"പ്രി​യ സാ​ന്താ, അ​സു​ഖ​മാ​യ​തി​നാ​ൽ ഇ​ത്ത​വ​ണ വ​രി​ല്ല അ​ല്ലേ...'; ഹൃ​ദ​യ​ത്തി​ൽ തൊ​ട്ട് 10 വ​യ​സു​കാ​രി​യു​ടെ ക​ത്ത്
ല​ണ്ട​ൻ: ക്രി​സ്മ​സി​നു സ​മ്മാ​ന​വു​മാ​യി സാ​ന്താ​ക്ലോ​സ് എ​ത്തു​മെ​ന്നു ക​രു​തു​ന്ന​വ​രാ​ണു കു​ട്ടി​ക​ൾ ഏ​റെ​യും. അ​വ​ർ വാ​യി​ച്ചും പ​റ​ഞ്ഞും കേ​ട്ട ക​ഥ​ക​ളാ​ണ് ഈ ​വി​ശ്വാ​സ​ത്തി​നാ​ധാ​രം. കു​ട്ടി​ക​ളെ നി​രാ​ശ​രാ​ക്കാ​തി​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ സാ​ന്തോ​ക്ലോ​സു​മാ​രാ​യി മാ​റി കു​ട്ടി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

എ​ന്നാ​ൽ, എ​ല്ലാ മാ​താ​പി​താ​ക്ക​ൾ​ക്കും സ​മ്മാ​നം വാ​ങ്ങി ന​ൽ​കാ​ൻ ക​ഴി​ഞ്ഞെ​ന്നു വ​രി​ല്ല. ഈ​വി​ധം സ​മ്മാ​നം കി​ട്ടാ​ൻ ഭാ​ഗ്യ​മി​ല്ലാ​ത്ത ഒ​രു കു​ട്ടി സാ​ന്താ​ക്ലോ​സി​നെ​ഴു​തി​യ ക​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ദ​രി​ദ്ര കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള ലി​ല്ലി എ​ന്ന 10 വ​യ​സു​കാ​രി​യാ​ണ് ഹൃ​ദ​യ​ത്തെ തൊ​ടു​ന്ന ക​ത്തെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ക​ത്തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്: "ഹാ​യ് സാ​ന്താ, താ​ങ്ക​ൾ​ക്ക് അ​സു​ഖ​മാ​ണെ​ന്നും അ​തു​കൊ​ണ്ട് ഈ​വ​ർ​ഷം ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്കു വ​രാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​മ്മ എ​ന്നോ​ടു പ​റ​ഞ്ഞു.


താ​ങ്ക​ൾ ഉ​ട​ൻ സു​ഖം പ്രാ​പി​ക്കു​മെ​ന്നു ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. അ​ത് എ​ന്‍റെ കു​ഞ്ഞു സ​ഹോ​ദ​ര​നെ ശ​രി​ക്കും സ​ന്തോ​ഷി​പ്പി​ക്കു​മെ​ന്നും ഞാ​ൻ ക​രു​തു​ന്നു! ല​വ് ലി​ല്ലി (വ​യ​സ് 10)'. ക​ത്തി​ന്‍റെ അ​വ​സാ​നം സാ​ന്താ​ക്ലോ​സി​ന്‍റെ​യും റെ​യി​ൻ​ഡി​യ​റി​ന്‍റെ​യും ഒ​രു ചി​ത്ര​വും ലി​ല്ലി വ​ര​ച്ചി​ട്ടു​ണ്ട്.

ലി​ല്ലി​യു​ടെ ക​ത്ത് ല​ണ്ട​നി​ലെ കെ​ൻ​സിം​ഗ്ട​ൺ ആ​സ്ഥാ​ന​മാ​യു​ള്ള ചാ​രി​റ്റി ട്ര​സ്റ്റാ​യ ബി​ഗ് ഹെ​ൽ​പ്പ് പ്രൊ​ജ​ക്‌​റ്റാ​ണ് ഫേ​സ്ബു​ക്കി​ൽ ഷെ​യ​ർ ചെ​യ്ത​ത്. ദാ​രി​ദ്ര്യ​ത്തി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ട് "ഡി​യ​ർ സാ​ന്താ' എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ലി​ല്ലി​യു​ടെ ക​ത്ത് അ​വ​ർ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ക​ത്ത് വാ​യി​ച്ച് നി​ര​വ​ധി​പ്പേ​ർ, എ​വി​ടെ​യാ​ണ് സ​മ്മാ​നം എ​ത്തി​ക്കേ​ണ്ട​തെ​ന്നു ചോ​ദി​ച്ചു രം​ഗ​ത്തെ​ത്തി.