അ​ന്ന​ദാ​താ​വി​ന്‍റെ മ​ര​ണം: കു​ര​ങ്ങ​ന്‍റെ ദുഃ​ഖം ക​ണ്ട​വ​ർ ക​ര​ഞ്ഞു​പോ​യി..!
ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​വ​രു​ടെ ക​ണ്ണു ന​ന​ച്ചു. സ്ഥി​ര​മാ​യി ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന വ​യോ​ധി​ക​ന്‍റെ മ​ര​ണ​ത്തി​ൽ ദുഃ​ഖി​ക്കു​ന്ന കു​ര​ങ്ങ​ന്‍റേ​താ​ണ് വീ​ഡി​യോ.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ​യി​ൽ രാം​കു​ൻ​വ​ർ സിം​ഗ് എ​ന്ന വ​യോ​ധി​ക​ൻ ഒ​രു കു​ര​ങ്ങ​ന് സ്ഥി​ര​മാ​യി ഭ​ക്ഷ​ണം കൊ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. ര​ണ്ടു മാ​സം മു​ന്പാ​ണ് കു​ര​ങ്ങ​നു​മാ​യി സിം​ഗ് ച​ങ്ങാ​ത്ത​ത്തി​ലാ​കു​ന്ന​ത്. റൊ​ട്ടി​യാ​ണ് പ​തി​വാ​യി കൊ​ടു​ത്തി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം സിം​ഗ് മ​രി​ച്ചു. പ​തി​വു​പോ​ലെ ഭ​ക്ഷ​ണം തേ​ടി​യെ​ത്തി​യ കു​ര​ങ്ങ​നു നി​ശ്ച​ല​നാ​യി കി​ട​ക്കു​ന്ന ത​ന്‍റെ അ​ന്ന​ദാ​താ​വി​നെ​യാ​ണ് കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. ദു​ര​ന്തം മ​ന​സി​ലാ​ക്കി​യ​പോ​ലെ കു​ര​ങ്ങ​ൻ മൃ​ത​ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​മി​രു​ന്നു.


സിം​ഗി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു ഇ​രി​പ്പ്. കു​ര​ങ്ങ​ൻ ക​ണ്ണീ​ർ പൊ​ഴി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ‌സം​സ്കാ​ര​ച്ച​ട​ങ്ങു​ൾ​ക്കാ​യി മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ വാ​ഹ​ന​ത്തി​ലും കു​ര​ങ്ങ​ൻ ഇ​രി​പ്പു​റ​പ്പി​ച്ചു. 40 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്തു.

കു​ര​ങ്ങ​ൻ സിം​ഗി​ന്‍റെ മ​റ്റ് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക മാ​ത്ര​മ​ല്ല, ചി​ത​യ്ക്ക് സ​മീ​പം വ​ള​രെ​നേ​രം കാ​ത്തി​രി​ക്കു​ക​യും ചെ​യ്തു.

വീ​ഡി​യോ​ക്കു​ള്ള ഒ​രു ക​മ​ന്‍റ് ഈ​വി​ധ​മാ​യി​രു​ന്നു: "പ്ര​കൃ​തി ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്... നാം ​അ​ഹ​ങ്ക​രി​ക്കു​ന്ന​തു​പോ​ലെ​യ​ല്ല..! മ​നു​ഷ്യ​നും മൃ​ഗ​വും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​മാ​ണ് ഇ​വി​ടെ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​ത്...'