കൂ​ട്ട​ക്കു​ഴി​മാ​ട​ത്തി​ൽ ത​ല​യോ​ട്ടി ഇ​ല്ലാ​ത്ത 43 അ​സ്ഥി​കൂ​ട​ങ്ങ​ൾ! ഞെ​ട്ടി​ത്ത​രി​ച്ച് ഗ​വേ​ഷ​ക​ർ
ഹീ​ലോം​ഗ്ജി​യാം​ഗ്(​ചൈ​ന): വ​ട​ക്ക്-​കി​ഴ​ക്ക​ൻ ചൈ​ന​യി​ൽ 4,100 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കൂ​ട്ട​ക്കു​ഴി​മാ​ടം ക​ണ്ടെ​ത്തി​യ ഗ​വേ​ഷ​ക​ർ അ​വി​ടെ​നി​ന്നു ല​ഭി​ച്ച അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ട് ഞെ​ട്ടി. 43 പേ​രെ കൂ​ട്ട​ത്തോ​ടെ സം​സ്ക​രി​ച്ച​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് അ​വി​ടെ​നി​ന്നു ല​ഭി​ച്ച​ത്.

അ​തി​ൽ ഒ​രു ത​ല​യോ​ട്ടി പോ​ലു​മി​ല്ലാ​യി​രു​ന്നു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യി​ൽ പൈ​ശാ​ചി​ക​മാ​യി ത​ല​വെ​ട്ടി കൊ​ന്ന​വ​രു​ടേ​താ​യി​രു​ന്നു അ​സ്ഥി​കൂ​ട​ങ്ങ​ളെ​ന്നു മ​ന​സി​ലാ​യി. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യു​മാ​യി​രു​ന്നു അ​വ​യെ​ല്ലാ​മെ​ന്ന​ത് ഗ​വേ​ഷ​ക​രു​ടെ ന​ടു​ക്കം കൂ​ട്ടി.

ചൈ​ന​യി​ലെ ഹീ​ലോ​ങ്ജി​യാ​ങ് പ്ര​വി​ശ്യ​യി​ലെ ഹോ​ങ്‌​ഹെ ഗ്രാ​മ​ത്തി​ലാ​ണ് ഈ ​ശ​വ​ക്കു​ഴി ക​ണ്ടെ​ത്തി​യ​ത്. ക​ണ്ടെ​ത്തി​യ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ ശി​ര​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നു പു​റ​മെ സെ​ർ​വി​ക്ക​ൽ ക​ശേ​രു​ക്ക​ളു​ടെ അ​സ്ഥി​ക​ളി​ൽ മൂ​ർ​ച്ച​യു​ള്ള വ​സ്തു ഉ​പ​യോ​ഗി​ച്ച് മു​റി​ച്ച​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.


സ​മീ​പ​ത്തെ മ​റ്റൊ​രു ശ​വ​ക്കു​ഴി​യി​ൽ​നി​ന്നു മു​ൻ​പ് ഗ​വേ​ഷ​ക​ർ ത​ല​യോ​ട്ടി​ക​ൾ മാ​ത്രം ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്ന​തു കൂ​ട്ടി​വാ​യി​ച്ചാ​ൽ കൂ​ട്ട​ക്കൊ​ല​യു​ടെ ചി​ത്രം വ്യ​ക്ത​മാ​കും.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലും വേ​ട്ട​യി​ലും കൃ​ഷി​യി​ലും ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​രാ​യി​രു​ന്നു പു​രാ​ത​ന ഹോ​ങ്ഹെ നി​വാ​സി​ക​ൾ. പ​ല​പ്പോ​ഴും വി​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ അ​യ​ൽ ഗോ​ത്ര​ങ്ങ​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​കു​ന്ന​ത് ഇ​വ​ർ​ക്കി​ട​യി​ൽ പ​തി​വാ​യി​രു​ന്നു.

അ​ത്ത​രം ഏ​തെ​ങ്കി​ലും ആ​ക്ര​മ​ണ​ത്തി​ൽ ശി​രഛേ​ദ​ത്തി​നി​ര​യാ​യ​വ​രു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ളാ​കാം ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​നു​മാ​നം. പു​രാ​ത​ന യു​ദ്ധ​ത്തി​ന്‍റെ ക്രൂ​ര​ത​യെ കാ​ണി​ക്കു​ന്ന​താ​ണ് ഈ ​കു​ഴി​മാ​ട​ങ്ങ​ളെ​ന്നു ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.