​നൈ​റ്റി​ൽ തീ​ർ​ത്ത ശി​ല്പ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത് എ​ന്ന​താ​ണ്. ഹം​പി ഭ​രി​ച്ചി​രു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ രൂ​പ​ങ്ങ​ൾ കൊ​ത്തി​വ​ച്ചി​ട്ടു​ണ്ട്.

പു​രാ​ത​ന ബി​സി​ന​സ് ഹ​ബ്ബ്

പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി കാ​ണു​ന്ന ച​രി​ത്രം കോ​റി​യി​ട്ട ക​ല്ലു​ക​ളി​ലൂ​ടെ വെ​റു​തെ​യൊ​ന്ന് ക​ണ്ണോ​ടി​ച്ചാ​ൽ ഹം​പി​യു​ടെ പൂ​ർ​ണ ദൃ​ശ്യം ന​മ്മ​ൾ​ക്ക് ദൃ​ശ്യ​മാ​കും. ഒ​രു കാ​ല​ത്ത് ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ കേ​ന്ദ്ര​മാ​യി​രു​ന്നു ഹം​പി.

വ​ലി​പ്പ​ത്തി​ൽ പാ​രീ​സി​ന്‍റെ മൂ​ന്ന് ഇ​ര​ട്ടി​യു​ണ്ടാ​യി​രു​ന്നു.​ പ്ര​താ​പ​കാ​ല​ത്ത് ര​ണ്ടുകോ​ടി സൈ​ന്യ​ങ്ങ​ൾ അം​ഗ​ബ​ല​മാ​യി ഉ​ണ്ടാ​യി​രു​ന്നു ഹം​പി​യി​ൽ. യൂ​റോ​പ്പി​ൽ നി​ന്നും പോ​ർ​ച്ചു​ഗീ​സി​ൽ നി​ന്നും ക​ച്ച​വ​ട​ത്തി​നാ​യി വ്യാ​പാ​രി​ക​ൾ എ​ത്തി​യി​രു​ന്നു.

1556ൽ ​സു​ൽ​ത്താ​ൻ​മാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​രു​ന്ന​ത് വ​രെ വ്യാ​പാ​ര​പ​ര​മാ​യും സൈ​നി​ക ബ​ല​ത്തി​ലും സ​ന്പ​ത്തി​ലും ഹം​പി മു​ന്നി​ലാ​യി​രു​ന്നു. പൂ​ർ​വ​കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും ശി​ല്പ​ങ്ങ​ളു​ടെ​യും കൊ​ട്ടാ​ര​ങ്ങ​ളു​ടെ​യും പ​ത്തു ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​വി‌​ടെ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു​വെ​ന്ന് അ​റി​യു​മ്പോ​ഴാ​ണ് പ​ണ്ട​ത്തെ വ്യാ​പ്തി​യും പ്രൗ​ഢി​യും വി​വ​ര​ണാ​തീ​ത​മാ​കു​ന്ന​ത്.

വി​ജ​യന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഒ​രു വ്യാ​പാ​ര താ​വ​ള​മാ​യി​രു​ന്ന പാ​ൻ​സൂ​പ്പാ​രി ബ​സാ​റി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ ഹ​സാ​രെ രാ​മ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ന​മു​ക്ക് കാ​ണാം. ത​ക​ർ​ന്നു കി​ട​ക്കു​ന്ന ചു​വ​രു​ക​ളും തൂ​ണു​ക​ളും അ​വ​ശി​ഷ്ട​ങ്ങ​ളും മാ​ത്ര​മേ ഇ​വി​ടെ ഇ​പ്പോ​ൾ കാ​ണാ​ൻ ക​ഴി​യു.

സു​പ്പാ​രി ബ​സാ​റി​ൽ നി​ന്നും കു​റ​ച്ച് മു​ന്നോ​ട്ട് ന​ട​ന്നാ​ൽ രാജ്ഞി​യു​ടെ കൊ​ട്ടാ​ര​ത്തി​ലെ​ത്താം. കൃ​ഷ്ണ​ദേ​വ​രാ​യ​രു​ടെ പ​ത്നി​യാ​യി​രു​ന്ന ചി​ന്നാ ദേ​വി​യു​ടെ​യാ​ണ് ഈ ​കൊ​ട്ടാ​രം. രാ​ജ്ഞി​ക്ക് നീ​രാ​ട്ടി​നാ​യി തീ​ർ​ത്ത ജ​ല​മ​ഹ​ൽ എ​ന്ന കൃ​ത്രി​മ കു​ള​വും കൊ​ട്ടാ​ര​ത്തി​ന​ടു​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്.

ജ​ല​മ​ഹ​ലി​ൽ നി​ന്ന് അ​ല്പം ന​ട​ന്നാ​ൽ ന​മ്മ​ൾ​ക്ക് ലോ​ട്ട​സ് മ​ഹ​ലി​ലെ​ത്തും. ചു​ണ്ണാ​ന്പ്, വെ​ല്ലം, കോ​ഴി​മു​ട്ട, മ​ണ്ണ് എ​ന്നി​വ കൊ​ണ്ട് നി​ർ​മി​ച്ച ലോ​ട്ട​സ് മ​ഹ​ൽ പു​രാ​ത​ന വാ​സ്തു​വി​ദ്യ​യു​ടെ വി​സ്മ​യ കാ​ഴ്ച​യാ​ണ്.

ഹം​പി​യി​ലെ ഗ്രാ​മ കാ​ഴ്ച​ക​ൾ

വ​ർ​ണാ​ഭ​മാ​യൊ​രു രാ​ജ​വാ​ഴ്ച​യു​ടെ അ​വ​ശേ​ഷി​പ്പു​ക​ളാ​ണ് ഹം​പി​യി​ൽ എ​വി​ടെ നോ​ക്കി​യാ​ലും കാ​ണാ​ൻ ക​ഴി​യു​ക. എ​ന്നാ​ൽ, ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രി​ൽ പ​ല​ർ​ക്കും അ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ ച​രി​ത്ര പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് വ​ലി​യ അ​റി​വു​ക​ളി​ല്ല.

കൃ​ഷി​യും ആ​ടു​വ​ള​ർ​ത്ത​ലും ക​ന്നു​കാ​ലി പ​രി​പാ​ല​ന​വു​മൊ​ക്കെ​യാ​ണ് ഇ​വി​ട​ത്തു​കാ​രു​ടെ പ്ര​ധാ​ന ഉ​പ​ജീ​വ​ന​മാ​ർ​ഗം. സ​ഞ്ചാ​ര​മാ​ക​ട്ടെ കാ​ള​വ​ണ്ടി​യി​ലും അ​ല​ങ്ക​രി​ച്ച ട്രാ​ക്‌ടറി​ലു​മൊ​ക്കെ​യാ​ണ്. മ​തി​ലു​ക​ൾ കെ​ട്ടാ​തെ പ​ര​സ്പ​ര സ്നേ​ഹ​ത്തോ​ടെ​യും ഐ​ക്യ​ത്തോ​ടെ​യു​മാ​ണ് ഇ​വ​രു​ടെ ജീ​വി​തം.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് ഇ​രു​ന്ന് സൊ​റ പ​റ​യും. ക​ളി​ക​ൾ ക​ളി​ക്കും. ഭ​ക്ഷ​ണ​മു​ണ്ടാ​ക്കി ക​ഴി​ക്കും. ഇ​ങ്ങ​നെ ഇ​ങ്ങ​നെ പ​ക​യും വി​ദ്വേ​ഷ​വും ഒ​ന്നും ഇ​ല്ലാ​തെ ജീ​വി​ക്കു​ന്ന ഒ​രുകൂ​ട്ടം ജ​ന​ത. ചി​ത്ര​ങ്ങ​ളി​ൽ മാ​ത്രം ക​ണ്ടി​ട്ടു​ള്ള ഒ​രു ഗ്രാ​മ​ത്തി​ന്‍റെ നേ​ർ​ചി​ത്ര​മാ​ണ് ഹം​പി വ​ര​ച്ചു കാ​ട്ടു​ന്ന​ത്.