Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
WhatsApp
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ചിക്കൻ) എന്ന പേര്. ലോകമെന്പാടുമുള്ള കെഎഫ്സി ഔട്ലെറ്റുകളിൽനിന്ന് കോടിക്കണക്കിനു കിലോ ചിക്കൻ വിഭവങ്ങളാണ് ദിവസേന വിറ്റു പോകുന്നത്.
പുതുതലമുറയിലെ ഭക്ഷണശീലങ്ങളിൽ ഇപ്പോൾ കെഎഫ്സിയും പെടും. കെഎഫ്സിയെ അനുകരിച്ച് അതേരീതിയിൽ ചിക്കൻ പാകം ചെയ്യുന്ന മറ്റു നിരവധി കന്പനികളുമുണ്ട്.
ജീവിതത്തിൽ വലിയ പരാജയങ്ങൾ നേരിട്ട ഒരു മനുഷ്യൻ അറുപത്തിരണ്ടാം വയസിൽ തുടങ്ങി വൻ വിജയത്തിലേക്ക് എത്തിച്ച സംരംഭമാണ് കെഎഫ്സി ചിക്കൻ എന്ന ബ്രാൻഡ് എന്ന് പലർക്കും അറിയില്ല.
കേണൽ ഹർലാൻഡ് സാൻഡേഴ്സ് എന്ന വ്യക്തിയാണ് കെഎഫ്സിക്ക് തുടക്കമിട്ടത്. ഇന്നും സാൻഡേഴ്സിന്റെ ചിത്രമാണ് കെഎഫ്സി ചിക്കന്റെ എംബ്ലം ആയി ഉപയോഗിക്കുന്നത്. സ്ഥിരം ഉപയോഗിച്ചിരുന്ന വെളുത്ത പാന്റും കോട്ടുമിട്ട പ്രായം ചെന്ന സാൻഡേഴ്സിന്റെ ചിത്രം ഇപ്പോഴും എല്ലാ കെഎഫ്സി ഔട്ട്ലെറ്റുകളിലും കാണാം.
സർക്കാരിന്റെ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്പോഴാണ് ഹർലാൻഡ് സാൻഡേഴ്സന്റെ ഉള്ളിലെ സംരംഭകൻ ഉണരുന്നത്. സമൂഹത്തെയാകെ പ്രചോദിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതകഥ.
അമേരിക്കയിലെ ഇന്ത്യാനയിലെ ഹെന്റി വാലി പട്ടണത്തിനു സമീപത്തിലുള്ള ഒരു ഗ്രാമത്തിൽ 1890 സെപ്റ്റംബർ ഒന്‍പതിനാണ് ഹർലാൻഡ് ഡേവിഡ് സാൻഡേഴ്സിന്റെ ജനനം. വിൽബർ ഡേവിഡിന്റെയും മാർഗരറ്റ് ആനിന്റെയും മൂന്നു മക്കളിൽ മൂത്തയാൾ.
സാൻഡേഴ്സിന് അഞ്ചു വയസുള്ളപ്പോൾ പിതാവ് മരിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ വീട്ടിൽ ദാരിദ്രം തുടങ്ങി. അതോടെ അദ്ദേഹത്തിന് ഏഴു വയസുള്ളപ്പോൾ അമ്മ ഒരു ടൊമാറ്റോ സംസ്കരണശാലയിൽ ജോലിക്കു പോകാൻ തുടങ്ങി.
അമ്മ ജോലിക്കു പോകുന്പോൾ ഇളയ രണ്ടു കുട്ടികളെ നോക്കേണ്ട ചുമതല ഹർലാൻഡിന്റെ തലയിലായി. അവർക്കായി കൊച്ചു ഹർലാൻഡ് ഭക്ഷണം പാകം ചെയ്തു നൽകുക പതിവായി. കുട്ടികൾക്ക് രുചികരമായ വിഭവങ്ങൾ തയാറാക്കി നൽകാൻ അദ്ദേഹം സ്വന്തമായി പരീക്ഷണങ്ങളും നടത്തി.
അങ്ങനെ അദ്ദേഹത്തിന് ചെറുപ്പം മുതൽ പാചകത്തോട് ഒരു പ്രത്യേക അഭിനിവേശം ഉണ്ടായി. 1899ൽ ഹർലാൻഡിന് ഒന്‍പതു വയസുള്ളപ്പോൾ അമ്മ എഡ്വേർഡ് പാർക്ക് എന്നയാളുമായി രണ്ടാമതും വിവാഹിതയായി.
പക്ഷേ അവരുടെ സന്തോഷം ഒരു കൊല്ലം മാത്രമേ നീണ്ടു നിന്നുള്ളു. 1900ൽ രണ്ടാം ഭർത്താവും മരണമടഞ്ഞു. ആ സമയം വീട്ടിലെ പട്ടിണി മാറ്റാൻ വെറും പത്തുവയസ് മാത്രം പ്രായമുള്ള ഹർലാൻഡ് സാൻഡേഴ്സ് ഒരു ഫാംഹൗസിൽ ജോലിക്കു പോകുന്നുണ്ടായിരുന്നു.
തുടർന്ന് അദ്ദേഹത്തിന്റെ അമ്മ 1902ൽ മൂന്നാമതും വിവാഹിതയായി. വില്യം ബ്രോഡാവൂസ് എന്നയാളുമായാണ് അമ്മയുടെ വിവാഹം നടന്നത്. തുടർന്ന് അവർ അമ്മയുടെ പുതിയ ഭർത്താവിനൊപ്പം ഗ്രീൻവുഡിലേക്ക് താമസം മാറ്റി.
പക്ഷേ പുതിയ അച്ഛനുമായി ഹർലാൻഡ് സാൻഡേഴ്സന് ഒത്തുപോകാൻ സാധിച്ചില്ല. അതുമൂലം ഏഴാം ക്ളാസിൽ സാൻഡേഴ്സൺ പഠനം ഉപേക്ഷിച്ചു. തുടർന്ന് അടുത്തുള്ള ഒരു ഫാം ഹൗസിൽ ജോലിക്കു പോകാൻ തുടങ്ങി.
അവിടംകൊണ്ടും തീർന്നില്ല. രണ്ടാനച്ഛനുമായുള്ള അഭിപ്രായ വ്യത്യാസം മൂലം പതിമൂന്നാം വയസിൽ അദ്ദേഹം വീട്ടിൽനിന്നിറങ്ങിപ്പോയി. തുടർന്ന് കുതിരവണ്ടികൾക്കു പെയിന്റ് ചെയ്യുന്ന ജോലിയിലാണ് അദ്ദേഹം ഏർപ്പെട്ടത്.
വളരെ കഷ്ടപ്പാടുള്ള ആ ജോലി ഉപേക്ഷിച്ച് പതിനാലാം വയസിൽ അദ്ദേഹം സതേൺ ഇന്ത്യാനയിലേക്ക് പോവുകയും അവിടുത്തെ ഒരു ഫാമിൽ ജോലിക്കാരനാവുകയും ചെയ്തു. 1906ൽ അദ്ദേഹം അമ്മയോട് അനുവാദം വാങ്ങി അമ്മാവന്റെ വീട്ടിലേക്ക് പോയി.
സൗത്ത് ഇന്ത്യാനയിലുള്ള ന്യൂ അൽബാനിയിലെ ഒരു ബസ് സർവീസ് കന്പനിയിലായിരുന്നു അമ്മാവൻ ജോലി ചെയ്തിരുന്നത്. സാൻഡേഴ്സണ് അദ്ദേഹം ഒരു ബസ് കണ്ടക്ടറായി ജോലി തരപ്പെടുത്തിക്കൊടുത്തു.
അവിടെനിന്നു പിന്നീട് പലപല ജോലികൾ... ഒടുവിൽ പതിനേഴാം വയസിൽ തന്റെ ജനനത്തിയതി തിരുത്തിയ സർട്ടിഫിക്കറ്റുമായി യുഎസ് സേനയിൽ ഒരു കുതിരവണ്ടിക്കാരനായും സാൻഡേഴ്സ് കയറിപ്പറ്റി.
എന്നാൽ ഒരു വർഷത്തിനു ശേഷം അദ്ദേഹം അമ്മാവൻ അപ്പോൾ താമസിച്ചിരുന്ന അൽബാമ എന്ന സ്ഥലത്തേക്കു പോയി. അമ്മാവൻ അപ്പോൾ സതേൺ റെയിൽവേയിലാണ് ജോലി ചെയ്തിരുന്നത്.
അദ്ദേഹം സാൻഡേഴ്സിന് റെയിൽവേയിൽ ബ്ലാക്സ്മിത്തിന്റെ സഹായിയായി ജോലി വാങ്ങി നൽകി. റെയിൽവേയിൽ ജോലി ചെയ്യുന്പോഴാണ് ജോസഫൈൻ എന്ന പെൺകുട്ടിയെ അദ്ദേഹം കണ്ടുമുട്ടുന്നത്.
1909 ജൂൺ 15ന് അദ്ദേഹം ജോസഫൈനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ മൂന്നു കുട്ടികൾ ജനിച്ചെങ്കിലും ഏക മകൻ ചെറുപ്പത്തിൽ തന്നെ അസുഖം ബാധിച്ചു മരിച്ചു. ഇതിനിടെ അദ്ദേഹം തുടർവിദ്യാഭ്യാസം നേടാനും ശ്രമിച്ചു.
യുഎസിലെ ലിറ്റിൽ റോക്കിൽ നിയമപഠനം പൂർത്തിയാക്കി. തുടർന്ന് മുപ്പതാം വയസിൽ ഒഹിയോ നദിയിൽ ഒരു ബോട്ട് സർവീസ് ആരംഭിച്ചു. ഇതിലൂടെ ഒരു വൻ തുക ലാഭം നേടാൻ അദ്ദേഹത്തിനായി.
എന്നാൽ കഷ്ടകാലം എന്നു പറയട്ടെ അന്ന് ലഭിച്ച ലാഭമായ 22,000 ഡോളർ (അന്ന് അത് വളരെ വലിയൊരു തുകയാണ്) ഉപയോഗിച്ച് അദ്ദേഹം ഒരു കെമിക്കൽ കന്പനി തുടങ്ങി.
എന്നാൽ അത് പൊളിഞ്ഞു പാളീസായി പണം മുഴുവൻ നഷ്ടപ്പെട്ടു. കഷ്ടകാലം അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു. തുടർന്ന് മാക്മില്ലൻ ടയർ കന്പനിയിൽ ജോലിക്കു കയറിയെങ്കിലും അദ്ദേഹം ജോലി ചെയ്ത ബ്രാഞ്ച് ഒരു വർഷത്തിനുള്ളിൽ പൂട്ടി.
പിന്നീട് ഒരു ഓയിൽ കന്പനിയിൽ ജോലിക്കു കയറിയെങ്കിലും 1930ലെ മാന്ദ്യത്തെ തുടർന്ന് അതും പൂട്ടി. ചെല്ലുന്നിടത്തെല്ലാം കഷ്ടകാലം എന്നതായി സാൻഡേഴ്സിന്റെ സ്ഥിതി. അദ്ദേഹത്തിന്റെ അവസ്ഥ കണ്ടാൽ ജീവിതത്തിൽ ഇത്രയും കഷ്ടകാലം പിടിച്ച മനുഷ്യനുണ്ടോ എന്നു പോലും ആരും ചിന്തിച്ചുപോകും.
1930ൽ അദ്ദേഹം ഷെൽ ഓയിൽ കന്പനിയിൽ ജോലി ചെയ്യുന്പോൾ സമീപവാസികൾക്ക് തന്റെ പ്രത്യേക രീതിയിലുള്ള ഫോർമുല ഉപയോഗിച്ചുണ്ടാക്കിയ വറുത്തചിക്കൻ നൽകിയിരുന്നു.
1939ൽ അദ്ദേഹം നോർത്ത് കരോളിനയിലെ ആഷ്വെല്ലി പട്ടണത്തിൽ തന്റെ സന്പാദ്യമുപയോഗിച്ച് ഒരു റസ്റ്ററന്റ് തുടങ്ങി. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ആ റസ്റ്ററന്റ് തീപിടിച്ചു നശിച്ചു.
അവിടംകൊണ്ടും തളരാതെ അദ്ദേഹം ആ റസ്റ്ററന്റ് 140 സീറ്റുകളിലായി വിപുലപ്പെടുത്തി പുതുക്കിപ്പണിതു. അപ്പോഴാണ് 1941 നവംബറിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതും റസ്റ്ററന്റ് പൂട്ടേണ്ടി വരുന്നതും.
ഇതിനിടെ തന്റെ ആദ്യഭാര്യ ജോസഫൈനുമായി അദ്ദേഹം 1947ൽ വേർപിരിഞ്ഞു. 1949ൽ ക്ലൗഡിയ പ്രൈസ് എന്ന സ്ത്രീയെ വിവാഹം കഴിച്ചു. പിന്നീട് മറ്റു ജോലിയൊന്നും ലഭിക്കാതെ വന്നപ്പോൾ ഒരു റസ്റ്ററന്റിൽ സഹായിയായി കൂടി.
അവിടെനിന്നു പടിപടിയായി ഉയർന്ന് റസ്റ്ററന്റിലെ വെയ്റ്റർ ആയി. ആ റസ്റ്ററന്റിൽ വർഷങ്ങളുടെ പരിചയം ആയപ്പോൾ അദ്ദേഹം അവിടുത്തെ അടുക്കളയിലും കയറിപ്പറ്റി. അവിടെ തന്റെ ചിക്കൻ പാചക പരീക്ഷണങ്ങൾ നടത്തി സുഹൃത്തുക്കൾക്കു നൽകി.
എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന് അറുപതു വയസു കഴിഞ്ഞപ്പോൾ തങ്ങൾക്ക് ഇദ്ദേഹം ഒരു ബാധ്യതയായാലോ എന്നു കരുതി ഉടമകൾ റസ്റ്ററന്റിൽനിന്നു പറഞ്ഞുവിട്ടു.
അതോടെ ജീവിക്കാൻ പണമൊന്നുമില്ലാതെ നട്ടം തിരിഞ്ഞ അവസ്ഥയിലെത്തി. ഗത്യന്തരമില്ലാതെ പ്രാദേശിക അധികൃതരോട് താൻ വിരമിക്കുന്നതായി അറിയിച്ച് 105 ഡോളറിന്റെ തന്റെ ആദ്യത്തെ സാമൂഹിക സുരക്ഷാ ചെക്ക് സ്വീകരിച്ചു.
ഒരു മികച്ച വറുത്ത ചിക്കൻ പാചകക്കുറിപ്പ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. റസ്റ്ററന്റിൽ കേണൽ സാൻഡേഴ്സ് തയാറാക്കിയിരുന്ന വറുത്ത ചിക്കൻ ഏറെ പേർക്കും ഇഷ്ടവുമായിരുന്നു.
കേണൽ സാൻഡേഴ്സ് തന്റെ പ്രദേശത്തുടനീളമുള്ള വീടുകളിലേക്കും റസ്റ്ററന്റുകളിലേക്കും നേരിട്ട് ചെന്ന് തന്റെ ചിക്കൻ റെസിപ്പി പ്രൊമോട്ട് ചെയ്യാൻ ശ്രമിച്ചു.
വിവിധ റസ്റ്ററന്റുകളിലേക്ക് നേരിട്ട് ചെന്ന അദ്ദേഹം റസ്റ്ററന്റ് ഉടമകൾക്ക് തന്റെ വറുത്ത ചിക്കൻ അവിടെത്തന്നെ പാകം ചെയ്തു നൽകി. എന്നാൽ പലരും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്.
വീട്ടിൽ പാചകം ചെയ്തു കൊണ്ടുവരുന്ന ചിക്കന്‍ ആയതിനാൽ പലവീട്ടുകാരും ചിക്കൻ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചില്ല. ഒരു റസ്റ്ററന്റിൽതന്നെ പാചകം ചെയ്ത ചിക്കൻ നൽകിയാൽ കച്ചവടം കിട്ടുമെന്ന് അദ്ദേഹത്തിനു തോന്നി.
അപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ ആകെ ഉണ്ടായിരുന്നത് 99 ഡോളർ ആയിരുന്നു. ആയിരത്തിലധികം റസ്റ്ററന്റുകളിൽ അദ്ദേഹം പോയി അവിടെ തന്റെ ചിക്കൻ പാകം ചെയ്തു വിൽക്കാൻ സമ്മതിക്കണമെന്ന് അഭ്യർഥിച്ചു.
പക്ഷേ ആരും ആ വയസന്റെ അപേക്ഷ കൈക്കൊണ്ടില്ല. എന്നിട്ടും അദ്ദേഹം നിരാശനായില്ല. അവസാനം ഒരു റസ്റ്ററന്റുകാർ ഉപാധികളോടെ ചിക്കൻ വിൽക്കാൻ സമ്മതിച്ചു. വിൽക്കുന്ന ചിക്കന്റെ ഒരു ഷെയർ അദ്ദേഹത്തിനു നൽകും.
വിൽക്കാതെ വരുന്നത് അദ്ദേഹം തിരിച്ചെടുക്കണം. ആദ്യമൊക്കെ ഒരുപാടു ചിക്കൻ ബാക്കിവന്നു. കൈയിലുള്ള പണം തീർന്നപ്പോൾ അദ്ദേഹം പരിചയക്കാരിൽ നിന്നു 85 ഡോളർ കടം വാങ്ങി. പിന്നെപ്പിന്നെ അദ്ദേഹത്തിന്റെ ചിക്കന്‍ പ്രചാരം വർധിച്ചു. ഉണ്ടാക്കുന്നതു തികയാത്ത അവസ്ഥയിലെത്തി.
സാൻഡേഴ്സ് തന്റെ ‘രഹസ്യ പാചകക്കുറിപ്പും’ പ്രഷർ ഫ്രയറിൽ ചിക്കൻ പാകം ചെയ്യുന്നതിനുള്ള പേറ്റന്റ് രീതിയും വികസിപ്പിച്ചെടുത്തു. റസ്റ്ററന്റ് ഫ്രാഞ്ചൈസിംഗ് ആശയത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ അദ്ദേഹം 1952ൽ യൂട്ടയിലെ സൗത്ത് സാൾട്ട് ലേക്ക് എന്ന സ്ഥലത്ത് ആദ്യത്തെ കെഎഫ്സി ഫ്രാഞ്ചൈസി ആരംഭിച്ചു.
രാജ്യത്തുടനീളം തന്റെ ഫ്രൈഡ് ചിക്കൻ ഫ്രാഞ്ചൈസിക്കായി അദ്ദേഹം മുഴുവൻ സമയവും സമർപ്പിച്ചു. പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കെന്റക്കി ഫ്രൈഡ് ചിക്കന്‍ അത്ര കണ്ടു അമേരിക്കയിൽ ആരാധകരുണ്ടായി.
അമേരിക്കയിലെ ചിക്കന്റെ പര്യായംതന്നെ കെഎഫ്സി എന്നായി മാറി. പിന്നെ സാവധാനം രാജ്യത്തിന് പുറത്തേക്കു തന്റെ ഫ്രാഞ്ചൈസികൾ വ്യാപിപ്പിച്ചു. ഫ്രാഞ്ചൈസികൾക്ക് തന്റെ റെസിപി പ്രകാരമുള്ള മസാലക്കൂട്ടുകൾ അദ്ദേഹം നേരിട്ടു വിതരണം ചെയ്തു.
അതുപയോഗിക്കുന്ന കെഎഫ്സി ചിക്കന്‍ ലോകമെമ്പാടും ഒരു രുചിയായി. 1964 ആയപ്പോഴേക്കും തന്റെ 73ാം വയസിൽ കേണൽ സാൻഡേഴ്സിന് 600 കെഎഫ്സി ഫ്രാഞ്ചൈസികൾ ഉണ്ടായിരുന്നു.
ജോൺ വൈ. ബ്രൗൺ ജൂണിയറിന്റെയും ജാക്ക് സി. മാസിയുടെയും നേതൃത്വത്തിലുള്ള ചെറുപ്പക്കാരായ ഒരു കൂട്ടം നിക്ഷേപകർക്ക് അദ്ദേഹം 1964ൽ തന്റെ കമ്പനി രണ്ടു മില്യൺ ഡോളറിന് (ഇന്ന് 18.9 ദശലക്ഷം ഡോളർ) വിറ്റു.
എന്നാൽ കാനഡയിലെ പ്രവർത്തനങ്ങളുടെ നിയന്ത്രണം അദ്ദേഹം നിലനിർത്തി, കെന്റക്കി ഫ്രൈഡ് ചിക്കന്റെ ശമ്പളമുള്ള ബ്രാൻഡ് അംബാസഡറായി ഇതിനിടയിലും അദ്ദേഹം തുടർന്നു.
കേണൽ ഹർലാൻഡ് സാൻഡേഴ്സ് 1980 ൽ തന്റെ തൊണ്ണൂറാം വയസിൽ ലോകത്തോട് വിട പറഞ്ഞു. 1996ൽ 94ാം വയസിലാണ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ മരിച്ചത്.
പരാജയപ്പെട്ട സംരംഭകർക്ക് ഇന്നും ജീവിതവിജയം നേടാൻ ഒരു പ്രചോദനമാണ് സാൻഡേഴ്സിന്റെ ജീവിതകഥ.
എസ്. റൊമേഷ്
‘ജുങ്കോ ഫുറുത കേസ്' ലോകം കണ്ട ഏറ്റവും പൈശാചിക കൊലപാതകം
ആരാണ് ജുങ്കോ ഫുറുത... ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂരതയും യാതനയും അനുഭവിച്ചു മ
ആൾമരം പാടുമ്പോൾ...
ചില കാഴ്ചകൾ അങ്ങനെയാണ്.. നമുക്കൊരിക്കലും അത് മറക്കാൻ കഴിയില്ല. "മനുഷ്യർ നട്ട
സുല്‍ത്താന്‍ ബത്തേരിയുടെ ചരിത്രത്തിളക്കം
സുല്‍ത്താന്‍ ബത്തേരി.. പേരില്‍ തന്നെയുണ്ട് ഒരു തലയെടുപ്പ്. അതുമാത്രമല്ല ഒരുപാ
കൊമ്പുകുലുക്കി...
കുറുമ്പ് കാട്ടുന്ന കുഞ്ഞന്മാരെ കാണണോ, പോക്കിരിയായ 35 കാരനെ കാണണോ, ഗജവീരപട്ടം
ഒരേയൊരു ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വീട്ടിലെ ലാൻഡ് ഫോണിൽ ഒരു കോൾ വന്നു. ഫോണെടു
ഉത്തരമലബാറിൽ തെയ്യങ്ങൾ കാൽച്ചിലമ്പണിയുന്നു
തെയ്യക്കാലത്തിന്റെ വരവറിയിച്ച് ദേവസ്ഥാനങ്ങളിൽ ഇക്കഴിഞ്ഞ ശനിയാഴ്ച പത്താമുദയം. ഇ
അന്ന് എസ്ഐ, ഇന്ന് എഡിഎം; കാസർഗോഡ് രാഷ്ട്രീയസമ്മർദത്തിന് ബലിയാടായത് എസ്ഐ
ഡെപ്യൂട്ടി കളക്ടറായും എഡിഎം ആയും ഏറെക്കാലം കാസർഗോഡ് ജോലി ചെയ്തിട്ടുള്ള നവീൻ ബാ
സതീഷ് കൃഷ്ണ സെയിൽ; കേരളത്തിന്റെ 141-ാമത്തെ എംഎൽഎ
കൊങ്കൺ മേഖലയിലെ രാഷ്ട്രീയ നേതാക്കൾക്ക് പൊതുവേ കേരളവുമായി നല്ല അടുപ്പമാണ്.
ഇന്ത്യയുമായി കൈകോർത്ത് ബ്രൂണെ
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഭരണാധികാരി, സ്വർണത്തിൽ തീർത്ത പാത്രങ്ങളിൽ ഭക്ഷ
സിനിമയിലെ ആരും കാണാത്ത ചരിത്രങ്ങൾ...
ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസും എസ്. ജാനകിയും ജയചന്ദ്രനും കെ.എസ്. ചിത്രയും
കാവ്യതാരകങ്ങൾക്ക് അരികെ....
കവി പ്രതിഭകളായ വയലാർ രാമവർമയേയും പി. കുഞ്ഞിരാമൻ നായരേയും പ്രശസ്തകവി ഏ
വിടപറഞ്ഞിട്ടും വിസ്മൃതിയിലാകാതെ...
തമസ്കരിക്കുന്പോഴൊക്കെ പൂർവാധികം ശക്തിപ്രാപിച്ച് തിരിച്ചുവരുന്ന അദ്ഭുതപ്രതി
എൻഡിഎ മുന്നണിയിൽ ഭാഗ്യവാൻ ചിരാഗ് പസ്വാൻതന്നെ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ മത്സരിച്ചതിൽ ഏറ്റവും ഭാഗ്യവാൻ ലോക്ജ
കര്‍ക്കടകം എത്തുമ്പോള്‍...
വരാന്‍ പോകുന്നത് പഞ്ഞമാസമെന്ന ദുഷ്പേരു ചാര്‍ത്തിക്കിട്ടിയ പാവം കര്‍ക്കടക മാ
മാംസക്കൊതിയന്മാർ വയനാടൻ കാടുകൾ താവളമാക്കുന്നു
വയനാടൻ കാടുകൾ മാംസക്കൊതിയന്മാരായ കാട്ടുനായ്ക്കളുടെ താവളമാകുകയാണ്. ഇന്ത്യ
സീനത്തിന്റെ സ്വപ്ന സാഫല്യം
"ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല. കാരണം ആത്മഹത്യ എളുപ്പം ചെയ്യാന്‍ കഴി
ബാർബർ രമേഷ്, കാറുകൾ 400
ബോളിവുഡ് താരങ്ങൾ വരെ രമേഷ് ബാബു എന്ന ബാർബറുടെ കസ്റ്റമറാണ്. എന്നാൽ മുടി വെട്ടാ
ഒഡീഷയിലെ രാഷ്ട്രീയക്കാറ്റിൽ തറപറ്റിയ അതികായൻ
പിതാവ് അതീവ പ്രതാപശാലിയും ഭരണതന്ത്രജ്ഞനും. മകനാകട്ടെ അതിലും മിടുക്കനായ ഭര
മലബാറിലെ കായൽ ടൂറിസം കടലാസിൽ
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതി
ഉയിർത്തെഴുന്നേറ്റ് ചന്ദ്രബാബു നായിഡു; ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ്മേക്കർ
നാരാ ചന്ദ്രബാബു നായിഡു എന്നാണ് തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് എൻ. ചന്ദ്രബ
തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖ
"എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക്
ഭാഗ്യം കടാക്ഷിച്ച ലോക്സഭാംഗങ്ങൾ
രാജ്യത്തെ മിക്ക ലോക്സഭാ മണ്ഡലങ്ങളിലും ലക്ഷക്കണക്കിന് വോട്ടർമാരുണ്ട്. ഇന്നുവരെ
മെലഡിയുടെ രാജ്ഞി
1944 മാർച്ചിൽ ജനിച്ച ബി. വസന്ത എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഈ വർഷം. അതിമ
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
Latest News
ലോകത്തിന് ആവശ്യമായ പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജം; ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് കോറിഡോർ പുതിയ വികസന പാത തുറക്കും: പ്രധാനമന്ത്രി
വയോധികയുടെ മൃതദേഹം മകന് കുഴിച്ചിട്ട സംഭവം; ഫോറന്‍സിക് ഫലം കാത്ത് പോലീസ്
യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
ദുരന്തബാധിതരുടെ പുനരധിവാസം; മാനദണ്ഡം അർഹത മാത്രം, കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമെന്ന് മന്ത്രി
നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർഥി മരിച്ചു
Latest News
ലോകത്തിന് ആവശ്യമായ പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജം; ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് കോറിഡോർ പുതിയ വികസന പാത തുറക്കും: പ്രധാനമന്ത്രി
വയോധികയുടെ മൃതദേഹം മകന് കുഴിച്ചിട്ട സംഭവം; ഫോറന്‍സിക് ഫലം കാത്ത് പോലീസ്
യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
ദുരന്തബാധിതരുടെ പുനരധിവാസം; മാനദണ്ഡം അർഹത മാത്രം, കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമെന്ന് മന്ത്രി
നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർഥി മരിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top