Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
WhatsApp
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു. ഹിയറിംഗിനു വിളിച്ച കക്ഷികളില്‍ ഓരോരുത്തരായി തങ്ങളുടെ പരാതികള്‍ പറയുകയാണ്. അപ്പോഴാണ് കരഞ്ഞു കലങ്ങിയ കണ്ണുമായി ഒരു അച്ഛനും അമ്മയും അങ്ങോട്ട് എത്തിയത്.
ഹിയറിംഗിന് വിളിക്കാത്ത കേസായതിനാല്‍ പോലീസുകാര്‍ അവരെ തടഞ്ഞു. പക്ഷേ അവര്‍ അത് വകവയ്ക്കാതെ കമ്മീഷന് അധ്യക്ഷയായിരുന്ന ജസ്റ്റീസ് ഡി. ശ്രീദേവിക്കു മുന്നിലെത്തി കൂപ്പുകൈകളോടെ പറഞ്ഞു- ‘ഞങ്ങളുടെ മകളെ കൊന്നത് ഞങ്ങളാണ്. അവള് പറഞ്ഞത് അന്ന് ഞങ്ങള്‍ കേട്ടിരുന്നുവെങ്കില്‍ ഇന്ന് ഞങ്ങളുടെ മകള്‍ ജീവനോടെയിരിക്കുമായിരുന്നു'.
ആ ഇരുപത്തിനാലുകാരി പെണ്‍കുട്ടിയെ അനിത (യഥാര്‍ഥ പേരല്ല)എന്നു വിളിക്കാം. വയനാട്ടിലെ ഒരു നിര്‍ധന കുടുംബത്തിലെ ഏക മകള്‍. കൃഷിപ്പണിക്കാരായിരുന്നു മാതാപിതാക്കള്‍. പ്രീഡിഗ്രി കഴിഞ്ഞതോടെ അവള്‍ക്കു വിവാഹാലോചനകള്‍ വന്നുതുടങ്ങി.
ആകെയുള്ളത് അഞ്ചു സെന്റ് സ്ഥലവും രണ്ടു മുറിയുള്ള ഒരു കൊച്ചുവീടും. ആലോചനയുമായി മുന്നോട്ടു പോകാനൊരുങ്ങിയ അച്ഛനോട് അവള്‍തന്നെയാണ് പറഞ്ഞത് വിവാഹം അല്പം കഴിഞ്ഞിട്ടു മതിയെന്ന്. അങ്ങനെ തയ്യല്‍ പഠിക്കാനായി ചേര്‍ന്നു. പലയിടത്തുനിന്നു കടം വാങ്ങി ഒരു തയ്യല്‍മെഷീനും സംഘടിപ്പിച്ചു.
തയ്യലിലൂടെ ചെറിയൊരു വരുമാനം അവളും ഉണ്ടാക്കി. അങ്ങനെയിരിക്കെയാണ് കല്‍പറ്റക്കാരനായ ഒരു ഓട്ടോഡ്രൈവറുടെ വിവാഹാലോചന എത്തുന്നത്. അനിതയെ കാണാന്‍ അയാളെത്തി. ഇരുവര്‍ക്കും ഇഷ്ടമായി.
സ്ത്രീധനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സ്ത്രീതന്നെയല്ലേ ധനമെന്നായിരുന്നു വരന്റെ വീട്ടുകാരുടെ മറുപടി. ആകെയുള്ള അഞ്ചുസെന്റ് സ്ഥലം പണയപ്പെടുത്തി ആ മാതാപിതാക്കള്‍ മകളുടെ വിവാഹം നടത്തി. അഞ്ചു പവന് സ്വര്‍ണവും മകള്‍ക്കു നല്കി.
മധുവിധു മധുരം തീരും മുമ്പേ പ്രശ്നങ്ങള്‍ തുടങ്ങി. അനിതയുടെ ഭര്‍ത്താവും അമ്മയും സ്ത്രീധനം കൂടുതല്‍ ചോദിച്ച് അവളുടെ സ്വൈര്യം കെടുത്തി. മകന് ഇതിലും സ്ത്രീധനം കൂടുതല്‍ ലഭിക്കുന്ന പെണ്ണിനെ കിട്ടുമായിരുന്നെന്ന് അമ്മായിയമ്മ പറയാന്‍ തുടങ്ങി.
വീട്ടിലെ സ്ഥിതി അറിയാവുന്നതുകൊണ്ട് അനിത ആദ്യമാദ്യം ഇതെല്ലാം സഹിച്ചു. സ്ഥലം അവളുടെ പേരില്‍ എഴുതി വാങ്ങിപ്പിക്കണമെന്നു പറഞ്ഞു വഴക്ക് തുടങ്ങിയതോടെ അനിത മാതാപിതാക്കളോടു വിവരം പറഞ്ഞെങ്കിലും അപ്പോഴേക്കും കടംകയറി വീട് ജപ്തിയുടെ വക്കിലായിരുന്നു.
ഭർതൃവീട്ടിലെ ദ്രോഹം സഹിക്കാനാവാതെ വന്നതോടെ ഒരുദിവസം പുലര്‍ച്ചെ അനിത വീട്ടിലെത്തി. കുറച്ചു പൈസയെങ്കിലും തന്നില്ലെങ്കില്‍ അവര്‍ തന്നെ കൊന്നുകളയുമെന്ന് അവൾ മാതാപിതാക്കളോട് പറഞ്ഞു. പക്ഷേ അഞ്ചു പൈസപോലും എടുക്കാന്‍ മാര്‍ഗമില്ലാത്ത ആ മാതാപിതാക്കള്‍ മകളുടെ മുന്നില്‍ നിസഹായരായിരുന്നു.
ഏതുനിമിഷവും ജപ്തി ചെയ്തേക്കാവുന്ന വീട്ടിലേക്ക് മകളെ തിരിച്ചുവിളിക്കാന്‍ അവര്‍ക്കായതുമില്ല. അതുകൊണ്ട് അവിടെത്തന്നെ സഹിച്ചു നില്ക്കാന് പറഞ്ഞ് മകളെ മടക്കി അയച്ചു. മകള്‍ ഭര്‍തൃവീട്ടിലേക്കു പോയി രണ്ടാം ദിവസം രാവിലെ ആ വാര്‍ത്തയെത്തി. അനിത കിണറ്റില്‍ ചാടി മരിച്ചു!
ഭർതൃവീട്ടിലേക്ക് അന്നു മടക്കി അയയ്ക്കാതിരുന്നെങ്കില് മകളെ നഷ്ടമാകില്ലായിരുന്നു എന്ന ദുഃഖമാണ് ആ മാതാപിതാക്കള്‍ക്ക് ഇന്നുമുള്ളത്. മകള്‍ക്ക് ഒരു നേരത്തെ കഞ്ഞി കൊടുക്കാന്‍, അവളെ ഒന്നുചേര്‍ത്തു നിര്‍ത്താന്‍ കഴിഞ്ഞില്ലല്ലോയെന്ന വേദനയോടെ അവര്‍ ഇന്നും ജീവിക്കുന്നു.
ഭാര്യയുടെ തുച്ഛശന്പളം കണ്ട് ഹാലിളകി
ആറ്റിങ്ങല്‍ സ്വദേശിയായ സാഹിറ (യഥാര്‍ഥ പേരല്ല) കാണാന്‍ സുന്ദരിയായിരുന്നു. സാധാരണകുടുംബത്തിലെ അംഗമായിരുന്ന അവൾ ഒരു കേന്ദ്രസര്‍ക്കാര്‍ ഓഫീസിലെ തൂപ്പുജോലിക്കാരിയായിരുന്നു. 26ാം വയസില്‍ പ്രൈവറ്റ് ബാങ്ക് മാനേജര്‍ തസ്തികയിലുള്ള ആളുമായി വിവാഹം നടന്നു.
പെണ്ണുകാണല്‍ ചടങ്ങില്‍ പെണ്ണിന് ഏതുതരത്തിലുള്ള ജോലിയാണെന്ന് ആരും ചോദിച്ചില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്തു ജോലിയാണെന്നു പറഞ്ഞതുമില്ല. വിവാഹസമയത്ത് സ്ത്രീധനം ഒന്നുംവേണ്ട, ജോലിയുള്ള പെണ്ണല്ലേയെന്നായിരുന്നു വരന്റെ വീട്ടുകാര്‍ പറഞ്ഞത്. എന്നിട്ടും 15 പവന് സ്വര്‍ണം വധുവിനു കൊടുത്തു.
ഭർതൃവീട്ടില്‍ താമസം തുടങ്ങി ആദ്യ രണ്ടുമാസം ഭര്‍ത്താവ് ശമ്പളം ചോദിച്ചില്ല. മൂന്നാം മാസം ശമ്പളം കിട്ടിയ ദിവസം അയാള്‍ ഭാര്യയോട് പൈസ ചോദിച്ചു. കിട്ടിയ പണം സാഹിറ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു.
തൂപ്പുകാരിയായി ജോലി ചെയ്തിരുന്ന സാഹിറയുടെ തുച്ഛശമ്പളം കണ്ട് ഭര്‍ത്താവിന് സഹിച്ചില്ല. ‘നിനക്ക് നല്ല ജോലിയായിരിക്കും, നല്ല ശമ്പളമായിരിക്കുമെന്നൊക്കെയാണ് ഞാന്‍ ഊഹിച്ചത്. ഇതാണ് നിന്റെ ശമ്പളമെന്നു അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കെട്ടില്ലായിരുന്നു’ അയാൾ സാഹിറയുടെ മുഖത്തുനോക്കി പറഞ്ഞു.
പിന്നീട് പ്രശ്നങ്ങളുടെ വേലിയേറ്റമായിരുന്നു. ശമ്പളത്തിന്റെ വിടവ് നികത്താനായി സ്വന്തം വീട്ടില്‍നിന്ന് പണം വാങ്ങിവരാന്‍ പറഞ്ഞുവിടും. കൂടെ മര്‍ദനവും. ഒടുവില്‍ അവര്‍ വിവാഹമോചിതരായി.
വിവാഹമെന്നു കേട്ടാല്‍ പേടി
എറണാകുളം സ്വദേശിയായ പത്തൊമ്പതുകാരിക്കു വിവാഹമെന്നു കേട്ടാല്‍ ഇപ്പോൾ നടുക്കമാണ്. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ ചെറിയമ്മയ്ക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അടുത്ത വീട്ടില്‍ താമസിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യുവാവിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായെത്തി.
പെണ്‍കുട്ടിക്ക് പതിനെട്ടു വയസു പൂര്‍ത്തിയായിട്ടില്ലെന്നു വീട്ടുകാര്‍ പറഞ്ഞെങ്കിലും ഞങ്ങള്‍ കാത്തിരിക്കാന്‍ തയാറാണെന്ന് അവര്‍ അറിയിച്ചു. അങ്ങനെ പെണ്‍കുട്ടിക്ക് പതിനെട്ടു വയസും മൂന്നു മാസവും തികഞ്ഞ ദിവസം വിവാഹം നടത്തി.
പ്രവാസികളായതിനാല്‍ സ്ത്രീധനം ധാരാളം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു വരനും കൂട്ടരും. പക്ഷേ പെണ്‍വീട്ടുകാര്‍ കാര്യമായ സ്ത്രീധനമൊന്നും നല്‍കിയില്ല. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോള്‍ മുതല്‍ ഭര്‍ത്താവും അമ്മായിയമ്മയും ഇതു പറഞ്ഞ് ഉപദ്രവിക്കാന്‍ തുടങ്ങി.
സിഗരറ്റ് കൊണ്ട് ദേഹം പൊള്ളിക്കുകവരെ ചെയ്തു ഭര്‍ത്താവ്. സഹിക്കാനാവാതെ വന്നപ്പോള്‍ ഒരുദിവസം രാത്രി പെണ്‍കുട്ടി ഭർതൃവീട് വിട്ട് സ്വന്തം വീട്ടിലെത്തി. ഇനി അങ്ങോട്ടു വിട്ടാല്‍ ആത്മഹത്യചെയ്യുമെന്ന് മാതാപിതാക്കളെ അറിയിച്ചു. താമസിയാതെ കോടതി വഴി ആ ബന്ധം ഉപേക്ഷിച്ചു.
സീമ മോഹന്‍ലാല്‍
സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ
അരുംകൊല -2
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സു
മച്ചിനു മുകളിൽ ഒരു മൃതദേഹം -1
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറു
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവ
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: ഇഷ്ടക്കാർക്ക് വാരിക്കോരി!
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താ
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവ
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയി
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്ക
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്ര
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലന
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകു
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്‍പാലം തുറന്നു, മഴക്കാലമെത്തും മുന്‍പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
Latest News
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
ആലുവയില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപെട്ട പ്രതി പിടിയിൽ
വയനാട് ഉരുള്‍പൊട്ടല്‍; ഉപഭോക്തൃ പട്ടികയില്‍ പാകപ്പിഴയെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തില്‍ പ്രതിഷേധം
Latest News
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
ആലുവയില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപെട്ട പ്രതി പിടിയിൽ
വയനാട് ഉരുള്‍പൊട്ടല്‍; ഉപഭോക്തൃ പട്ടികയില്‍ പാകപ്പിഴയെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തില്‍ പ്രതിഷേധം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top