Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വൈറലായ ആ സൊമാറ്റോക്കാരന്‍
WhatsApp
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനിപ്പിച്ചൂ കൂടെ' എന്ന് ഞാന്‍ പലപ്പോഴും ദൈവത്തോട് ചോദിക്കാറുണ്ട്. അഖിലേ, നീ പഠിക്ക്.
നമുക്ക് എന്തെങ്കിലും ഒരു വഴിയുണ്ടാകും എന്ന് ഞാന്‍ എന്നോട് തന്നെ എപ്പോഴും പറയാറുമുണ്ട്' ഹൈക്കോര്‍ട്ട് ജംഗ്ഷനിലെ തണല്മരത്തിനടുത്തായി ബൈക്കില്‍ ചാരിയിരുന്ന് ഇതു പറയുമ്പോള്‍ അഖില്‍ ശിവദാസന്‍ എന്ന 24കാരന്റെ വാക്കുകളില്‍ നല്ല നിശ്ചയദാര്‍ഢ്യം നിഴലിച്ചിരുന്നു.
ഇന്ന് കേരളത്തിലും മറുനാട്ടിലുമൊക്കെ പാലക്കാട് നെന്മാറക്കാരനായ അഖില്‍ ശിവദാസന്‍ താരമാണ്. കഴിഞ്ഞ ദിവസം നസ്രു എന്ന വ്ളോഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് അഖിലിനെ ജീവിതം മാറ്റിമറിച്ചത്.
വരാപ്പുഴ മുട്ടാര്‍ പാലത്തിനടുത്ത് തെരുവുവിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിക്കുന്ന സൊമാറ്റോ ജീവനക്കാരന്റെ ആ വൈറല്‍ വീഡിയോ ഇതിനകം എട്ട് മില്യണ്‍ വ്യൂവേഴ്സാണ് കണ്ടത്.
സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും പഠനത്തില്‍ പിന്നാക്കം പോകുന്ന ഇന്നത്തെ തലമുറയ്ക്കു മുന്നില്‍ അഖില്‍ ശിവദാസ് വേറിട്ടു നില്ക്കുന്നു. അഖിലിന്റെ ജീവിത കഥയിലേക്ക്...
വൈറലായ വീഡിയോ
സൊമാറ്റോ ജീവനക്കാരന്റെ കുപ്പായം അണിഞ്ഞ അഖില്‍ ശിവദാസന്‍ തന്നെ വൈറലാക്കിയ ആ വീഡിയോയെക്കുറിച്ച് പറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു... തൊണ്ട ഇടറി... പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും ജീവിത പ്രാരാബ്ദങ്ങള്‍ക്കൊണ്ട് തുടര്‍പഠനം സാധ്യമാകാതെ വന്നതോടെ ജോലി തേടി കൊച്ചിയിലെത്തിയതാണ് ഞാന്‍.
അതിനിടെ ഹൗസ് ബില്‍ഡിംഗ്, നഴ്സിംഗ് പഠനത്തിനു മുന്നോടിയായുള്ള കോഴ്സിന് ചേര്‍ന്നു. ഫീസ് അടയ്ക്കാനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ടാണ് പാര്‍ട്ട് ടൈമായി സൊമാറ്റോ ജീവനക്കാരന്റെ ജോലി ചെയ്യുന്നത്.
ഫെബ്രുവരി ഒന്നിന് പതിവുപോലെ ക്ലാസ് കഴിഞ്ഞെത്തി രാത്രിവരെ സൊമാറ്റോ ഡെലിവറിക്കു പോയി. രാത്രി പത്തായിക്കാണും. വിശന്നപ്പോള്‍ ഭക്ഷണം വാങ്ങി മുട്ടാര്‍ പാലത്തിലിരുന്നു കഴിച്ചു.
പിന്നെ ഓര്‍ഡര്‍ കിട്ടാന്‍ മുക്കാല്‍ മണിക്കൂറോളം താമസമുണ്ട്. പിറ്റേന്ന് ഒരു ക്ലാസ് ടെസ്റ്റും ഉണ്ടായിരുന്നു. തലേന്ന് പഠിപ്പിച്ചത് കുറച്ചുകൂടി പഠിച്ചു തീര്‍ക്കാനുമുണ്ട്.
അതുകൊണ്ട് പാലത്തിലെ സ്ട്രീറ്റ് ലൈറ്റിനു കീഴെ അരണ്ട വെളിച്ചത്തിലിരുന്നു പഠിക്കുമ്പോഴാണ് നസ്രു ബ്രോ ആ വഴിവന്ന് എന്നോട് കാര്യങ്ങള്‍ ചോദിച്ച് വീഡിയോ എടുത്തത്.
അത് ഇത്ര വൈറല്‍ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കൂട്ടുകാര്‍ വിളിച്ച് അറിയിച്ചപ്പോഴാണ് വീഡിയോ വൈറലായ കാര്യം ഞാന്‍ അറിഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് ഫീസ് അടയ്ക്കണം.
വീട്ടിലേക്ക് എന്തെങ്കിലും പൈസ കൊടുക്കണം. മുന്നോട്ടുള്ള വഴി എന്തെന്ന് അറിയാതെ പകച്ചു നിന്ന എന്റെ മുന്നില്‍ നസ്രു ബ്രോ ദൈവമായിട്ടാണ് എത്തിയത്. അഖിലിന്റെ വാക്കുകളില്‍ വ്ളോഗര്‍ നസ്രുവിനോടുള്ള കടപ്പാട് നിറയുന്നു.
പഠിച്ച് ജോലി നേടണം
മഞ്ഞുമ്മലില്‍ പിതൃ സഹോദരനും കുടുംബത്തിനുമൊപ്പം വാടകവീട്ടിലാണ് അഖിലിന്റെ താമസം. നെന്മാറ ചക്രായിലെ അഞ്ചു സെന്റില്‍ ഒരു കൊച്ചുവീടാണ് അഖിലിനുള്ളത്.
അവിടെ മാതാപിതാക്കളായ ശിവദാസനും ചന്ദ്രികയും പ്ലസ്ടുവിന് പഠിക്കുന്ന രണ്ട് സഹോദരന്മാരുമുണ്ട്. കുട്ടിക്കാലം മുതല്‍ മുത്തച്ഛനും മുത്തശിക്കുമൊപ്പമായിരുന്നു അഖിലിന്റെ താമസം.
പത്തു മാസത്തെ പഠനശേഷം തുടർപഠനത്തിനു ജര്‍മനിയിലേക്ക് പോകാന്‍ ആറു ലക്ഷം രൂപയെങ്കിലും വേണം. ഇതിനുള്ള പണം കണ്ടെത്താനായി നിലവിൽ പണയത്തിലുള്ള ആ വീടും സ്ഥലവും വില്‍ക്കാനുള്ള ഒരുക്കത്തിലാണ് ശിവദാസന്‍.
മുത്തശിയുടെ മാല പണയംവച്ച് കിട്ടിയ പണം കൊണ്ടാണ് ഇതുവരെയുള്ള ഫീസ് അടച്ചതെന്ന് അഖില്‍ വിഷമത്തോടെ പറഞ്ഞു. ശിവദാസന്‍ വീടിനടുത്തുള്ള ഒരു ചായക്കടയിലാണ് ജോലി ചെയ്യുന്നത്.
അതില്‍നിന്നു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് വീട്ടുചെലവുകള് നടത്തുന്നത്. എല്ലാ കടവും വീട്ടണം. അതിനു പഠിച്ച് ജോലി വാങ്ങണം. ജര്‍മനിയില്‍ മൂന്നു വര്‍ഷം പഠിച്ചാലെ പഠനം പൂര്‍ത്തിയാകൂ. അതിനുശേഷമേ ജോലി കിട്ടൂ.
അതുകൊണ്ടുതന്നെ പഠനം അല്ലാതെ മറ്റു മാര്‍ഗമൊന്നും തന്റെ മുന്നിലില്ലെന്ന് അഖില്‍ പറയുന്നു. പ്ലസ്ടു പഠനശേഷം 2018ല്‍ എറണാകുളത്ത് കോള്‍ സെന്ററില്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവായി മൂന്നു വര്‍ഷം അഖില്‍ ജോലി ചെയ്തിരുന്നു.
പിന്നീട് പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തശേഷം പാലക്കാട്ടെ ഒരു ആശുപത്രിയില്‍ സ്റ്റോര്‍ അസിസ്റ്റന്റായി. പക്ഷേ ജീവിതം മുന്നോട്ടു പോകില്ലെന്ന അവസ്ഥ വന്നപ്പോള്‍ വീണ്ടും എറണാകുളത്തേക്ക് വണ്ടി കയറി.
സൊമാറ്റോ വിതരണക്കാരന് എന്ന ജോലിക്കൊപ്പം പാര്‍ട്ട് ടൈമായി വിദേശത്തുപോകാനുള്ള പഠനവും തുടങ്ങി. കടവന്ത്രയിലെ ഗ്ലാന്സെന്ഡ് അക്കാഡമിയിലാണ് പഠനം. നാല് ലെവലായുള്ള പഠനത്തിന് 45,000 രൂപയാണ് ഫീസ്.
പരീക്ഷ ഫീസ് 25,000 രൂപയ്ക്ക് മുകളില്‍ വരും. ലോണിനായി പല ബാങ്കുകളിലും കയറിയിറങ്ങിയിട്ട് നിരാശയായിരുന്നു ഫലം.ക്ലാസ് കഴിഞ്ഞെത്തി വൈകുന്നേരം നാലിനുശേഷമാണ് അഖില്‍ ജോലിക്കു പോകുന്നത്.
മാക്സിമം അഞ്ച് ഓർഡറുകളൊക്കെ മാത്രമാണ് അഖിലിനു കിട്ടുന്നത്. ഓർഡറുകള്‍ കൂടുതല്‍ കിട്ടിയാല്‍ അതനുസരിച്ച് ഇന്‍സെന്റീവും കിട്ടും. കഴിഞ്ഞയാഴ്ച അറുനൂറ് രൂപയാണ് കിട്ടിയത്.
വീഡിയോ വന്നതിനുശേഷം പലരും വിളിച്ച് ചെറിയ സഹായമൊക്കെ അഖിലിനു വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്പോണ്സര്ഷിപ്പില് പഠനം പൂര്‍ത്തിയാക്കാമെന്ന് ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സംസാരിച്ചു നില്ക്കുന്നതിനിടയില് അഖിലിന്റെ ഫോണ്‍ ബെല്ലടിച്ചു. മറുതലയ്ക്കല്‍ അമ്മയാണെന്നു പറഞ്ഞ്, സ്ക്രീന്‍ പൊട്ടിപ്പോയി റബര്‍ ബാന്റിട്ട ഫോണിലെ കോള്‍ അഖില്‍ അറ്റന്‍ഡ് ചെയ്തു.
ചില്ലൊക്കെ പൊട്ടിയെങ്കിലും പുതിയതൊന്നു വാങ്ങാന്‍ ഇപ്പോള്‍ നിവൃത്തിയില്ല. ഫോണിലേക്ക് നോക്കി അഖില്‍ പറഞ്ഞു നിര്‍ത്തി.
സീമ മോഹന്‍ലാല്‍
ഇതാ 2024 ലെ തെരച്ചില്‍ കാര്യങ്ങള്‍...
2024 വിട പറയാനൊരുങ്ങുകയാണ്... പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയ
ലെസി പകര്‍ന്ന് നാല് ദശാബ്ദങ്ങള്‍
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ്
ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ, വിധി പറയലിൽ റിക്കാർഡ്!
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 1
പാട്ടിന്റെ വഴിയിൽ രണ്ടു കൂട്ടുകാർ
കോഴിക്കോട് മഹാറാണി ഹോട്ടൽ... വർഷങ്ങൾക്കു മുന്‍പ് അവിടെ ഒരു ചലച്ചിത്ര ഗാന സെമിന
പല്ലൊട്ടി തിരിച്ചുതരുന്ന കുട്ടിക്കാല ഓർമകൾ
ഒരു ബ്രഹ്മാണ്ഡ സിനിമയല്ല അടുത്തിടെ തിയറ്ററുകളിലെത്തിയ പല്ലൊട്ടി. സംസ്ഥാന സർ
മൊബൈല്‍ നഷ്ടപ്പെട്ടാലും സ്വന്തം റേഞ്ചിലാക്കാം...
അയ്യോ, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടല്ലോ... എല്ലാം പോയി... ഇനി എന്തു ചെയ്യും...? എന്നു കര
“റിക്കാർഡ് മോട്ടിവേഷൻ”
ദിനംപ്രതി അയ്യായിരത്തിലധികം ആളുകളിലേക്ക് മോട്ടിവേഷൻ മെസേജുകൾ എത്തിച്ച് റി
കൗതുകം നിറച്ച് പക്ഷിക്കൂടാരം
ഇടതൂർന്ന് വളരുന്ന കാപ്പിതോട്ടങ്ങൾക്കിടിയിലൊരു പക്ഷിക്കൂടാരം. ജിപി ഇക്കോട്ടി
ആഘോഷത്തിന്റെ ദസറക്കാലം
എന്താ ദസറയ്ക്ക് പോകുകയല്ലേ.. എല്ലാവര്‍ഷവും കേള്‍ക്കുന്ന ചോദ്യം... അതെ ഇത്തവണയ
ഒറ്റയ്ക്ക് ഒരു വനം
ഒരു വനം ഒറ്റയ്ക്ക് സൃഷ്ടിച്ചവൻ, പലരും ഭ്രാന്തനെന്ന് മുദ്രകുത്തിയവൻ... ബ്രസീലി
ഭീതിയുടെ രാവുകളിലേക്ക് അവളെത്തുന്നു...
50 വർഷങ്ങൾക്കു മുന്‍പുള്ള ഒരു നാടകക്കാലം.. കലാനിലയത്തിന്റെ രക്തരക്ഷസ് നാടക
വൃത്തത്തില്‍ വിരിയുന്ന ചിത്രങ്ങള്‍...
ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുപാട് കണ്ടവരാണ് നമ്മള്...ചെറുതും വലുതുമായ കാന്വാ
ഒരുവര്‍ഷം കഴിഞ്ഞു... മാമി എവിടെ...
വ്യാപാരിയെ കാണാതായിട്ട് വര്‍ഷമൊന്ന് കഴിയുക, മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി ന
‘ഓണം ഉണ്ടറിയാം’
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യ തന്നെയാണ്. "ഓണം ഉണ്ടറിയണം' എന്നാണ് പഴമൊഴ
കംബോഡിയയിൽ സൈബർ തട്ടിപ്പ് ജോലി! കൊയ്യുന്നത് കോടികൾ
പയ്യന്നൂര്‍: ട്രേഡിംഗ് ബിസിനസുമായി ബന്ധപ്പെട്ട ജോലിക്കായാണ് കാസര്‍ഗോഡ് സ്വദേ
അടച്ചുപൂട്ടലുകളുടെ കാലത്ത്, ഒരു പോസ്റ്റോഫീസ് തുറന്ന കഥ
ഇന്ത്യൻ തപാൽ വകുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപൊരു അപേക്ഷ കിട്ടി. ഒരു പുതിയ പേ
കൈക്കരുത്തില്‍ വൈശാഖ്
കൈക്കരുത്തില്‍ സ്വര്‍ണനേട്ടത്തിനായി എസ്സിപിഒ കെ.എസ്. വൈശാഖ് അടുത്തയാഴ്ച ലക്
അപ്പു പ്രകാശ്, കേരള ക്രിക്കറ്റിലെ പുത്തൻ താരോദയം
ക്രിക്കറ്റ് ലോകത്തിന് ശ്രീശാന്തിനെയും സഞ്ജു സാംസണെയുമെല്ലാം സംഭാവന ചെയ്ത കേരളക
ഓ.....പാരീസ്; ഉദ്ഘാടനച്ചടങ്ങിൽ ചരിത്രം വഴിമാറും
പാരീസ് ഫ്രാൻസിന്റെ തലസ്ഥാനം എന്നതിലുപരി യൂറോപ്പിലെതന്നെ ഏറ്റവും വലിയ മെട്രേ
വീട്ടിൽ താമരപ്പാടം…
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജ
ഒരു "AI' കുറ്റകൃത്യം
സങ്കേതികവിദ്യ അനുദിനം വളരുകയും ജനകീയമാവുകയും അതിന്റെ പ്രയോജനം നിത്യജീവി
സൈബര്‍ തട്ടിപ്പ്; കേട്ടാൽ കണ്ണ് തള്ളും
കോഴിക്കോട്: എത്ര തവണ കബളിപ്പിക്കപ്പെട്ടാലും മനസിലാകാത്തവരാണ് മലയാളികള്‍ എ
സംഗീതലോകത്തെ "കണ്ണൂർ ബ്രദേഴ്സ്'
അച്ഛന്റെ ശിക്ഷണത്തിൽ സംഗീതലോകത്തേക്ക് ചുവടുവച്ച മക്കൾ. ഇപ്പോൾ ഇവർ കൂടുന്ന
മഴ, കട്ടൻ ചായ...പരിപ്പുവട.. പിന്നെ, ജോൺസൺ മാഷ്ടെ പാട്ട്... കൂടെ മൺസൂൺ ഡയറ്റും
മഴ കനക്കുകയാണ്... ചൂടൊക്കെ വിട്ട് നല്ല തണുപ്പ് പിടിച്ചിരിക്കുന്നു.. ചൂട് കട്ടൻ ച
രാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ
ഒന്‍പതാം വയസിലാണ് തളിപ്പറന്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കട
കാന്താ ഞാനും വരാം.. തൃശിവപേരൂർ പൂരം.. കാണാൻ...
വെള്ളിയാഴ്ചയാണ് തൃശൂർ പൂരമെങ്കിലും തൃശൂരിൽ പൂരക്കാഴ്ചകൾ വിരിഞ്ഞുവിടർന്നു ക
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
കലിഫോർണിയ: ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണു വാക്വിറ്റ. ശരീരത്തിനു ചാരനിറ
ചൂടൻ ഡ്രൈവിംഗ്
വേനല്‍ച്ചൂട് കനത്തതോടെ ഡ്രൈവിംഗില്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി എത്തി
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
Latest News
യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
ദുരന്തബാധിതരുടെ പുനരധിവാസം; മാനദണ്ഡം അർഹത മാത്രം, കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമെന്ന് മന്ത്രി
നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർഥി മരിച്ചു
സാബുവിന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം
നടിയെ ആക്രമിച്ച കേസിൽ വാദം തുറന്ന കോടതിയിൽ വേണ്ട; അതിജീവിതയുടെ ഹർജി കോടതി തള്ളി
Latest News
യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
ദുരന്തബാധിതരുടെ പുനരധിവാസം; മാനദണ്ഡം അർഹത മാത്രം, കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമെന്ന് മന്ത്രി
നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർഥി മരിച്ചു
സാബുവിന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം
നടിയെ ആക്രമിച്ച കേസിൽ വാദം തുറന്ന കോടതിയിൽ വേണ്ട; അതിജീവിതയുടെ ഹർജി കോടതി തള്ളി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top